മകള്‍ക്ക് പിന്നാലെ ഡി.കെശിവകുമാറിന്റെ അമ്മയ്ക്കും ഭാര്യക്കും ഇ.ഡി.നോട്ടീസ്.

ബെംഗളൂരു : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തിഹാർ ജയിലിൽ കഴിയുന്ന കർണാടക കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ അമ്മ ഗൗരമ്മയ്ക്കും ഭാര്യ ഉഷയ്ക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടിസ് അയച്ചു.

മൊഴി രേഖപ്പെടുത്തുന്നതിനായി ഗൗരമ്മയോട് ഇന്നും ഉഷയോട് 17നും ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ശിവകുമാറിന്റെ മകൾ ഐശ്വര്യ, സഹോദരനും എംപിയുമായ ഡി.കെ സുരേഷ് എന്നിവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു.

ശിവകുമാറിന്റെ ജാമ്യ ഹർജി ഡൽഹി ഹൈക്കോടതി ഇന്നു പരിഗണിച്ചേക്കും. സോളിസിറ്റർ ജനറൽ തുഷാർ തുഷാർ മെഹ്തയ്ക്ക് ഹാജരാകാൻ കഴിയാത്തതിനാലാണ് ഹർജി ഇന്നത്തേക്കു മാറ്റിയത്.

  പൊതുസ്ഥലത്തെ മാലിന്യക്കൂമ്പാരത്തിനെതിരെ കോറമംഗലയിൽ ജനകീയ പ്രതിരോധം; മാതൃകയായി പ്രദേശവാസികൾ

ശിവകുമാറിനു പങ്കാളിത്തമുണ്ടെന്ന് ആരോപിക്കുന്ന റിയൽ എസ്റ്റേറ്റ് കമ്പനി ഗൗരമ്മയുടെ ബാങ്ക് അക്കൗണ്ടിലേക്ക് വൻതുക കൈമാറ്റം ചെയ്തതായി ആദായ നികുതി വകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു.

സദാശിവനഗറിൽ വീടു നിർമിച്ചതും ഹൊസക്കെരെഹള്ളിയിൽ സൈറ്റ് വാങ്ങിയതുമൊക്കെ ഗൗരമ്മയുടെ പേരിലായിരുന്നു.

ഈ വീടും സൈറ്റും പിന്നീട് ഉഷയുടെയും ഐശ്വര്യയുടെ പേരിലേക്ക് മാറ്റി. ഉഷയുടെ പേരിലുള്ള ആസ്തി 6 വർഷത്തിനിടെ 36 കോടിയിൽ നിന്ന് 112 കോടിയായതിനെക്കുറിച്ചു.

  ഫ്ലാറ്റുകളിലെ മലിനജലം ഇനി വ്യവസായശാലകൾക്ക് ജീവനീര്; ബെംഗളൂരുവിൽ പുതിയ 'ജല വിപ്ലവം'

2017ൽ, ഡൽഹി സഫ്ദർജംഗിലെ ശിവകുമാറിന്റെ ഫ്ലാറ്റിൽ നിന്ന് കണക്കിൽപ്പെടാത്ത 8.69 കോടി രൂപ കണ്ടെടുത്തതുമായി ബന്ധപ്പെട്ട കേസിലാണ് ശിവകുമാർ അറസ്റ്റ‌ിലായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൈക്ക് കിട്ടിയപ്പോൾ 'അനാട്ടമി' പഠിപ്പിച്ചു; കോമഡി ഷോയിൽ കരിയർ 'പോസ്റ്റ്മോർട്ടം' ചെയ്ത് ഭാവി ഡോക്ടർ; വിദ്യാർത്ഥിനിക്കെതിരെ മുഖ്യമന്ത്രിയും കോളേജും രംഗത്ത്
[masterslider id="10"]

Related posts