എടിഎമ്മുകളിൽ പണം നിറയ്ക്കാൻ നല്‍കിയ 77 ലക്ഷം രൂപയുമായി ജീവനക്കാർ മുങ്ങി.

ബെംഗളൂരു : നഗരത്തിലെ എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കരാറുള്ള ഏജൻസിയിലെ ജീവനക്കാർ 77 ലക്ഷം രൂപയുമായി കടന്നുകളഞ്ഞതായി പരാതി. തമിഴ്നാട് സ്വദേശികളായ കിരൺകുമാർ, ഇ.ജവാഹർ എന്നിവർക്കെതിരെയാണ് കമ്പനി മഡിവാള പൊലീസിൽ പരാതി നൽകിയത്. എടിഎം മെഷീനുകൾ തുറന്നു പണം നിക്ഷേപിക്കാനുള്ള രഹസ്യകോഡ് അറിയാവുന്ന ഇവർ ബെംഗളൂരുവിലെ പല എടിഎമ്മുകളിൽനിന്നായി 7772800 രൂപയാണ് തട്ടിയെടുത്തത്.

  കനത്ത ചൂടും വിളനാശവും: മാമ്പഴ വിപണിയിൽ വൻ ഇടിവ്; പ്രതിസന്ധിയിലായി വ്യാപാരികൾ

ഏജൻസി നൽകുന്ന പണം എടിഎം മെഷീനുകളിൽ നിക്ഷേപിക്കുന്ന ഇരുവരും പിന്നീട് രഹസ്യകോഡ് ഉപയോഗിച്ച് മെഷീൻ തുറന്നു പണം കൈക്കലാക്കുകയായിരുന്നു. ബാങ്കിന്റെ പ്രതിമാസ കണക്കെടുപ്പിലാണ് പണം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ഇതിനു പിന്നാലെയാണ് ഏജൻസി ജീവനക്കാർ ഒളിവിൽ പോയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts