മുന്‍മന്ത്രി ഡി.കെ.ശിവകുമാറിന് വീണ്ടും തിരിച്ചടി;ജഡീഷ്യല്‍ കസ്റ്റഡി ഒക്ടോബര്‍ 25 വരെ നീട്ടി;തീഹാര്‍ ജയിലില്‍ തന്നെ തുടരേണ്ടി വരും.

ബെംഗളൂരു : കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ തീഹാർ ജയിൽ വാസം ഇനിയും തുടരും. ഒക്ടോബർ 25 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്നതിനായി ഡല്‍ഹി കോടതി ആവശ്യപ്പെട്ടു.

മുന്‍പ് തീരുമാനിച്ച പ്രകാരം ഇന്നലെ യായിരുന്നു കസ്റ്റഡി കാലാവധി തീരുന്ന അവസാന ദിവസം,ഇന്നലെ ശിവകുമാറിനെ കോടതിയില്‍ ഹാജരക്കിയതിനു ശേഷം സ്പെഷ്യല്‍ ജഡ്ജ് അജയ് കുമാര്‍ കുഹാര്‍ ആണ് കസ്റ്റഡി കാലാവധി ദീര്ഘിപ്പിച്ചത്.

  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്

അതെ സമയം ശിവകുമാര്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ഡല്‍ഹി ഹൈ കോടതിയില്‍ വാദം നടന്നു.രാഷ്ട്രീയ പ്രവര്‍ത്തകനായതിനാല്‍ ജാമ്യം നല്‍കി പുറത്ത് വിട്ടാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യത ഉണ്ട് എന്ന് ഇ ഡി വാദിച്ചു.

എന്നാല്‍ ശിവകുമാറിന്റെ ആരോഗ്യ നില മോശമായിട്ടുണ്ട് എന്നും,രാഷ്ട്രീയ പ്രവര്‍ത്തകന്‍ ആണ് എന്നാല്‍ തെളിവുകള്‍ നശിപ്പിക്കുകയില്ല എന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്ങ്വി വാദിച്ചു.ഇന്നും വാദം തുടരും.

  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി

17 മുതൽ കർണാടകയുടെ മുൻ മന്ത്രിയായ ഡി.കെ.ശിവകുമാർ തീഹാർ ജയിലിൽ ആണ്. അതിന് മുൻപ് 14 ദിവസം ഇ.ഡി.യുടെ കസ്റ്റഡിയിൽ ആയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജൂലൈയിലെ വൈദ്യുതി ബില്ലിൽ സാധാരണ മീറ്റർ റീഡിങ് മാത്രമല്ല, ഉപഭോക്താക്കൾ അറിയേണ്ട പുതിയ മാറ്റം!
[masterslider id="10"]

Related posts