ബെംഗളൂരു : സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ നിയമനത്തിനും സ്ഥലംമാറ്റത്തിനും അച്ചടക്കനടപടി സ്വീകരിക്കാനുമുള്ള അധികാരം സഹകണവകുപ്പ് രജിസ്ട്രാർക്ക് കൈമാറിയ നിയമഭേദഗതി ഹൈക്കോടതി റദ്ദാക്കി.
1959-ലെ കർണാടക കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ടിൽ കഴിഞ്ഞവർഷം വരുത്തിയ ഭേദഗതിയാണ് റദ്ദാക്കിയത്.
ഉപ്പിനങ്ങാടി സഹകരണ കാർഷിക സൊസൈറ്റിയുൾപ്പെടെ 45 സൊസൈറ്റികൾ നൽകിയ ഹർജിയിൽ ജസ്റ്റിസ് ആനന്ദ് രാമനാഥ് ഹെഗ്‌ഡെയുടേതാണ് നടപടി.
ഭേദഗതി ഭരണഘടനാവിരുദ്ധമാണെന്ന് പറഞ്ഞാണ് റദ്ദാക്കിയത്. ജീവനക്കാരുടെ നിയമനവും സ്ഥലംമാറ്റവും നടത്താനും ജീവനക്കാരുടെമേൽ അച്ചടക്കനടപടി സ്വീകരിക്കാനും സഹകരണസ്ഥാപനങ്ങൾക്കുള്ള അധികാരം സർക്കാരിന് എടുത്തുമാറ്റാനാവില്ലെന്ന് കോടതി വിധിച്ചു.
കഴിഞ്ഞവർഷം ജൂലായ് 27-നാണ് സംസ്ഥാന സർക്കാർ സഹകരണസ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനായി പുതിയ നിയമഭേദഗതി കൊണ്ടുവന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.