യു.ഡി.എഫ് കർണാടക യോഗം.

ബെംഗളൂരു : കോവിഡ് മഹാമാരി ദുരിതം വിധിച്ച ഒന്നും രണ്ടും ഘട്ടങ്ങളിൽ സാധാരണ പ്രവർത്തകർക്ക് താങ്ങും തണലുമാവാൻ അഹോരാത്രം പ്രവർത്തിച്ച യുഡിഫ് കർണാടകയുടെ കോവിഡ് പോരാളികൾക്ക് ആദരമർപ്പിക്കുവാനും, ഈദ് പെരുന്നാൾ ആഘോഷത്തിനുമായി 24/7/21 ശനിയാഴ്ച വൈകുന്നേരം 6.00മണിക്ക് മജെസ്റ്റിക് ചിക്കൻ കൗണ്ടിയിൽ യോഗം ചേരുന്നു.
യു.ഡി.എഫ് കർണാടക ചെയർമാൻ മെറ്റി ഗ്രെസ്സിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കെപിസിസി നിർവഹക സമിതി അംഗവും, കോൺഗ്രസ്‌ അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റുമായ ശ്രീ തോമസ് കല്ലാടൻ  മുഖ്യാതിഥി ആയിരിക്കും.
മുൻ എംഎൽഎ ശ്രീ ഐവാൻ നിഗ്ലി, കോർപറേറ്റർ മഞ്ജുനാഥ്‌ എന്നിവർ സംസാരിക്കും. പ്രസ്തുത പരിപാടിയിലേക്ക് എല്ലാ യുഡിഫ് പ്രവർത്തകരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ചെയർമാൻ മെറ്റി ഗ്രേസ് ജനറൽ കൺവീനർ എം. കെ.നൗഷാദ് (8884840022) എന്നിവർ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല
  ബെംഗളൂരുവിലെ തടാകത്തിലേക്ക് മെഡിക്കൽ മാലിന്യം തള്ളി; ഡോക്ടർക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ
[masterslider id="10"]

Related posts