വരും ദിവസങ്ങളിൽ അതിതീവ്ര മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിതീവ്ര മഴയുണ്ടാകുമെന്നും ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. വടക്കൻ കർണാടക, അതിനോട് ചേർന്നുള്ള തെലുങ്കാന – റായലസീമയ്ക്ക്‌ മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുകയാണ്. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ജൂൺ 14 -16 തീയതികളിൽ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ജൂൺ 13 -17 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂൺ 14 മുതൽ 16…

Read More

കേരളത്തിൽ തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്ക് സാധ്യത

കേരളത്തിൽ ഇന്നുമുതൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലേർട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ചും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ കർണാടക, അതിനോട് ചേർന്ന തെലുങ്കാന – റായലസീമയ്ക്ക് മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുകയാണ്. കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ…

Read More

നടി കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവ് സഞ്ജയ് കപൂർ പോളോ കളിക്കുന്നതിനിടെ മരിച്ചു

ലണ്ടൻ: പ്രമുഖ പോളോ താരവും വ്യവസായിയും ബോളിവുഡ് നടി കരിഷ്മ കപൂറിൻ്റെ മുൻ ഭർത്താവുമായ സഞ്ജയ് കപൂർ (53) അന്തരിച്ചു. വ്യാഴാഴ്ച ഇംഗ്ലണ്ടിൽ വെച്ചായിരുന്നു അന്ത്യം. പോളോ കളിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചതായാണ് റിപ്പോർട്ട്. പോളോ കളിക്കുന്നതിനിടെ ഒരു പ്രാണി തൊണ്ടയില്‍ കുടുങ്ങുകയും തുടർന്ന് ശ്വാസതടസവും പിന്നാലെ ഹൃദയാഘാതവും സംഭവിക്കുകയുമായിരുന്നു എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കരിഷ്മ കപൂറിനും സഞ്ജയ്ക്കും സമൈറ, കിയാന്‍ എന്നീ രണ്ട് മക്കളുമുണ്ട്. കരിഷ്മയുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞ ശേഷം സഞ്ജയ് പ്രിയ സച്ച്ദേവിനെ വിവാഹം കഴിച്ചിരുന്നു. ഓട്ടോ കമ്പോണന്റ്സ് കമ്പനിയായ സോന…

Read More

ആധുനിക എൽഎച്ച്ബി കോച്ചുകൾ ഇനി എറണാകുളം എക്സ്പ്രസിനും വരുന്നു

ബെംഗളൂരു : വേഗവും സുരക്ഷിതത്വവും സൗകര്യങ്ങളും വർധിപ്പിക്കുന്ന ആധുനിക എൽഎച്ച്ബി (ലിങ്ക് ഹോഫ്മാൻ ബുഷ്) കോച്ചുകൾ ഇനി എറണാകുളം എക്സ്പ്രസ് വണ്ടിക്കും. എറണാകുളം-കെഎസ്ആർ ബെംഗളൂരു-എറണാകുളം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് തീവണ്ടിക്ക് (12678/12677) നിലവിലെ പരമ്പാരഗത ഐസിഎഫ് കോച്ചുകൾക്കു പകരം ജൂൺ 20 മുതൽ എൽഎച്ച്ബി കോച്ചുകളായിരിക്കും ഉണ്ടാകുക. ദക്ഷിണ റെയിൽവേയാണ് ഇക്കാര്യം അറിയിച്ചത്. 20 എൽഎച്ച്ബി കോച്ചുകളായിരിക്കും വണ്ടിക്കുണ്ടാവുക. രണ്ട് എസി ചെയർ കാർ, 11 നോൺ എസി ചെയർ കാർ, ഒരു പാൻട്രി കാർ, നാല് സെക്കൻഡ് ക്ലാസ് അന്ത്യോദയ കോച്ചുകൾ, ഒരു…

