നഗരത്തിലെ ജലപ്രതിസന്ധി; രൂക്ഷ വിമർശനവുമായി നിർമല സീതാരാമൻ 

ബെംഗളൂരു: നഗരത്തിലെ ജലപ്രതിസന്ധിയില്‍ സിദ്ധരാമയ്യ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.

വിശ്വേശ്വരയ്യ ജല നിഗം ലിമിറ്റഡ്, കർണാടക നീരവരി നിഗം ലിമിറ്റഡ്, കാവേരി നീരവരി നിഗം ലിമിറ്റഡ്, കൃഷ്ണ ഭാഗ്യ ജല നിഗം ലിമിറ്റഡ് എന്നിവയുള്‍പ്പെടെയുള്ള പദ്ധതികളുടെ 20,000 കോടി രൂപയുടെ ടെൻഡറുകള്‍ 2023 മെയ് മാസത്തില്‍ മുഖ്യമന്ത്രി നിർത്തിയതായി നിർമല സീതാരാമൻ ആരോപിച്ചു.

സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോള്‍ ജലസേചനവും ജലവുമായി ബന്ധപ്പെട്ട നിരവധി പദ്ധതികളും നിർത്തിവച്ചിരിക്കുകയാണെന്നും അവർ ആരോപിച്ചു.

നഗരം വെള്ളവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്നത് അത്യന്തം ആശങ്കാജനകവും ദുഃഖകരവുമാണെന്ന് നിർമലാ സീതാരാമൻ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്തെ ക്രമസമാധാനനില തകരാൻ കാരണം കോണ്‍ഗ്രസ് ആണെന്നും കേന്ദ്രമന്ത്രി വിമർശിച്ചു.

കേന്ദ്ര സർക്കാരിന്‍റെ “ജല്‍ ജീവൻ മിഷൻ’ സംസ്ഥാനത്ത് എന്തുകൊണ്ട് പ്രോത്സാഹിപ്പിക്കപ്പെടുന്നില്ലെന്നും അവർ ചോദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us