ന്യൂഡല്‍ഹി: ജൂണ്‍ 12-ന് ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ട സംഭവം അന്വേഷിക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്രസര്‍ക്കാര്‍. അപകടത്തിന് പിന്നിലെ കാരണങ്ങള്‍ പരിശോധിക്കാന്‍ ഉന്നത തല മള്‍ട്ടി ഡിസിപ്ലിനറി കമ്മിറ്റി രൂപീകരിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു. അപകടത്തിന്റെ കാരണം സമിതി പരിശോധിക്കും. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമിതി നല്‍കും. നിലവിലുളള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളും (എസ്ഒപി) സുരക്ഷാമാര്‍ഗനിര്‍ദേശങ്ങളും വിലയിരുത്തുകയും ചെയ്യും.
Read MoreMonth: June 2025
അടിപിടി കേസില്‍ പിടികൂടാനെത്തിയ പൊലീസുകാരെ പട്ടിയെ വിട്ട് കടിപ്പിച്ച് പ്രതി
കൊല്ലം: കൊല്ലത്ത് അടിപിടി കേസില്‍ പിടികൂടാന്‍ എത്തിയ പൊലീസുകാരെ പട്ടിയെ വിട്ട് കടിപ്പിച്ച് പ്രതി. പടപ്പക്കര സ്വദേശി ജിജേഷ് ആണ് കുണ്ടറ എസ്‌ഐ സച്ചിനേയും ഒപ്പം ഉണ്ടായിരുന്ന സിവില്‍ പൊലീസ് ഉദ്യോഗസ്ഥനേയും പട്ടിയെ വിട്ട് കടിപ്പിച്ചത്. എസ്‌ഐയുടെ കാലും പ്രതിയായ ജിജേഷ് കടിച്ച് മുറിച്ചു. സംഭവത്തിന് പിന്നാലെ ജിജേഷിനെ പൊലീസ് ബലം പ്രയോഗിച്ച് പിടികൂടി. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം നടന്നത്. ജിജേഷ് മറ്റൊരാളെ മര്‍ദ്ദിച്ചതായി പൊലീസിന് വിവരം ലഭിച്ചു. ഇത് അന്വേഷിക്കാനായാണ് കുണ്ടറ എസ്‌ഐ സച്ചിനും മറ്റ് പൊലീസുകാരും സ്ഥലത്ത് എത്തുന്നത്.…
Read Moreപ്രതിദിന എക്സ്‌പ്രസ് തീവണ്ടിക്ക് മദ്ദൂരിലെ സ്റ്റോപ്പ് ആറുമാസംകൂടി
ബെംഗളൂരു : മൈസൂരു-തിരുവനന്തപുരം നോർത്ത്-മൈസൂരു പ്രതിദിന എക്സ്‌പ്രസ് തീവണ്ടിക്ക് (16315/16316) മാണ്ഡ്യയിലെ മദ്ദൂർ സ്റ്റേഷനിൽ അനുവദിച്ച സ്റ്റോപ്പ് ആറുമാസംകൂടി നീട്ടി ദക്ഷിണ-പശ്ചിമ റെയിൽവേ. 2025 ഡിസംബർ 31 വരെ തുടരുമെന്ന് അറിയിച്ചു.
Read Moreനൈജീരിയ സ്വദേശിനിയിൽ നിന്നും 10 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി!
ബെംഗളൂരു : മയക്കുമരുന്ന് വ്യാപാരം ഉടനടി തടയുന്നതിനായി ബാംഗ്ലൂർ സിറ്റി സിസിബിയും ചിക്കജാല പോലീസ് സ്റ്റേഷനും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ കാര്യമായ വിജയം കൈവരിച്ചു. നൈജീരിയ സ്വദേശിനി 10 കോടി രൂപവിലമതിയ്ക്കുന്ന ലഹരിവസ്തുവുമായി പിടിയിൽ. 5.3 കിലോ എംഡിഎംഎയുമായിട്ടാണ് ബെംഗളൂരു പോലീസിന്റെ പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തെത്തുടർന്നാണ് അറസ്റ്റ്. ഏതാനുംവർഷങ്ങൾക്ക് മുൻപ് പഠനവിസയിൽ ഡൽഹിയിൽ എത്തിയ യുവതിയാണ് പിടിയിലായത്. തെലങ്കാനയിലെ ഒരു കോളേജിൽ ചേരാനാണ് താൻ ഇന്ത്യയിലെത്തിയതെന്ന് ഇവർ മൊഴിനൽകി. എന്നാൽ ഈ കോളേജിൽ ഇവർ ചേർന്നിട്ടില്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.
