വ്യാപാരിയെ വെടിവച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ടു വാടക കൊലയാളികൾ അറസ്റ്റിൽ.

ബെംഗളൂരു : ചോള വ്യാപാരിയെ വെടിവച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ടു വാടക കൊലയാളികൾ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശിയായ കനയ്യാ ലാലിനെ വധിക്കാൻ ശ്രമിച്ചതിന് ബിഹാറിൽ നിന്നുള്ള സുർജാബാൻ സിങ്, വിഭൂതി കുമാർ സിങ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജൂൺ രണ്ടിനായിരുന്നു കേസിന് ആസ്പദമായ സംഭവം.

  ഞായറാഴ്ചകളിൽ ബെംഗളൂരുവിൽ ലിവിംഗ് റൂമുകൾ 'പാർലമെന്റാകും' ഭിന്ന അഭിപ്രായമുള്ള അപരിചിതർ ഒന്നിച്ചിരുന്ന് തർക്കിക്കുമ്പോൾ; പുതിയ കൂട്ടായ്മയുമായി യുവാക്കൾ

കോറമംഗലയിലെ കനയ്യ ലാലിന്റെ ഓഫിസിൽ കടന്നു കയറിയ നാലു വാടക കൊലയാളികൾ അദ്ദേഹത്തിനു നേർക്ക് മൂന്നു റൗണ്ട് വെടിയുതിർക്കുകയായിരുന്നു. ഇതിൽ ഒരു വെടിയുണ്ട മാത്രമാണ് കനയ്യ ലാലിന്റെ ശരീരത്തിലേറ്റത്. ബാക്കി രണ്ടു പേർക്കായുള്ള തിരച്ചിൽ വ്യാപിപ്പിച്ചതായി പൊലീസ് പറഞ്ഞു. ചോളവ്യാപര രംഗത്തെ കുടിപ്പകയാണ് ക്വട്ടേഷൻ കേസിന് ആസ്പദമെന്നും കോറമംഗല പൊലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts