പൊട്ടി വീണ വൈദ്യുത കമ്പിയിൽ ചവിട്ടി രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം 

ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ ഹാലിയ താലൂക്കിലെ മുണ്ടവാഡ ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്‌കൂളില്‍ ബാത്‌റൂമിൽ പോകുന്നതിനിടെ പൊട്ടിവീണ വൈദ്യുത സർവ്വീസ് കമ്പിയില്‍ തട്ടി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം.

രണ്ടാം ക്ലാസ് വിദ്യാർഥിനി സാൻവി ബസവരാജ ഗൗളി (8) ആണ് മരിച്ചത്.

സ്‌കൂളിലെ ടോയ്‌ലറ്റിനു സമീപം പൊട്ടിയ വൈദ്യുതി കമ്പിയില്‍ ചവിട്ടിയാണ് സാൻവിയെ വൈദ്യുതാഘാതമേറ്റതെന്ന് പോലീസ് പറഞ്ഞു.

പുതുതായി കുഴിച്ച കുഴല്‍ക്കിണറിലൂടെ വെള്ളം പമ്പ് ചെയ്യുന്നതിനായി കുഴല്‍ക്കിണറില്‍ കമ്പിഘടിപ്പിച്ചിരുന്നു.

  ഇന്ന് മുതൽ ഏപ്രിൽ 7 വരെ ശക്തമായ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെയുള്ള ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

ഹെസ്‌കോമിൻ്റെ ഡിസ്ട്രിബ്യൂഷൻ ലൈനിലെ സർവീസ് ലൈനുമായി ബന്ധിപ്പിച്ച്‌ അനധികൃതമായി വൈദ്യുതി കണക്ഷൻ നല്‍കിയയാണ് ദുരന്തത്തിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ട്.

കുട്ടികള്‍ ഉപയോഗിക്കുന്ന ടോയ്‌ലറ്റിനുള്ളില്‍ കമ്പികള്‍ പൊട്ടിയ നിലയിലായിരുന്നു.

ശുചിമുറിയിലെത്തിയ സാൻവി വൈദ്യുത കമ്പിയില്‍ ചവിട്ടുകയും, വൈദ്യതാഘാതമേറ്റ് തല്‍ക്ഷണം മരിക്കുകയുമായിരുന്നു എന്നാണ് ഗ്രാമവാസികള്‍ പറയുന്നത്.

ഈ ദാരുണമായ സംഭവത്തില്‍ അമ്പതോളം വീടുകളുള്ള ഗ്രാമം മുഴുവൻ ദുഃഖത്തില്‍ മുങ്ങിയിരിക്കുകയാണ്.

അനധികൃത വൈദ്യുതി കണക്ഷൻ ശ്രദ്ധയില്‍പ്പെട്ടിട്ടും ഹെസ്‌കോം അധികൃതർ കണ്ണടച്ചതായി നാട്ടുകാർ ആരോപിച്ചു.

മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ഹാലിയ തഹസില്‍ദാരും സ്ഥലത്തെത്തി പരിശോധന നടത്തി.

  97-ാം ജന്മവാർഷികത്തിൽ 'അണ്ണാവരുവിനെ സ്മരിച്ച് ആരാധകരും കുടുംബാംഗങ്ങളും

പെണ്‍കുട്ടിയുടെ മൃതദേഹം ഹാലിയ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി പോസ്റ്റ്‌മോർട്ടം നടത്തി.

സംഭവമറിഞ്ഞ് മുതിർന്ന കോണ്‍ഗ്രസ് നേതാവും ഹാലിയ എംഎല്‍എയുമായ ആർവി ദേശ്പാണ്ഡെ ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെ ബന്ധുക്കളെ കണ്ടു.

സംഭവത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.

ഇത് സംബന്ധിച്ച്‌ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മദ്യപിച്ച് ബെംഗളൂരു റോഡിൽ അഭ്യാസപ്രകടനം: യുവാക്കളെ പൊക്കി പോലീസ്
[masterslider id="10"]

Related posts

Click Here to Follow Us