പാലക്കാട്: കോട്ടായിയില്‍ 3 വയസുള്ള കുഞ്ഞുമായി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. കുഞ്ഞിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കരിയംകോട് മേക്കോണ്‍ സുരേഷിന്റെ ഭാര്യ വിൻസി (37) ആണ് മരിച്ചത്. ഗുരുതരാവസ്ഥയില്‍ കഴിയുന്ന മൂന്നു വയസുകാരി മകളെ തൃശൂർ മെഡി.കോളജിലേക്ക് മാറ്റി. 10 ദിവസം മുമ്പാണ് വിഷം കഴിച്ചത്. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയുടെ കാരണമെന്നാണ് പ്രാഥമിക നിഗമനം. കേസ് എടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
Read MoreMonth: January 2024
നടൻ വിജയ് യുടെ നേതൃത്വത്തിൽ പാർട്ടി പ്രഖ്യാപനം ഉടൻ; അധ്യക്ഷനും ഭാരവാഹികളും റെഡി
ചെന്നൈ: നടന്‍ വിജയ് യുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇത് തന്നെയായിരുന്നു തമിഴകത്ത് ചർച്ച. പാര്‍ട്ടിയുടെ അധ്യക്ഷനായി വിജയിനെയും പ്രധാനഭാരവാഹികളെയും തെരഞ്ഞെടുത്തതായി റിപ്പോര്‍ട്ടുകൾ ഉണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും വിജയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. രജിസ്‌ട്രേഷന് മുന്നോടിയായുള്ള യോഗത്തില്‍ ജനറല്‍ കൗണ്‍സിലിലെ 200 ഓളം അംഗങ്ങളാണ് പങ്കെടുത്തത്. കൗണ്‍സില്‍ യോഗത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി, ട്രഷറര്‍, എക്‌സിക്യൂട്ടീവ് കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. 2026ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കാനാണ് തീരുമാനമെന്ന് നിലവിൽ പുറത്ത് വരുന്ന…
Read Moreഅനുവാദമില്ലാതെ ഭർതൃമാതാവ് തന്റെ മേക്കപ്പ് സെറ്റ് ഉപയോഗിച്ചു; വിവാഹ മോചനം ആവശ്യപ്പെട്ട് യുവതി
ഉത്തർപ്രദേശ്: ഭർത്താവിന്റെ അമ്മ അനുവാദം കൂടാതെ തന്റെ മേക്കപ്പ് സെറ്റ് ഉപയോഗിക്കുന്നതിനെ തുടർന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് യുവതി. ഉത്തർപ്രദേശിലെ മാൽപുരയിലാണ് സംഭവം. മേക്കപ്പ് സെറ്റ് ഉപയോഗിക്കുന്നതിനെ ചൊല്ലി ഭർതൃമാതാവുമായി യുവതി സ്ഥിരമായി തർക്കം ഉണ്ടാവാറുണ്ടായിരുന്നു. തർക്കം രൂക്ഷമായതോടെ ഭർത്താവ് ഇവരെയും സഹോദരിയെയും വീട്ടിൽ നിന്ന് പുറത്താക്കിയിരുന്നു. യുവതിയെയും സഹോദരിയെയും എട്ട് മാസം മുമ്പാണ് ഒരേ വീട്ടിൽ താമസിക്കുന്ന സഹോദരന്മാർ വിവാഹം ചെയ്തത്. യുവതിയുടെ അനുമതിയില്ലാതെ അവരുടെ മേക്കപ്പ് സെറ്റ് ഭർതൃമാതാവ് ഉപയോഗിക്കുന്നത് കണ്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഭർതൃമാതാവ് ഉപയോഗിക്കുന്നതിനാൽ തനിക്ക് മേക്കപ്പ് ചെയ്യാതെ…
Read Moreപാർക്കിലെ സിമൻ്റ് ശിൽപം വീണ് ആറു വയസുകാരി മരിച്ചു
ബെംഗളൂരു: ശിവമോഗയ്ക്കടുത്തുള്ള മുദ്ദിനക്കൊപ്പ ട്രീ പാർക്കിൽ മാനിൻ്റെ രൂപത്തിലുള്ള സിമൻ്റ് ശിൽപം വീണ് ആറ് വയസുകാരി മരിച്ചതായി റിപ്പോർട്ട്. അമ്മയ്‌ക്കൊപ്പം പാർക്ക് സന്ദർശിക്കാനെത്തിയതായിരുന്നു സമീക്ഷ എന്ന പെൺകുട്ടി. ശിവമോഗയിലെ ഗാന്ധി ബസാർ സ്വദേശിയായ ഹരീഷാണ് പിതാവ്. പെൺകുട്ടി പാർക്കിൽ ഇരിക്കുന്നതിനിടെ ശിൽപം തലയിലേക്ക് വീഴുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ കുട്ടിയെ അമ്മ ആശുപത്രിയിൽ എത്തിച്ചു. ശിവമോഗയിലെ മക്‌ഗാൻ ആശുപത്രിയിൽ എത്തിയപ്പോഴേക്കും അവർ മരിച്ചു. പെൺകുട്ടിയുടെ മേൽ എങ്ങനെയാണ് ശിൽപ വീണതെന്ന് വ്യക്തമല്ല. 25 ഏക്കറിൽ പരന്നുകിടക്കുന്ന ട്രീ പാർക്ക് വനം വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരാണ് നിയന്ത്രിക്കുന്നത്.…
