പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ്‌ ദ്വിതീയൻ കാതോലിക്കാ ബാവ കാലം ചെയ്തു

ബെംഗളൂരു:  മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തയും കിഴക്കിന്റെ കാതോലിക്കയുമായ മോറാൻ മാർ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ തിരുമേനി (74) പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിൽ വെച്ച് ഇന്ന് പുലർച്ചെ 2 35ന് കാലം ചെയ്തു . കാൻസർ ബാധിതയെ തുടർന്ന് 2019 മുതൽ ചികിത്സസിയിലായിരുന്നു. കാൻസർ ചികിത്സ തുടരുന്നതിനിടയിൽ കോവിഡ് ബാധിക്കുകയും തുടർന്ന് ന്യുമോണിയയും പിടിപെട്ടിരുന്നു,കഴിഞ്ഞ ദിവസങ്ങളിൽ ശ്വാസതടസത്തെത്തുടര്‍ന്ന് വെന്റിലേറ്റര്‍ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. മലങ്കര സഭയുടെ പരമാധ്യക്ഷനായ കാതോലിക്കോസും മലങ്കര മെത്രാപ്പോലീത്തയുമാണ് മോറാൻ മാർ ബസേലിയോസ്‌…

Read More

കനത്ത മഴയിലും കാറ്റിലും അത്തിബെലെയിലെ കോവിഡ് ചെക്ക് പോസ്റ്റ് പന്തൽ തകർന്നു.

ബെംഗളൂരു: ഇന്ന് വൈകുന്നേരമുണ്ടായ കനത്ത കാറ്റിലും മഴയിലും കർണാടക തമിഴ്നാട് അതിർത്തിയിലെ അത്തി ബെലെയിൽ കോവിഡ് ചെക്ക് പോസ്റ്റ് പന്തൽ തകർന്നു വീണു. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം.കർണാടകയിൽ നിന്ന് കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവരുടെ രേഖകൾ പരിശോധിക്കാനും മറ്റുമായി കെട്ടിയുണ്ടാക്കിയതാണ് താൽക്കാലിക പന്തൽ. പന്തൽ പൊടുന്നനെ തകർന്നു വീണു എങ്കിലും ആർക്കും പരിക്കില്ല.

Read More

നിർമിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മലയാളത്തിലും! പരിചയപ്പെടൂ-അഹം!

ബെംഗളൂരു :  കോവിഡ്-19 നെക്കുറിച്ചുള്ള ആധികാരികവും പ്രസക്തവുമായ വിവരങ്ങളുള്ള ഒരു ഉറ്റ സുഹൃത്ത്  ഉണ്ടായിരുന്നെങ്കിൽ എന്ന്  നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? അതാണ് അഹം!. COVID-19 നെക്കുറിച്ചുള്ള നിങ്ങളുടെ ചോദ്യങ്ങൾക്ക്, 7 ഇന്ത്യൻ ഭാഷകളിൽ ഉത്തരം നൽകാൻ സഹായിക്കുന്ന ഒരു വെർച്വൽ അസിസ്റ്റന്റ് ഇതാ! ഇന്ത്യൻ ഭാഷകളിൽ  NLP-യുടെയും (സ്വാഭാവികമായ സംഭാഷണം കംപ്യൂട്ടറിനു മനസ്സിലാകാനുള്ള സംവിധാനം) സംഭാഷണാത്മക നിർമ്മിത ബുദ്ധിയുടെയും (ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് അഥവാ A.I ) ഉപജ്ഞാതാക്കളായ  ധീയന്ത്ര (DheeYantra) എന്ന കമ്പനി ആണ്‌ അഹം എന്ന ഈ എ.ഐ സുഹൃത്തിനു പിന്നിൽ. ഇന്ത്യയിലുടനീളമുള്ള അനവധി…

Read More

എറണാകുളത്തേക്ക് പോയ കർണാടക ആർ.ടി.സി.ബസ് അപകടത്തിൽ പെട്ടു;ഒരാൾ മരിച്ചു.

ബെംഗളൂരു : നഗരത്തിൽ നിന്നും എറണാകുളത്തേക്ക് പോയ കർണാടക ആർ.ടി.സി.യുടെ സ്കാനിയ ബസ് അപകടത്തിൽ പെട്ടു. അപകടം ബസ്സിന്റെ അമിത വേഗത മൂലമെന്ന് പോലീസ്. ക്രിസ്തുമസ് പുലരിയിൽ കുന്നംകുളത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിക്കാനിടയായത് ബസ്സിന്റെ അമിതവേഗതയാണ് കാരണമെന്ന് പോലീസ് പറഞ്ഞു. അമിതവേഗതയിലെത്തിയ ബസ് കുന്നംകുളം ടൗണിലെ തിരിവ് അശ്രദ്ധമായി തിരിച്ചതോടെ എതിരെ വരികയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു പൊലീസ് പറയുന്നു. പഴഞ്ഞി കാഞ്ഞിരത്തിങ്കൽ ചീരൻ വീട്ടിൽ വർഗീസി (ജോസ്) ന്റെ മകൻ റെന്നിങ്ങ്സ് (33) ആണ് മരിച്ചത്. കല്ലുംപുറം നെയ്യൻ വീട്ടിൽ ജോയിയുടെ…

Read More

നിരോധനാജ്ഞയിൽ ഇളവ്;കുടുങ്ങിക്കിടക്കുന്ന മലയാളികളെ കൊണ്ടുവരാൻ കേരള ആർ.ടി.സി.ബസുകൾ മംഗളൂരിലേക്ക്.

