ഇത് കളിപ്പാട്ടമല്ല; കൗതുകത്തിന്റെപേരിൽ വാഹനങ്ങളിലെ പാനിക് ബട്ടൺ അമർത്തി ബെംഗളൂരു നഗരത്തിലെ യാത്രക്കാർ

ബെംഗളൂരു : യാത്രക്കാരുടെ സുരക്ഷയെ കരുതി നടപ്പാക്കിയ പാനിക് ബട്ടൺ സംവിധാനം കളിപ്പാട്ടമാക്കി പൊതുജനങ്ങൾ.

ബെംഗളൂരു നഗരത്തിലെ യാത്രക്കാർ വെറും കൗതുകത്തിന്റെപേരിൽ വാഹനങ്ങളിലെ പാനിക് ബട്ടൺ അമർത്തുന്നത് പതിവാക്കിയിരിക്കുകയാണ്.

പ്രതിദിനം 500 വ്യാജ കോളുകളാണ് ഗതാഗതവകുപ്പിന്റെ കൺട്രോൾ സെന്ററിൽ എത്തുന്നത്. വെറുതേ പാനിക് ബട്ടനിൽ അമർത്തുമ്പോൾ കൺട്രോൾ സെന്ററിൽ കോൾ എത്തും.

  അടുത്ത നാലു ദിവസം മഴ കടുക്കുന്നു; 14 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിന് സാധ്യത

എന്നാൽ, പിന്നീട് കൂടുതൽ വിവരം തിരക്കുമ്പോഴാണ് ആരെങ്കിലും കളിയായി ചെയ്തതാണെന്ന് വ്യക്തമാകുന്നത്. വിദ്യാർഥികളാണ് ഇത്തരം നേരംപോക്ക് കാട്ടുന്നതെന്ന് ഗതാഗതവകുപ്പ് അധികൃതർ അറിയിച്ചു.

യാത്രയ്ക്കിടെ സുരക്ഷാപ്രശ്നം നേരിട്ടാൽ അടിയന്തരമായി അറിയിക്കാനാണ് ടാക്സി തുടങ്ങിയ വാഹനങ്ങളിൽ പാനിക് ബട്ടൺ നിർബന്ധമാക്കിയത്.

സംസ്ഥാനത്ത് ഇതുവരെ പൂർണമായും നടപ്പാക്കിയിട്ടില്ല. പാനിക് ബട്ടൺ സംവിധാനമുള്ള വാഹനങ്ങളിൽ ജനങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്നാണ് കണ്ടെത്തിരിക്കുന്നത്.

  വാടക വീട്ടിൽ രണ്ടു വയസുള്ള പെൺകുഞ്ഞ് ഉൾപ്പടെ അഞ്ചുപേർ മരിച്ച നിലയിൽ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us