ശരീരം മുഴുവനും ‘നീല’ നിറം; ജിം ട്രെയിനര്‍ വീടിനുള്ളിൽ മരിച്ച നിലയിൽ

ജിം ട്രെയിനറായ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒന്നാംകല്ല് ചങ്ങാലി മഠപതി ക്ഷേത്രത്തിനു സമീപം ചങ്ങാലി വീട്ടിൽ മണി – കുമാരി ദമ്പതികളുടെ മകൻ മാധവിനെയാണ് (28) കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്.

ഇന്ന് പുലർച്ചെയാണ് സംഭവം. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.ജിം ട്രെയിനർ ആയ മാധവ് ദിവസവും നാലിന് ഉണർന്ന് ജിമ്മിൽ പോകാറുള്ളതാണ്.

  കാരുണ്യത്തിന്റെ മുഖങ്ങൾക്ക് ആദരം; അവാർഡ് തിളക്കത്തിൽ കർണാടകയിലെ നഴ്സുമാർ, പ്രശംസിച്ച് മന്ത്രി യു. ടി. ഖാദർ

എന്നാൽ ഇന്ന് നാലര ആയിട്ടും എഴുന്നേൽക്കാതെ വന്നതിനെ തുടർന്ന് അമ്മ വിളിച്ചു. വാതിൽ തുറക്കാതെ വന്നപ്പോൾ, അയൽവാസികളുടെ സഹായത്തോടെ വാതിൽ തള്ളി തുറക്കുകയായിരുന്നു.

വീട്ടിൽ മാധവും അമ്മയും മാത്രമാണ് താമസിക്കുന്നത്. വീട്ടിലെ കിടപ്പുമുറിയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ നീലനിറം കാണപ്പെട്ടതായി പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

  ദുബാരെയിൽ ആനക്കൂട്ടത്തിനിടയിൽ പെട്ട് സ്ത്രീ മരിച്ച സംഭവം; വിനോദസഞ്ചാരികൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് വനംവകുപ്പ്

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അപ്പാർട്ട്‌മെന്റുകളിലെ ഇ.വി ചാർജിംഗ് സുരക്ഷിതമാണോ? ചതിക്കുന്നത് ബാറ്ററിയല്ല ! ഇലക്ട്രിക് വാഹന ഉടമകൾ ജാഗ്രതൈ.
[masterslider id="10"]

Related posts