എറണാകുളത്തേക്ക് പോയ കർണാടക ആർ.ടി.സി.ബസ് അപകടത്തിൽ പെട്ടു;ഒരാൾ മരിച്ചു.

ബെംഗളൂരു : നഗരത്തിൽ നിന്നും എറണാകുളത്തേക്ക് പോയ കർണാടക ആർ.ടി.സി.യുടെ സ്കാനിയ ബസ് അപകടത്തിൽ പെട്ടു.

അപകടം ബസ്സിന്റെ അമിത വേഗത മൂലമെന്ന് പോലീസ്.

ക്രിസ്തുമസ് പുലരിയിൽ കുന്നംകുളത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിക്കാനിടയായത് ബസ്സിന്റെ അമിതവേഗതയാണ് കാരണമെന്ന് പോലീസ് പറഞ്ഞു.

അമിതവേഗതയിലെത്തിയ ബസ് കുന്നംകുളം ടൗണിലെ തിരിവ് അശ്രദ്ധമായി തിരിച്ചതോടെ എതിരെ വരികയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു പൊലീസ് പറയുന്നു.

പഴഞ്ഞി കാഞ്ഞിരത്തിങ്കൽ ചീരൻ വീട്ടിൽ വർഗീസി (ജോസ്) ന്റെ മകൻ റെന്നിങ്ങ്സ് (33) ആണ് മരിച്ചത്. കല്ലുംപുറം നെയ്യൻ വീട്ടിൽ ജോയിയുടെ മകൻ ജിനു (27) വിന് ഗുരുതരമായി പരിക്കേറ്റു. ഇയാൾ അമല ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

  മലയാളി യുവാവ് ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു

പുലർച്ചെ മൂന്നോടെ ജംഗ്ഷനിൽ വെച്ചായിരുന്നു അപകടം. ബെംഗളൂരുവിൽ നിന്ന് എറണാകുളത്തക്ക് പോകുന്ന കർണ്ണാടക കെ എസ് ആർ ടി സി ബസാണ് അപകടത്തിൽപ്പെട്ടത്. വടക്കാഞ്ചേരി റോഡിൽ നിന്ന് ബൈക്കിൽ പട്ടാമ്പി റോഡിലേക്ക് തിരിയുമ്പോഴായിരുന്നു അപകടം.

ഓടി കൂടിയവർ ഇരുവരെയും റോയൽ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അല്പസമയത്തിനുള്ളിൽ റെന്നിങ്ങ്സ് മരിച്ചു.

  ആരോഗ്യവകുപ്പിന്റെ ക്യുആർ കോഡ് പരാതി പരിഹാര സംവിധാനത്തിന് വൻ പ്രതികരണം; 24 മണിക്കൂറിനുള്ളിൽ 504 പരാതികൾ

വടക്കാഞ്ചേരി റോഡിലെ വർക്ക്ഷോപ്പ് അടച്ച് വീട്ടിലേക്ക് ഇരുവരും ബൈക്കിൽ പോകുകയായിരുന്നു. അവിവാഹിതനാണ്.

സംസ്കാരം വ്യാഴാഴ്ച രാവിലെ 10 ന് പഴഞ്ഞി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ. ബസ്സും ഡ്രൈവറേയും പോലീസ് കസ്റ്റഡിയിലെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ
[masterslider id="10"]

Related posts