Read Moreനിലമ്പൂരിൽ ഷാഫിയും രാഹുലും സഞ്ചരിച്ച വാഹനം പരിശോധിച്ച് പൊലീസ്
പാലക്കാട്ടെ പെട്ടി പരിശോധനക്ക് സമാനമായി നിലമ്പൂരിലും പെട്ടി പരിശോധിച്ചത് വിവാദമാകുന്നു. ഷാഫി പറമ്പിൽ എം.പിയും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയും സഞ്ചരിച്ച വാഹനം കൈ കാണിച്ച് തടഞ്ഞു നിറുത്തി പൊലീസ് കാറും കാറിനകത്തുള്ള പെട്ടിയും പരിശോധിക്കുകയായിരുന്നു. വെളളിയാഴ്ച രാത്രി 10 മണിയോടെ നിലമ്പൂരിൽ വെച്ചാണ് സംഭവം. ഷാഫി പറമ്പിൽ ആണ് വാഹനം ഓടിച്ചിരുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ മുൻപിലുള്ള സീറ്റിൽ തന്നെ ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സ്വാഭാവിക പരിശോധന മാത്രമാണെന്നാണ് പൊലീസ് പറയുന്നത്. കാർ പരിശോധിച്ചതിനു ശേഷം കാറിന്‍റെ ഡിക്കിയിൽ ഉണ്ടായിരുന്ന പെട്ടി പുറത്തേക്കെടുത്ത് പരിശോധിച്ചു. വസ്ത്രങ്ങളും…
Read Moreഇത് കളിപ്പാട്ടമല്ല; കൗതുകത്തിന്റെപേരിൽ വാഹനങ്ങളിലെ പാനിക് ബട്ടൺ അമർത്തി ബെംഗളൂരു നഗരത്തിലെ യാത്രക്കാർ
ബെംഗളൂരു : യാത്രക്കാരുടെ സുരക്ഷയെ കരുതി നടപ്പാക്കിയ പാനിക് ബട്ടൺ സംവിധാനം കളിപ്പാട്ടമാക്കി പൊതുജനങ്ങൾ. ബെംഗളൂരു നഗരത്തിലെ യാത്രക്കാർ വെറും കൗതുകത്തിന്റെപേരിൽ വാഹനങ്ങളിലെ പാനിക് ബട്ടൺ അമർത്തുന്നത് പതിവാക്കിയിരിക്കുകയാണ്. പ്രതിദിനം 500 വ്യാജ കോളുകളാണ് ഗതാഗതവകുപ്പിന്റെ കൺട്രോൾ സെന്ററിൽ എത്തുന്നത്. വെറുതേ പാനിക് ബട്ടനിൽ അമർത്തുമ്പോൾ കൺട്രോൾ സെന്ററിൽ കോൾ എത്തും. എന്നാൽ, പിന്നീട് കൂടുതൽ വിവരം തിരക്കുമ്പോഴാണ് ആരെങ്കിലും കളിയായി ചെയ്തതാണെന്ന് വ്യക്തമാകുന്നത്. വിദ്യാർഥികളാണ് ഇത്തരം നേരംപോക്ക് കാട്ടുന്നതെന്ന് ഗതാഗതവകുപ്പ് അധികൃതർ അറിയിച്ചു. യാത്രയ്ക്കിടെ സുരക്ഷാപ്രശ്നം നേരിട്ടാൽ അടിയന്തരമായി അറിയിക്കാനാണ് ടാക്സി തുടങ്ങിയ…
Read Moreകെനിയയിൽ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് കൊച്ചിയില്‍ എത്തിക്കും
കൊച്ചി: കെനിയയില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച ഖത്തര്‍ പ്രവാസികളായ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ ഇന്ന് കൊച്ചിയില്‍ എത്തിക്കും. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹങ്ങള്‍ പിന്നീട് സ്വന്തം നാടുകളിലേയ്ക്ക് കൊണ്ടുപോകും. ഇതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ജനപ്രതിനിധികള്‍ അറിയിച്ചു. ഇന്നലെയായിരുന്നു മൃതദേഹങ്ങള്‍ നാട്ടിലേയ്ക്ക് കൊണ്ടുവരുന്നതിനായി നെയ്‌റോബി അധികൃതരുടെയും കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അധികൃതരുടേയും അനുമതി ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടര്‍നടപടികള്‍ സ്വീകരിച്ചത്.
