നിർത്തിയിട്ട കാറിന് തീപിടിച്ചു 

ചെന്നൈ : കോയമ്പേട് ചന്തയിലെ പഴവിൽപ്പന കടകൾക്കുസമീപം നിർത്തിയ കാർ തീപിടിച്ചു കത്തിനശിച്ചു.

ഞായറാഴ്ച പുലർച്ചെ ആറരയോടെയാണ് സംഭവം.

നവരാത്രി ആഘോഷത്തിനായി പൂജാസാമഗ്രികൾ വാങ്ങാനെത്തിയ ചെട്ട്‌പെട്ട് സ്വദേശി പ്രിൻസ്  എന്നയാളുടെ കാറാണ് കത്തിച്ചാമ്പലായത്.

ചന്തയിൽ കാർ നിർത്തിയ ശേഷം സാധനം വാങ്ങാൻ പോയതായിരുന്നു പ്രിൻസ്. പെട്ടെന്ന് കാറിൽ നിന്ന് അപായശബ്ദം മുഴങ്ങിവന്നു.

  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം

നോക്കിയപ്പോഴക്കും മുഴുവനായും കത്തി നശിച്ചിരുന്നു. മാർക്കറ്റിലെ വ്യാപാരികളും ഭയന്നോടി. പിന്നീട് അഗ്‌നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്.

കാറിന് സമീപം മറ്റ് വാഹനങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.

തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് കോയമ്പേട് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts