ഇലക്ട്രോണിക് സിറ്റി നിവാസികൾക്ക് ഇനി നേരെചൊവ്വെ ശ്വാസം വിടാം!!

ബെംഗളൂരു: നഗരത്തിലെ എംഎൽഎയും ഉപമുഖ്യമന്ത്രിയുമായ അശ്വഥ് നാരായണിന്റെ ഇടപെടൽ മൂലം ഇലക്ട്രോണിക് സിറ്റി നിവാസികളുടെ ‘ശ്വാസം മുട്ടിച്ചിരുന്ന’ ഖരമാലിന്യ സംസ്കരണ പ്ലാന്റ് (എസ്ടിപി) മാറ്റി സ്ഥാപിക്കാൻ സാധ്യത.

ഇലക്ട്രോണിക് സിറ്റി ഫേസ്-2ലെ ദൊഡ്ഡനാഗമംഗല, ചിക്കനാഗമംഗല, ജിഎസ് പാളയ എന്നിവിടങ്ങളിലുള്ളവരാണ് സമീപത്തെ എസ്ടിപിയിൽ നിന്നുള്ള അസഹ്യമായ ദുർഗന്ധം കാരണം മാസങ്ങളായി ദുരിതം അനുഭവിക്കുന്നത്.

  ഭക്ഷണം കിട്ടില്ലെങ്കിൽ പണം പോക്കറ്റിലിരിക്കും! ഐആർസിടിസിയുടെ പുതിയ അറിയിപ്പ് യാത്രക്കാരെ അമ്പരപ്പിക്കുന്നു

പരിശോധന നടത്തി ആവശ്യമായ നടപടി സ്വീകിരക്കാനും കഴിയുമെങ്കിൽ പ്ലാന്റ് ഇവിടെ നിന്നു നീക്കാനും ആവശ്യപ്പെട്ട് അശ്വഥ് നാരായൺ ബെംഗളൂരു മഹാനഗരസഭ(ബിബിഎംപി)യ്ക്കു കത്തയച്ചു.

പലവട്ടം ചിക്കനാഗമംഗലയിലെ പ്ലാന്റിനെതിരെ പ്രത്യക്ഷ സമരം നടത്തിയെങ്കിലും ഫലമുണ്ടായില്ല. സംസ്കരണ പ്ലാന്റിൽ നിന്നുള്ള ദുർഗന്ധം സഹിക്കാൻ വയ്യാത്തതിനാൽ മാസങ്ങളായി വീടിന്റെ ജനാലകൾ തുറന്നിട്ടില്ലെന്നു പ്രദേശവാസികൾ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കുടുംബവഴക്ക് അക്രമാസക്തമായി; വൃദ്ധയെ മർദ്ദിച്ചു, കൊച്ചുമകളെ തട്ടിക്കൊണ്ടുപോയി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us