സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ ഗർഭിണി റോഡിൽ പ്രസവിച്ചു; കുഞ്ഞും അമ്മയും മരിച്ചു 

ബെംഗളൂരു: അപകടത്തിൽ പരിക്കേറ്റ യുവതി റോഡിൽ പ്രസവിച്ചു. അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം.

ഒൻപത് മാസം ഗർഭിണിയായിരുന്ന സിഞ്ചനയ്‌ക്ക് ബെംഗളൂരു നെലമംഗല മേഖലയില്‍ ഉണ്ടായ അപകടത്തിലാണ് ഗുരുതരമായി പരിക്കേറ്റത്.

ശിവഗഞ്ചിലെ ക്ഷേത്രത്തില്‍ ദർശനം കഴിഞ്ഞ് ഭർത്താവിനൊപ്പം സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു സിഞ്ചന.

മുന്നില്‍ പോയ ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ സിഞ്ചനയുടെ ഭർത്താവും പെട്ടെന്ന് ബ്രേക്ക് ചെയ്ത് സ്കൂട്ടർ നിർത്തി.

  കൊട്ടിയൂർ ക്ഷേത്രത്തിൽ കന്നഡ ഭക്തർക്ക് നേരെ അതിക്രമമെന്ന് ആക്ഷേപം: സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലാകുന്നു

എന്നാല്‍ തൊട്ട് പിന്നാലെ മണല്‍ കയറ്റി വന്ന ട്രക്ക് ഇവരുടെ സ്കൂട്ടറിനെ ശക്തിയായി ഇടിച്ചു തെറിപ്പിയ്‌ക്കുകയായിരുന്നു.

റോഡില്‍ വീണ സഞ്ചന ട്രക്കിനടിയില്‍പ്പെട്ടു.

അപകടത്തിന്റെ ആഘാതത്തിനിടെ സഞ്ചന റോഡില്‍ തന്നെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

എന്നാല്‍ തലയ്‌ക്ക് ഗുരുതര പരിക്കേറ്റ കുഞ്ഞ് ഉടൻ തന്നെ മരിച്ചു.

സംഭവം നടന്ന് ഏതാനും മിനിറ്റുകള്‍ക്ക് ശേഷം യുവതിയും മരിച്ചു.

ട്രക്ക് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 17നാണ് സഞ്ചനയുടെ പ്രസവ തീയതി നിശ്ചയിച്ചിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്രീഡം പാർക്കിലേക്ക് പ്രകാശ് രാജുമെത്തി; കനത്ത മഴയിലും ബെംഗളൂരുവിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി
[masterslider id="10"]

Related posts