Read Moreനിലമ്പൂര്‍ ഭൂസമരത്തിന് പിന്തുണയുമായി രമേശ് ചെന്നിത്തല
മലപ്പുറം: സുപ്രീംകോടതി വിധിയുണ്ടായിട്ടും നിലമ്പൂരിലെ ആദിവാസി ജനതയ്ക്ക് ഭൂമി വിട്ടുകൊടുക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആദിവാസികള്‍ ആയതുകൊണ്ട് എന്തുമാകാം എന്ന ധാര്‍ഷ്ട്യം സര്‍ക്കാരിന് പാടില്ലെന്നും അവര്‍ക്ക് നഷ്ടമായ കൃഷിഭൂമി കണ്ടെത്തി തിരിച്ചുനല്‍കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സുപ്രീംകോടതി ഉത്തരവ് പ്രകാരം 2024 ഡിസംബര്‍ 31-ന് മുന്‍പ് വസ്തു അളന്ന് നല്‍കാമെന്നാണ് ജില്ലാ കളക്ടര്‍ ഉറപ്പ് നല്‍കിയെങ്കിലും ഒരുവര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ വാക്കുപാലിക്കാത്തതിനെ തുടര്‍ന്ന് ആദിവാസി കുടുംബങ്ങള്‍ കളക്ടര്‍ ഓഫീസിനു മുന്നില്‍ സമരം ചെയ്യുകയാണെന്നും ചെന്നിത്തല…
Read Moreകൊല്ലൂർ മൂകാംബികദേവിക്ക് ചാർത്താൻ ഒന്നേകാൽക്കോടി രൂപയുടെ സ്വർണമുഖം കാണിക്ക
ബെംഗളൂരു : കൊല്ലൂർ മൂകാംബികദേവിക്ക് ചാർത്താൻ ഒന്നേകാൽക്കോടി രൂപയുടെ സ്വർണമുഖം കാണിക്ക കൊല്ലൂർ മൂകാംബികദേവിക്ക് ചാർത്താൻ ഒന്നേകാൽക്കോടിയിലേറെ വിലമതിക്കുന്ന സ്വർണമുഖം സമർപ്പിച്ചു. ഒരുകിലോ സ്വർണംകൊണ്ട് അക്ഷരാംബികയുടെ പ്രതിഷ്ഠയ്ക്ക് ചേർന്ന മുഖരൂപമാണ് സമർപ്പിച്ചത്. തുമകൂരു സിറയിലെ ആയുർവേദ ഡോക്ടർ ലക്ഷ്മി നാരായണയാണ് ബുധനാഴ്ച രാവിലെ ക്ഷേത്രത്തിൽ ദേവീമുഖരൂപം നൽകിയത്. സ്വർണമുഖാവരണത്തിൽ രത്നങ്ങളും പവിഴങ്ങളും പതിപ്പിച്ചിട്ടുണ്ട്. ജീവിതത്തിൽ മൂകാംബികദേവിയുടെ അനുഗ്രഹം ലഭിച്ചതിനാലും ഒരു പ്രധാന കാര്യം സാധിച്ചതിനാലുമാണ് ഈ ഉപഹാരം ദേവിക്ക് സമർപ്പിക്കുന്നതെന്ന് ലക്ഷ്മി നാരായണ ക്ഷേത്രംഭാരവാഹികളോടെ പറഞ്ഞു. പ്രധാന അവസരങ്ങളിൽ പൂജയ്ക്കൊപ്പം ഈ സ്വർണമുഖം ചാർത്തുമെന്ന്…
Read Moreസംസ്ഥാനത്ത് ബൈക്ക് ടാക്സി സേവനങ്ങൾ നിർത്തുന്നു
ബെംഗളൂരു :കർണാടകത്തിൽ ബൈക്ക് ടാക്സി നിർത്തുന്നു. ചട്ടഭേദഗതി കൊണ്ടുവരാൻ സംസ്ഥാന സർക്കാർ തയ്യാറാകാത്തതിനെ തുടർന്നാണിത്. ചട്ടം കൊണ്ടുവരാൻ ഹൈക്കോടതി അനുവദിച്ചിരുന്ന സമയപരിധി ഞായറാഴ്ച അവസാനിക്കും. സർക്കാർ ചട്ടമുണ്ടാക്കിയില്ലെങ്കിൽ ബൈക്ക് ടാക്സികൾക്ക് അനുമതി നൽകാനാകില്ലെന്നായിരുന്നു കോടതി ഉത്തരവിൽ പറഞ്ഞിരുന്നത്. ചട്ടം കൊണ്ടുവരുന്നതിന് ഇതുവരെ നടപടിയെടുത്തിട്ടില്ല. രണ്ടുദിവസത്തിനുള്ളിൽ ഇതിന് സാധ്യതയുമില്ലാത്തതിനാൽ ഞായറാഴ്ചയോടെ ബൈക്ക് ടാക്സികൾ സംസ്ഥാനത്തെ നിരത്തുകളിൽനിന്ന് അപ്രത്യക്ഷമാകും ബൈക്ക് ടാക്‌സി സര്‍വീസുകള്‍ക്ക് വേണ്ടിയുള്ള പ്രത്യേക നിയമങ്ങളും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സർക്കാർ പുറത്തിറക്കുന്നതുവരെ മോട്ടോർ സൈക്കിളുകൾക്ക് ഗതാഗത വാഹനങ്ങളെന്ന നിലയിൽ സേവനങ്ങൾ നൽകുന്നതിനായോ രജിസ്റ്റർ ചെയ്യുന്നതിനായോ ഉള്ള…
Read More