കൊല്ലൂർ മൂകാംബികദേവിക്ക്‌ ചാർത്താൻ ഒന്നേകാൽക്കോടി രൂപയുടെ സ്വർണമുഖം കാണിക്ക

ബെംഗളൂരു : കൊല്ലൂർ മൂകാംബികദേവിക്ക്‌ ചാർത്താൻ ഒന്നേകാൽക്കോടി രൂപയുടെ സ്വർണമുഖം കാണിക്ക

കൊല്ലൂർ മൂകാംബികദേവിക്ക്‌ ചാർത്താൻ ഒന്നേകാൽക്കോടിയിലേറെ വിലമതിക്കുന്ന സ്വർണമുഖം സമർപ്പിച്ചു. ഒരുകിലോ സ്വർണംകൊണ്ട് അക്ഷരാംബികയുടെ പ്രതിഷ്ഠയ്ക്ക് ചേർന്ന മുഖരൂപമാണ് സമർപ്പിച്ചത്.

തുമകൂരു സിറയിലെ ആയുർവേദ ഡോക്ടർ ലക്ഷ്മി നാരായണയാണ് ബുധനാഴ്ച രാവിലെ ക്ഷേത്രത്തിൽ ദേവീമുഖരൂപം നൽകിയത്. സ്വർണമുഖാവരണത്തിൽ രത്നങ്ങളും പവിഴങ്ങളും പതിപ്പിച്ചിട്ടുണ്ട്.

  ഡിമാൻഡ് കുതിച്ചുയർന്നിട്ടും നിശ്ചലമായി ബെംഗളൂരു റിയൽ എസ്റ്റേറ്റ്; ഫ്ലാറ്റ് വാങ്ങിയവർ ആശങ്കയിൽ

ജീവിതത്തിൽ മൂകാംബികദേവിയുടെ അനുഗ്രഹം ലഭിച്ചതിനാലും ഒരു പ്രധാന കാര്യം സാധിച്ചതിനാലുമാണ് ഈ ഉപഹാരം ദേവിക്ക് സമർപ്പിക്കുന്നതെന്ന് ലക്ഷ്മി നാരായണ ക്ഷേത്രംഭാരവാഹികളോടെ പറഞ്ഞു.

പ്രധാന അവസരങ്ങളിൽ പൂജയ്ക്കൊപ്പം ഈ സ്വർണമുഖം ചാർത്തുമെന്ന് ക്ഷേത്രം ട്രസ്റ്റി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts