സംസ്ഥാനത്തെ പുതിയ ജാതിസെൻസസ് 90 ദിവസംകൊണ്ട് പൂർത്തിയാക്കും

ബെംഗളൂരു : സംസ്ഥാനത്തെ പുതിയ ജാതിസെൻസസ് 90 ദിവസംകൊണ്ട് പൂർത്തിയാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേർന്ന യോഗമാണ് തീരുമാനമെടുത്തത്.

സംസ്ഥാന പിന്നാക്കവിഭാഗ കമ്മിഷന്റെ സഹകരണത്തോടെയായിരിക്കും സർവേയെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ ജാതിസെൻസസ് നടത്താൻ ഏകകണ്ഠമായാണ് മന്ത്രിസഭായോഗം തീരുമാനമെടുത്തതെന്നും സിദ്ധരാമയ്യ പറഞ്ഞു.

സംസ്ഥാനത്ത് 2015-ലെ കോൺഗ്രസ് സർക്കാർ നടത്തിയ ജാതിസെൻസസിലെ കണക്കുകൾ പഴകിയെന്ന വിലയിരുത്തലിലാണ് പുതിയ കണക്കെടുപ്പ് വരുന്നത്. കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനമെടുത്ത് സർക്കാരിന് നിർദേശം നൽകുകയായിരുന്നു.

  ബെംഗളൂരു പി.ജികളിൽ പാചകത്തിന് പൂട്ട്; വരുന്നു വലിയ മാറ്റങ്ങൾ!

രാജ്യത്ത് ജാതിസെൻസസ് നടത്താൻ കേന്ദ്രസർക്കാർ തീരുമാനമെടുത്തതിനു പിന്നാലെയാണ് കർണാടകത്തിൽ പ്രത്യേക കണക്കെടുപ്പു വരുന്നത്. 2017-ൽ പൂർത്തിയാക്കിയ സർവേയുടെ റിപ്പോർട്ട് അടുത്തിടെയാണ് സർക്കാർ പുറത്തുവിട്ടത്.

പ്രബലസമുദായങ്ങളായ ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങളുടെ എതിർപ്പിനെത്തുടർന്ന് റിപ്പോർട്ട് പുറത്തിറക്കുന്നത് നീണ്ടുപോയതായിരുന്നു. ഈ സമുദായങ്ങളുടെ യഥാർഥപ്രാതിനിധ്യം റിപ്പോർട്ടിൽ വന്നിട്ടില്ലെന്നായിരുന്നു ആക്ഷേപം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി
[masterslider id="10"]

Related posts