വിമാന ദുരന്തം; സ്റ്റക്കാകുന്നത് പോലെ തോന്നി,കണ്ണ് തുറന്ന് നോക്കിയപ്പോൾ ജീവനുണ്ടെന്ന് ബോധ്യമായി:രക്ഷപ്പെട്ട ഏക യാത്രികൻ

അഹമ്മദാബാദ്: കണ്ണിന് മുന്നില്‍ നടന്ന അപകടത്തെക്കുറിച്ച് വിവരിച്ച് അഹമ്മദാബാദ് വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഏക യാത്രികന്‍ രമേശ് വിസ്വാഷ് കുമാര്‍.

വിമാനം പറന്നുയരുന്നതിനിടയില്‍ സ്റ്റക്കാകുന്ന പോലെ തോന്നിയെന്നും പെട്ടന്ന് വിമാനത്തിനുള്ളില്‍ ലൈറ്റ് ഓണ്‍ ആയെന്നും അദ്ദേഹം ദൂരദര്‍ശനോട് പ്രതികരിച്ചു. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് രമേശ് വിസ്വാഷ്.

  യെല്ലോ ലൈൻ മെട്രോ യാത്രക്കാർക്ക് സന്തോഷ വാർത്ത

‘ടേക്ക് ഓഫിനായി റേസ് ചെയ്യുന്ന പോലെ വലിയ മുഴക്കം ഉണ്ടായി. കണ്ണിന് മുന്നിലാണ് എല്ലാം സംഭവിച്ചത്. പിന്നെ കണ്ണുതുറന്ന് നോക്കിയപ്പോള്‍ ജീവനുണ്ടെന്ന് ബോധ്യമായി. അടുത്തുണ്ടായിരുന്നവരെ കാണാനില്ലായിരുന്നു.

സീറ്റ് ബെല്‍റ്റ് മാറ്റി പുറത്തേക്കിറങ്ങി. മരണം മുന്നില്‍ കണ്ടു, മരിക്കുമെന്ന് ഉറപ്പായി’; അത്ഭുത രക്ഷപ്പെടലിനെ കുറിച്ച് രമേശ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോറി അണ്ടർ ബ്രിഡ്ജ് 6 ദിവസത്തേക്ക് അടച്ചിടും; കെ.ആർ പുരം-വൈറ്റ്ഫീൽഡ് റൂട്ടിൽ വൻ ഗതാഗത നിയന്ത്രണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts