തൃശ്ശൂര്‍: അട്ടപ്പാടിയിൽ മോഷണകുറ്റം ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്ന മധുവിന്‍റെ സഹോദരി ചന്ദ്രിക ഇന്നുമുതൽ കേരള പൊലീസിൽ. സ്പെഷ്യൽ റിക്രൂട്ട്മെന്‍റ് വഴി പൊലീസിലേക്ക് തെരഞ്ഞെടുത്ത ചന്ദ്രിക അടക്കമുള്ള 74 പേർക്ക് മുഖ്യമന്ത്രി ഇന്ന് നിയമന ഉത്തരവ് കൈമാറും.
ആദിവാസി യുവതി യുവാക്കളെ സേനയിലേക്ക് സ്പെഷ്യൽ റിക്രൂട്ട്മെന്‍റ് വഴി നിയമനം നടത്താൻ നിയമന ചട്ടങ്ങളിൽ ഭേഗഗതി കൊണ്ടുവന്നിരുന്നു. അഭ്യസ്തവിദ്യരുടേയും കായികക്ഷമതയുള്ളവരുടെയും പട്ടിക കളക്ടര്‍മാർ തയ്യാറാക്കി. അതിൽ നിന്നും അഭിമുഖം നടത്തിയാണ് പി.എസ്.സി 74 പേരെ തെരഞ്ഞെടുത്തത്.
വനിതാ സിവില്‍ പൊലീസ് ഓഫീസറുടെ പട്ടികയിയില്‍ അഞ്ചാം സ്ഥാനമാണ് ചന്ദ്രിക നേടിയത്. തൃശൂർ പൊലീസ് അക്കാഡമിയില്‍ പരിശീലനം നൽകും. മാവോയിസ്റ്റു ഭിഷണിയുള്ള പ്രദേശങ്ങളിലടക്കം ഇവരുടെ സേവനം ഗുണം ചെയ്യുമെന്നാണ് ആഭ്യന്തരവകുപ്പിന്‍റെ കണക്കുകൂട്ടൽ.
കഴിഞ്ഞ ഏപ്രിലിലാണ് ജില്ലാ പിഎസ്‌സി ഓഫിസിൽ സിവിൽ പൊലീസ് ഓഫിസർ, സിവിൽ എക്സൈസ് ഓഫിസർ എന്നീ തസ്തികകളിലേക്കു സ്പെഷൽ റിക്രൂട്ട്മെന്റ് നടത്തി പട്ടികയിൽ ഉൾപ്പെട്ട ഇരുപതോളം പേർക്കും നിയമന ശുപാർശ കൈമാറിയത്.
ഫെബ്രുവരി 22നാണ് ഭക്ഷണം മോഷ്ട്ടിച്ചു എന്നാരോപ്പിച്ച് അട്ടാപ്പാടി അഗളിയില്‍ മധു എന്ന യുവാവിനെ നാട്ടുക്കാര്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചത്. തുടര്‍ന്ന് പൊലീസിനു കൈമാറിയ മധു പൊലീസ് വാഹനത്തില്‍ വച്ച് മരണപ്പെടുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.