ബെംഗളൂരു : 15.30 മണി മുതൽ 18 മണി വരെ മംഗളൂരുവിൽ നിരോധനാജ്ഞ തൽക്കാലം ഇളവ് ചെയ്യുന്നതാണെന്നും ഈ സമയം അത്യാവശ്യമുള്ളവർക്ക് കേരളത്തിലേക്ക് പോകാം എന്നും കർണ്ണാടക പേലീസ് അറിയിച്ചതനുസരിച്ച് ബഹു:കാസർഗോഡ് ജില്ലാ കലക്ടർ 5 കെ.എസ്.ആർ.ടി.സി.ബസ്സുകൾ മംഗളൂരിിലേക്ക് അയക്കണമെന്ന് ഡിപ്പോയിൽ അറിയിച്ചിരുന്നു. ഇതനുസരിച്ച് 5 ബസ്സുകൾ മംഗളൂരിലേക്ക് പോലീസ് എസ്കോർട്ടോടെ പോകാൻ ഉള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. ഈ 5 ബസ്സുകളും മംഗളൂരു പമ്പ് വെൽ കേന്ദ്രീകരിച്ച് പോലീസ് നിർദ്ദേശമനുസരിച്ച് മടക്കയാത്ര നടത്തുന്നതായിരിക്കും. ഒറ്റപ്പെട്ട് പോയ മലയാളികൾ പമ്പ് വെൽ കേന്ദ്രീകരിച്ച് ഈ അവസരം പ്രയോജന…

Read More

ഏകദിന ജൈവ കൃഷി പരിശീലനം.

ബെംഗളൂരു : കൃഷിഭൂമി ഫേസ്ബുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഏകദിന ജൈവകൃഷി പരിശീലനം നടത്തുന്നു. ഡിസംബർ 14 ശനിയാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ ഇന്ദിരാനഗർ അടുത്തുള്ള ഡൊംളൂർ ക്ലബിലാണ് പരിശീലനം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾക്ക് 7676076266 ലോ 87928 45150 ലോ ഡിസംബർ 12 നുള്ളിൽ ബന്ധപ്പെടുക. കേരളത്തിലെമ്പാടും കേരളത്തിനു പുറത്തും ജൈവകൃഷിപരിശീലനം സംഘടിപ്പിച്ചിട്ടുള്ള കൂട്ടായ്മയിൽ 3 ലക്ഷത്തിലധികം അംഗങ്ങളുണ്ട്. പച്ചക്കറികൾ വിഷരഹിതമായി ഉൽപ്പാദിപ്പിക്കാൻ അംഗങ്ങളെ പ്രാപ്തരാക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം. ജൈവകർഷകരാണ് ക്ളാസുകൾ നയിക്കുന്നത്. പങ്കെടുക്കുന്നവർക്ക് വിത്തുകൾ സൗജന്യമായി നൽകുന്നതാണ്.

Read More

ഇവിടെത്തെ നായകളെല്ലാം “പുലി”കളാണ്;പുപ്പുലികൾ…

ബെംഗളൂരു : കുരങ്ങുകളുടെ ശല്യം രൂക്ഷമായതിനെ തുടർന്ന് അറ്റകൈ പ്രയോഗിച്ചിരിക്കുകയായാണ് ഷിവമോഗയിലെ ഈ കർഷകൻ. വളർത്തു നായയുടെ ശരീരത്തിൽ കറുത്ത നിറത്തിൽ വരകൾ വരച്ച് കടുവയാക്കിയാണ് കർഷകൻ കുരങ്ങുകളെ തുരത്തുന്നത്. കൃഷിയിടത്തിലെ വിളകളെല്ലാം തുടർച്ചയായി കുരങ്ങുകൾ നശിപ്പിച്ചതോടെയാണ് വളർത്തുപട്ടിയെ ചയമടിച്ച് കടുവയാക്കി രംഗത്തിറക്കിയത്. ഷിവമോഗയിലെ കർഷകനായ ശ്രീകാന്ത് ഗൗഡയുടേതാണ് ഈ ആശയം. വർഷങ്ങൾക്ക് മുൻപ് കർണാടകയുടെ വടക്കൻ പ്രദേശങ്ങൾ സന്ദർശിച്ചപ്പോൾ അവിടുത്തെ കർഷകർ കടുവകളുടെ പാവകളെ ഉപയോഗിച്ച് കുരങ്ങുകളെ തുരത്തുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു. അതിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് ഈ ആശയം. പാവകളെ കൃഷിയിടത്തിൽ കൊണ്ടുവച്ചാൽ കുറച്ചു…

Read More

യാത്രകളിൽ അലക്ഷ്യമായി മാലിന്യം വലിച്ചെറിയാതിരിക്കാർ കാർ യാത്രക്കാർക്ക് ചവറ്റ് കൊട്ടകൾ സമ്മാനിച്ച് പിപീ..പെപേ..പൊപോം.. ബ്രൂം എന്ന വാട്സാപ്പ് കൂട്ടായ്‌മ.

