ബംഗളുരു : കർണാടക തുംഗഭദ്ര അണക്കെട്ടിന്റെ ഒരു ഗേറ്റ് തകർന്നു വന്‍ തോതില്‍ വെള്ളം പുറത്തേക്ക് ഒഴുകി. ഡാം തകരുന്നത് ഒഴിവാക്കാന്‍ 35 ഗേറ്റുകളും ഒപ്പം തുറന്നു വെള്ളം ഒഴുക്കിവിടുകയാണ്.
കർണാടകയിലെ കൊപ്പൽ ജില്ലയിലെ തുംഗഭദ്ര അണക്കെട്ടിൻ്റെ 19 -ാം ഷട്ടർ ശനിയാഴ്ച രാത്രിയോടെ തകർന്നതിനെ തുടർന്നാണ് 35,000 ക്യുസെക്‌സ് വെള്ളം നദിയിലേക്ക് തുറന്നുവിടുന്നത്.
മുന്നൊരുക്കാമെന്ന നിലയിൽ റിസർവോയറിന് കൂടുതൽ കേടുപാടുകൾ സംഭവിക്കാതിരിക്കാൻ അണക്കെട്ടിൻ്റെ 33 ഗേറ്റുകളും തുറന്ന് കുറഞ്ഞത് ഒരു ലക്ഷം ക്യുസെക്‌സ് (സെക്കൻഡിൽ ഘനയടി) വെള്ളം എങ്കിലും തുറന്നുവിടും.
അതിന് ശേഷമേ അണക്കെട്ടിൻ്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിക്കുകയുള്ളൂവെന്ന് അധികൃതർ പറഞ്ഞു.
കൊപ്പൽ, വിജയനഗര, ബല്ലാരി, റായ്ച്ചൂർ ജില്ലകളിലെ നിവാസികൾക്ക് അതീവ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.
കൊപ്പൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി ശിവരാജ് തംഗദഗി ഞായറാഴ്ച അണക്കെട്ട് സന്ദർശിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകി.
മുല്ലപെരിയാർ കഴിഞ്ഞാൽ സുർക്കി മിശ്രിതം കൊണ്ട് നിർമിച്ച രാജ്യത്തെ രണ്ടാമത്തെ വലിയ ഡാമാണ് ഇത്.
1953ലാണ് ഡാം കമ്മിഷന്‍ ചെയ്തത്. ആന്ധ്രയും തെലങ്കാനയും ഉൾപ്പെടെ സംസ്ഥാനങ്ങള്‍ ഡാമിലെ ആശ്രയിക്കുന്നുണ്ട്.
ഡാമിന്റെ 19–ാം ഗേറ്റിലാണ് തകരാര്‍ വന്നത്. കഴിഞ്ഞ 70 വർഷത്തിനിടയിൽ ഇതാദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു അപകടം സംഭവിക്കുന്നത്.
കർണാടക സർക്കാർ പ്രളയ മുന്നറിയിപ്പും ജാഗ്രതാ നിര്‍ദേശവും നൽകിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.