Read More

സംസ്ഥാനത്തെ പുതിയ ജാതിസെൻസസ് 90 ദിവസംകൊണ്ട് പൂർത്തിയാക്കും

ബെംഗളൂരു : സംസ്ഥാനത്തെ പുതിയ ജാതിസെൻസസ് 90 ദിവസംകൊണ്ട് പൂർത്തിയാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേർന്ന യോഗമാണ് തീരുമാനമെടുത്തത്. സംസ്ഥാന പിന്നാക്കവിഭാഗ കമ്മിഷന്റെ സഹകരണത്തോടെയായിരിക്കും സർവേയെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ ജാതിസെൻസസ് നടത്താൻ ഏകകണ്ഠമായാണ് മന്ത്രിസഭായോഗം തീരുമാനമെടുത്തതെന്നും സിദ്ധരാമയ്യ പറഞ്ഞു. സംസ്ഥാനത്ത് 2015-ലെ കോൺഗ്രസ് സർക്കാർ നടത്തിയ ജാതിസെൻസസിലെ കണക്കുകൾ പഴകിയെന്ന വിലയിരുത്തലിലാണ് പുതിയ കണക്കെടുപ്പ് വരുന്നത്. കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനമെടുത്ത് സർക്കാരിന് നിർദേശം നൽകുകയായിരുന്നു. രാജ്യത്ത് ജാതിസെൻസസ് നടത്താൻ കേന്ദ്രസർക്കാർ തീരുമാനമെടുത്തതിനു പിന്നാലെയാണ് കർണാടകത്തിൽ പ്രത്യേക കണക്കെടുപ്പു വരുന്നത്.…

Read More

ഇറാന് കനത്ത തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ സൈന്യം

ഇറാന് കനത്ത തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ സൈന്യം. ഇറാനിലെ സുപ്രധാന കേന്ദ്രങ്ങൾ ആക്രമിക്കാൻ സൈന്യം സജ്ജം. ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണത്തിൽ ഒമ്പത് പ്രമുഖ ഇറാനിയൻ ആണവ ശാസ്ത്രജ്ഞർ കൊല്ലപ്പെട്ടതായി ശനിയാഴ്ച ഇസ്രയേൽ സൈന്യം അറിയിച്ചു. ഓപ്പറേഷൻ റൈസിംഗ് ലയണിന്റെ തുടക്കത്തിൽ ഇസ്രായേൽ വ്യോമസേന നടത്തിയ ആക്രമണത്തിൽ, ഇറാനിയൻ ഭരണകൂടത്തിന്റെ ആണവായുധ പദ്ധതിക്ക് നേതൃത്വം നൽകിയ ഒമ്പത് മുതിർന്ന ശാസ്ത്രജ്ഞരെയും വിദഗ്ധരെയും ഇല്ലാതാക്കി- ഇസ്രയേൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞു. ഇന്റലിജൻസ് ഡയറക്ടറേറ്റ് ശേഖരിച്ച കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആക്രമണങ്ങൾ നടത്തിയതെന്ന്…

Read More

ഇസ്രയേല്‍ ആക്രമിച്ച് മണിക്കൂറുകൾക്കുള്ളിൽ ഇറാൻ തിരിച്ചടിച്ചു

ടെഹ്‌റാന്‍: ഇറാന് നേര്‍ക്ക് ഇസ്രായേല്‍ വീണ്ടും വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് ഇറാന്‍. ടെല്‍ അവീവില്‍ വിവിധയിടങ്ങളില്‍ ഇറാന്റെ മിസൈലുകള്‍ പതിച്ചതായാണ് വിവരം. ആക്രമണം പ്രതീക്ഷിച്ചിരുന്ന ഇസ്രയേല്‍ ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ ആവശ്യപ്പെട്ടിരുന്നു. ഇറാന്റെ ആക്രമണങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. വെള്ളിയാഴ്ച രാവിലെ ഇറാനിലെ സൈനിക, ആണവകേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്‍ സൈന്യത്തിലെ ഉന്നതരും ആണവശാസ്ത്രജ്ഞരും ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടന്നതിന് പിന്നാലെ രാജ്യത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ഇറാന്‍ താല്‍ക്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വൈകുന്നേരത്തോടെ…

Read More

വിമാന ദുരന്തം; ബ്ലാക്ക് ബോക്‌സ് കണ്ടെത്തി, ലഭിച്ചത് വിമാനം ഇടിച്ചിറങ്ങിയ മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിൻ്റെ മേല്‍ക്കൂരയില്‍ നിന്ന്

അഹമ്മദാബാദ് : അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിൻ്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. വിമാനം ഇടിച്ചിറങ്ങിയ മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിൻ്റെ മേല്‍ക്കൂരയില്‍ നിന്നാണ് ബ്ലാക്ക് ബോക്‌സ് ലഭിച്ചത്. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ വിഭാഗമാണ് ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തത്. അപകടം നടന്ന് 28 മണിക്കൂറുകള്‍ക്ക് ശേഷമാണ് ബ്ലാക്ക് ബോക്‌സ് കണ്ടെത്താൻ കഴിഞ്ഞത്. ബ്ലാക്ക് ബോക്‌സ് കണ്ടെത്താൻ സാധിച്ചത് അന്വേഷണത്തിലെ നിർണായക കണ്ടെത്തലാണെന്ന് വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു പറഞ്ഞു. ബ്ലാക്ക് ബോക്സ് കണ്ടെത്തിയതിന് പിന്നാലെ അപകടത്തെക്കുറിച്ച് അന്വേഷണം ഊർജിതമാക്കി. എഞ്ചിൻ തകരാര്‍ അപകടത്തിലേക്ക്…

Read More

‘ശക്തി’ യാത്ര ഇനി സ്മാർട്ടാകും; പുതിയ കാർഡുകൾ രണ്ട് മാസത്തിനകം

ബെംഗളൂരു : സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ലക്ഷ്യം വെക്കുന്ന പദ്ധതി, ‘ശക്തി’ ഉപഭോക്താക്കൾക്കായി 2 മാസത്തിനകം സ്മാർട്ട് കാർഡ് പുറത്തിറക്കിയേക്കും. നിലവിൽ യാത്രക്കാർ ആധാർ കാർഡ് കണ്ടക്ടറെ കാണിക്കുന്ന രീതിയാണ്. ഇതിന് പകരമായി ഇനിസ്മാർട്ട് കാർഡാണ് ഇനി മുതൽ. കണ്ടക്ടറുടെ കൈവശമുള്ള ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനിൽ കാർഡ് ടാപ്പ് ചെയ്‌താൽ ടിക്കറ്റ് ലഭിക്കും. കാർഡിൽ ഉപഭോക്താവിൻ്റെ ഫോട്ടോ, വിലാസം എന്നിവ രേഖപ്പെടുത്തിയിട്ടുണ്ടാകും. ബോർഡിങ് സ്ഥലം, ഇറങ്ങേണ്ട സ്ഥലം, സഞ്ചരിച്ച ദൂരം, നിരക്ക് തുടങ്ങിയവ അറിയാൻ സാധിക്കുന്ന കംപ്യൂട്ടർ ചിപ്പും കാർഡിൽ ഉണ്ടാകും. സ്മാർട്ട്…

Read More

മൂന്ന് മണിക്കൂർ പറന്നതിന് ശേഷം എയർ ഇന്ത്യ മുംബൈ-ലണ്ടൻ വിമാനം തിരിച്ചെത്തി

ന്യൂഡൽഹി:ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം മൂന്ന് മണിക്കൂർ ആകാശത്ത് ചെലവഴിച്ചതിന് ശേഷം മുംബൈയിൽ തിരിച്ചെത്തിയതായി ഫ്ലൈറ്റ്റാഡാർ 24 ഡാറ്റ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. മുംബൈ-ലണ്ടൻ വിമാനം രാവിലെ 5:39 ന് വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടതിന് ശേഷം മൂന്ന് മണിക്കൂർ ആകാശത്ത് തുടർന്നു. ഇറാൻ വ്യോമാതിർത്തി അടച്ചതും കാരണം തങ്ങളുടെ നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിടുകയോ ഉത്ഭവസ്ഥാനത്തേക്ക് മടങ്ങുകയോ ചെയ്യുന്നുണ്ടെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു . എന്നാൽ മുംബൈ ലണ്ടൻ വിമാനം തിരികെ വരാനുള്ള കാരണം വ്യക്തമല്ല. വഴിതിരിച്ച് വിട്ട…

Read More
Click Here to Follow Us