ബെംഗളൂരു : വിദ്യാഭാസം, കച്ചവടം, തൊഴിൽ സംബന്ധമായി ആയിരങ്ങളാണ് കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയുന്നത്. ട്രെയിനിൽ ടിക്കറ്റ് കിട്ടാത്തവർ, സ്വകാര്യ ബസിലെ അമിത നിരക്ക് ,കേരള ആർ.ടി.സി ബസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ബസ് ഓടുമോ എന്ന് കെ.എസ്.ആർ.ടി.സിക്ക് പോലും ഒരു ഉറപ്പും ഇല്ലാത്ത അവസ്ഥ . നാല് പേർക്ക് കാറിൽ സുഖമായി യാത്രചെയ്യാൻ ടോൾ ഉൾപ്പെടെ മൂവായിരം രൂപയിൽ താഴെ മാത്രേ ചിലവ് വരുന്നുള്ളു ഇവയെല്ലാം കണക്കിലെടുത്ത് കാറിൽ യാത്ര ചെയുന്ന നിരവധി പേരുണ്ട്. യാത്രകളിൽ പലപ്പോഴും വാഹനത്തിനുള്ളിൽ ഇരുന്നുകൊണ്ട് തന്നെ ഭക്ഷണം,ചോക്ലേറ്റുകൾ,സ്നാക്സുകൾ…

Read More

മടിവാളയില്‍ സ്ഫോടനം;5 പേര്‍ക്ക് പരിക്ക്.

നഗരത്തിലെ മടിവാളയില്‍ സ്ഫോടനം.നാല് പേര്‍ക്ക് പരിക്കേറ്റു. സംസ്ഥാന പോലീസിന്റെ ഫോറന്‍സിക്ക് സയന്‍സ് ലാബില്‍ ആണ് സ്ഫോടനം ഉണ്ടായത്. 5 ശാസ്ത്രജ്ഞന്‍മാര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് പ്രാഥമിക വിവരം. സിറ്റി പോലീസ് കമ്മീഷണർ ഭാസ്ക്കർ റാവുവും സൗത്ത് ഈസ്റ്റ് ഡി.സി.പി ഇഷാ പന്തും അടക്കം വൻ പോലീസ് സന്നാഹം സ്ഥലത്തെത്തിയിട്ടുണ്ട്. ഡിറ്റനേറ്ററുകൾ പരിശോധിക്കുന്നതിനിടയിൽ അതിലൊന്ന് പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണം. സജീവമായ 9 ഡിറ്റനേറ്ററുകൾ പരിശോധിക്കുന്നതിനിടയിൽ ഒന്നു പൊട്ടിത്തെറിക്കുകയായിരുന്നു.

Read More

ബെംഗളൂരുവിൽ നിന്ന് പുറപ്പെടേണ്ട ഖത്തർ എയർവേയ്‌സ് കമ്പനിയുടെ ദോഹയിലേക്കുള്ള വിമാനം ആറു മണിക്കൂറിൽ അധികമായി പുറപ്പെടാതെ അനിശ്ചിതത്വമായി റൺവേയിൽ തന്നെ തുടരുന്നു.

ബെംഗളൂരു : ഇന്ന് പുലർച്ച 3.40ന് ദോഹയിലേക്ക് പുറപ്പെടേണ്ട ഖത്തർ എയർവേയ്‌സ് കമ്പനിയുടെ QR573 എന്ന വിമാനം യാത്രക്കാരെ കയറ്റി റൺവേയിൽ തന്നെ തുടരുന്നു. സാകേതിക തകരാർ എന്നാണ് യാത്രകാരെ അറിയിച്ചിരിക്കുന്നത്. ഇന്ധന ടാങ്കിലെ അളവ് കൃത്യമായി കാണിക്കാത്തതിനാൽ വിമാന കമ്പനിയുടെ എൻജിനിയറിങ് വിഭാഗം പരിശോധന നടത്തി കൊണ്ടിരിക്കുന്നു എന്ന് യാത്രക്കാരിൽ ഒരാൾക്ക് ലഭിച്ച വിവരം. ഇന്നലെയും ഇതേ വിമാനം റദ്ധാക്കിയിരുന്നു. ഇന്നലെ വിമാനം റദ്ധാക്കിയപ്പോൾ പല യാത്രകരെയും ഹോട്ടലിലേക്ക് മാറ്റിയിരുന്നു.പക്ഷേ യാത്രക്കാരുടെ ലഗേജുകൾ വിമാനത്താവളത്തിൽ നിന്ന് വിട്ടു കൊടുത്തിരുന്നില്ല . രണ്ടാം ദിവസവും ബുദ്ധിമുട്ട്…

Read More
Click Here to Follow Us