ഭരണഘടനയിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ ശ്രമം നടത്തിയാൽ രാജ്യത്ത് രക്തച്ചൊരിച്ചിലുണ്ടാകും:ബി.ജെ.പിക്ക് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മുന്നറിയിപ്പ്.

ബെംഗളൂരു: ഭരണഘടനയിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ ശ്രമം നടത്തിയാൽ രാജ്യത്ത് രക്തച്ചൊരിച്ചിലുണ്ടാകുമെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ.

എല്ലാവർക്കും നീതി ലഭിക്കുന്നതിന് വേണ്ടിയാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും തുല്യ അവസരങ്ങൾ നൽകുന്ന ഭരണഘടനയേയും അംബേദ്കറിനേയും ചിലർ എതിർക്കുന്നുണ്ട്. എന്നാൽ ഭരണഘടനയിൽ മാറ്റംവരുത്താൻ ശ്രമിച്ചാൽ രാജ്യത്ത് രക്തചൊരിച്ചിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

  ബി-ഖാത മാറ്റത്തിന് വൻ ഇളവ്: നിരക്ക് 2 ശതമാനമായി കുറച്ചു; 100 ദിവസത്തെ സുവർണ്ണാവസരവുമായി കർണാടക സർക്കാർ

മൈസൂരുവിലെ ടി നരസിപുരയിൽ ഡോ. ബി. ആർ. അംബേദ്കറുടെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദളിതർക്കും പാവപ്പെട്ടവർക്കും വേണ്ടിയാണ് അംബേദ്കർ പ്രവർത്തിച്ചത്. ജാതിയുടെ പേരിൽ അവസരം നഷ്ടപ്പെട്ടവർക്ക് വേണ്ടിയാണ് ശബ്ദമുയർത്തിയത്,സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുക്കള ബജറ്റ് തകർത്ത് പച്ചക്കറി വിലക്കയറ്റം; ബെംഗളൂരുവിൽ വഴുതനങ്ങയ്ക്ക് സെഞ്ച്വറി, ബീൻസിന് ഡബിൾ സെഞ്ച്വറി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts