ഒന്നര വയസ്സുള്ള മകളുമായി യുവാവ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

ആലപ്പുഴ: ഒന്നര വയസുകാരിയായ മകളേയും കൊണ്ട് യുവാവ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു.

വഴിച്ചേരി വൈക്കത്തുപറമ്പ് വീട്ടിൽ അനീഷ് എന്ന ഔസേപ്പ് ദേവസ്യ ( 37), മകൾ ഏദ്‌ന എന്നിവരാണ് മരിച്ചത്.

കുടുംബപ്രശ്നത്തെ തുടർന്നാണ് ജീവനൊടുക്കിയത്.

മാളികമുക്കിന് വടക്ക് ലെറ്റർലാൻഡ് സ്‌കൂളിന് സമീപം രാത്രി 7.40 നോടെ ആയിരുന്നു സംഭവം. മാളികമുക്ക് കാഞ്ഞിരംചിറയിലുള്ള സ്നേഹയാണ് അനീഷിന്റെ ഭാര്യ.

  ബെംഗളൂരുവിലെ പലയിടങ്ങളിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

സ്നേഹയുടെ വീട്ടിലെത്തിയ അനീഷ് അവരുമായി വാക്ക് തകർക്കത്തിലേർപ്പെട്ടു. തുടർന്ന് കുഞ്ഞിനേയും കൊണ്ട് എറണാകുളം-കായംകുളം പാസഞ്ചർ ട്രെയിനിനു മുന്നിൽ ചാടുകയായിരുന്നു.

അനീഷ് തൽക്ഷണം മരിച്ചു. തെറിച്ചു വീണ കുഞ്ഞിനെ ജനറൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

കേറ്ററിങ് നടത്തുന്ന അനീഷ് കുറെക്കാലം ഗൾഫിലായിരുന്നു. സ്വകാര്യ ബാങ്കിൽ ജീവനക്കാരിയാണ് സ്നേഹ. ഇവർക്ക് ഏദൻ എന്ന മകനുമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലക്ഷക്കണക്കിന് രൂപ കൊടുക്കാനുണ്ട്, നന്ദികേട് കാണിക്കരുത്"; റോബിന്റെ മുഖമൂടി വലിച്ച് കീറി സായ് കൃഷ്ണ; കടബാധ്യതകളുടെ കഥ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി
[masterslider id="10"]

Related posts