അംഗനവാടി കുട്ടികൾക്ക് നൽകിയ മുട്ട പ്ലേറ്റിൽ നിന്നും തിരിച്ചെടുത്തു; ജീവനക്കാർക്കെതിരെ നടപടി 

ബെംഗളൂരു: അംഗനവാടി കുട്ടികള്‍ക്ക് ഭക്ഷണത്തിനൊപ്പം നല്‍കിയ മുട്ട അടിച്ച്‌ മാറ്റിയ ജീവനക്കാർക്കെതിരെ നടപടി.

കർണാടകയിലെ കൊപ്പാല്‍ ജില്ലയിലാണ് സംഭവം.

അംഗനവാടിയിലെത്തിയ കുട്ടികള്‍ക്ക് പാത്രത്തില്‍ ഭക്ഷണത്തിനൊപ്പം മുട്ട നല്‍കിയ ശേഷം ജീവനക്കാർ ഇത് തിരികെയെടുക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് നടപടി.

കുട്ടികള്‍ക്ക് ഭക്ഷണത്തിനൊപ്പം മുട്ട നല്‍കുന്നതായി വീഡിയോ എടുത്ത ശേഷം പാത്രത്തില്‍ നിന്ന് മുട്ട തിരികെ എടുത്ത രണ്ട് ജീവനക്കാരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.

  ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് ഫ്ലൈബസ് സർവീസ് 15 മുതൽ; ടിക്കറ്റ് നിരക്കും മറ്റ് വിശദാംശങ്ങളും

ലക്ഷ്മി, ഷഹനാസ് ബീഗം എന്നീ ജീവനക്കാർക്കെതിരെയാണ് നടപടി.

കൊപ്പാല്‍ ജില്ലയിലെ ഗുണ്ടൂരിലാണ് അംഗനവാടിയില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുൻപാണ് സംഭവം നടന്നത്.

കുട്ടികള്‍ പാത്രത്തില്‍ മുട്ടയുമായി നില്‍ക്കുന്ന ചിത്രങ്ങളും വീഡിയോയും എടുത്ത ശേഷം മുട്ട കഴിക്കുന്നതിന് മുൻപ് പാത്രത്തില്‍ നിന്ന് തിരിച്ചെടുക്കുകയായിരുന്നു ഇവർ.

സർക്കാർ സ്കൂളുകളിലും അംഗനവാടികളിലും ഉച്ച ഭക്ഷണത്തിനൊപ്പം മുട്ട നിർബന്ധമാണെന്നിരിക്കെയാണ് അംഗനവാടി ജീവനക്കാരുടെ നടപടി.

വനിതാ ശിശുക്ഷേമ വകുപ്പാണ് ജീവനക്കാരെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.

  പോകരുത്, ബോംബുണ്ട്! ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി

ജീവനക്കാർക്ക് പുറമെ കൊപ്പാല്‍ ജില്ലയിലെ ശിശുക്ഷേമ പദ്ധതി ഓഫീസർക്ക് വിഷയത്തില്‍ കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു എന്നെ ചതിച്ചു'; പൊട്ടിക്കരഞ്ഞ് നടി പരുൾ ഗുലാത്തിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ
[masterslider id="10"]

Related posts