ആദ്യം അപേക്ഷിക്കൂ, തത്ക്ഷണ ആധാർബന്ധിത പാൻകാർഡ് നൽകാന്‍ സംവിധാനം

ന്യൂഡൽഹി: പാൻകാർഡിന് ആദ്യമായി അപേക്ഷിക്കുന്നവർക്ക്‌ തത്ക്ഷണ ആധാർബന്ധിത പാൻകാർഡ് നൽകാനുള്ള സംവിധാനത്തിന്‌ തുടക്കം. ആധാറുള്ളവർക്ക് മാത്രമായിരിക്കും ഈ സംവിധാനം ലഭിക്കുന്നത് അതും നിശ്ചിത കാലയളവിലേക്കുമാത്രമായിരിക്കുമെന്ന് ആദായനികുതിവകുപ്പ് അറിയിച്ചു. ആധാറുള്ളവർക്കുമാത്രമാണ് ഇത്‌ ലഭിക്കുക.

പാൻകാർഡിനുള്ള അപേക്ഷ കൂടിവരുന്ന സാഹചര്യത്തിലാണ്‌ പുതിയ സംവിധാനം അവതരിപ്പിക്കാൻ തീരുമാനിച്ചതെന്ന്‌ സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ആദായനികുതി വകുപ്പിന്‍റെ www.incometaxindiaefiling.gov.in എന്ന വെബ്സൈറ്റ് വഴിയാണ്‌ പാൻകാർഡിന് അപേക്ഷിക്കേണ്ടത്.

  ആഴ്ചയിൽ രണ്ട് ദിവസം വർക്ക് ഫ്രം ഹോം; നോ കാർ ഡേ പ്രഖ്യാപിച്ചു

അതിന്‍റെ ഭാഗമായി ആധാർ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള അപേക്ഷകന്‍റെ മൊബൈൽ നമ്പറിലേക്ക്‌ ലഭിക്കുന്ന ഒ.ടി.പി.യുടെ അടിസ്ഥാനത്തിൽ തിരിച്ചറിയൽ നടക്കും. അത്‌ പൂർത്തിയായാൽ തപാൽവഴി പാൻകാർഡ് അപേക്ഷകരുടെ വിലാസത്തിലെത്തും.

ആധാറിലുള്ള പേര്, ജനനത്തീയതി, ലിംഗം, മൊബൈൽ നമ്പർ, വിലാസം എന്നിവതന്നെയാകും പാൻ കാർഡിലുമുണ്ടാവുക. വ്യക്തികൾക്കുമാത്രമേ ഈ സംവിധാനം ഉപയോഗപ്പെടുത്താനാവൂ. സ്ഥാപനങ്ങൾ, ട്രസ്റ്റുകൾ തുടങ്ങിയവയ്ക്ക്‌ സാധിക്കില്ല.ആധാർ-പാൻ ബന്ധിപ്പിക്കലിനുള്ള സമയം അടുത്തവർഷം മാർച്ച് 31 വരെ സർക്കാർ ശനിയാഴ്ച നീട്ടിയിരുന്നു. ശനിയാഴ്ച അർധരാത്രി ഇതിനുള്ള സമയപരിധി അവസാനിക്കാനിരിക്കെയായിരുന്നു അഞ്ചാംതവണയും നീട്ടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒന്നാം തിയതി തന്നെ ഉപഭോക്താക്കൾക്ക് പ്രഹരം; പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത
[masterslider id="10"]

Related posts