Read Moreജന്മദിനാഘോഷത്തിനിടെ യുവാവിനെ വെട്ടിക്കൊന്നു
ബെംഗളൂരു: രാമനഗരയിൽ ജന്മദിനാഘോഷത്തിനിടെയുണ്ടായ ബഹളത്തിൽ യുവാവിനെ ആയുധം കൊണ്ട് വെട്ടിക്കൊന്നു. രാമനഗര ജില്ലയിലെ മഗഡി താലൂക്കിലെ കുഡൂർ പോലീസ് സ്‌റ്റേഷന് പരിധിയിലെ തിമ്മഗൗഡന പാല്യയിൽ ആണ് സംഭവം. കുഡുരു ഹോബലിയിലെ തിമ്മെഗൗഡ പാളയയിലെ കോർപ്പറേറ്റർ മഞ്ജുനാഥിൻ്റെ തോട്ടത്തിൽ സുഹൃത്തുക്കളെല്ലാം ചേർന്ന് പിറന്നാൾ ആഘോഷം നടത്തുന്നതിനിടെയാണ് സംഘർഷമുണ്ടായത്. ഈ സമയ അശോകൻ എന്ന യുവാവിനെ മാരകസ്ത്രങ്ങൾ ഉപയോഗിച്ച് ആക്രമിച്ച് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ദിലീപ് എന്ന യുവാവിന്റെ പിറന്നാൾ ആഘോഷത്തിനിടെയായിരുന്നു കൊലപാതകം. ബഹളം കേട്ട് നാട്ടുകാർ പോലീസിനെ വിളിച്ചു.
Read Moreഅയോധ്യയിലെ ഹോട്ടലിൽ ചായയ്ക്കും ബ്രെഡിനുമായി ഈടാക്കിയത് 252 രൂപ!!!
ലഖ്‌നൗ: അയോധ്യയിൽ രാമക്ഷേത്രത്തോടൊപ്പം തുറന്ന റെസ്റ്റോറന്‍റിൽ ചായയുടെയും ബ്രെഡ് ടോസ്റ്റിന്റെയും വിലകേട്ട് ഞെട്ടി സോഷ്യൽ മീഡിയ. രണ്ട് ചായയ്ക്കും ടോസ്റ്റിനുമായി 252 രൂപയാണ് ഈടാക്കിയത്. ഇതിന്റെ ബിൽ സോഷ്യൽ മീഡിയയിൽ വൈറലായതോടെ അയോധ്യ ഡെവലപ്‌മെന്റ് അതോറിറ്റി നടപടി സ്വീകരിച്ചിരിക്കുകയാണ്. രാമക്ഷേത്രത്തോട് ചേർന്ന് നിർമിച്ച അരുന്ദതി ഭവൻ ഷോപ്പിങ് കോംപ്ലക്‌സിലെ ശബരി റസോയ് എന്ന റെസ്‌റ്റോറന്റിലാണ് സംഭവം. രാമക്ഷേത്രത്തിനടുത്തുള്ള തെഹ്രി ബസാറിൽ അയോധ്യ ഡെവലപ്‌മെന്റ് അതോറിറ്റി നിർമിച്ചതാണ് അരുന്ദതി ഭവൻ. ബജറ്റ് വിഭാഗത്തിലാണ് റെസ്‌റ്റോറന്റിന് കരാർ ലഭിച്ചത്. പത്തു രൂപയ്ക്ക് ചായ നൽകണമെന്നാണ് കരാറിലുള്ളത്. രണ്ട്…
Read Moreകളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തു വീണ് 4 വയസുകാരൻ മരിച്ചു
മലപ്പുറം: കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണ് നാല് വയസ്സുകാരൻ മരിച്ചു. കൊണ്ടോട്ടി മുള്ളമടക്കല്‍ ശിഹാബുദ്ദീൻ-റസീന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഐബക് ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. ഉടൻ വാഴക്കാട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഖബറടക്കം ഇന്ന് ഓമാനൂർ വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Read Moreഅപകടങ്ങൾ അറിയിക്കാൻ ടെലഗ്രാം ചാറ്റ് ബോട്ടുമായി ട്രാഫിക് പോലീസ്
ബെംഗളൂരു: നഗരത്തിലെ അപകടങ്ങളെക്കുറിച്ച് അറിയിക്കാൻ ടെലഗ്രാം ചാറ്റ് ബോട്ട് സംവിധാനവുമായി ട്രാഫിക് പോലീസ്. ബെംഗളൂരു ട്രാഫിക് പോലീസിന്റെ ടെലഗ്രാം ആപ് ഉപയോഗിച്ചാണ് പ്രവർത്തനം. അപകടങ്ങളിൽ പെടുന്നവരെ തക്ക സമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിയാതെ വരുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. റോഡുകളുടെ ശോചനീയാവസ്ഥ, വെള്ളപ്പൊക്കം, അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ച് നീക്കുന്നത് എന്നിവ സംബന്ധിച്ചുള്ള പരാതികളും ഇതിൽ നൽകാം. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ ആപ്പ് അധികം വൈകാതെ പൂർണ തോതിൽ പ്രവർത്തനം തുടങ്ങും. അപകടത്തിന്റെ ദൃശ്യങ്ങളും ലോക്കേഷൻ ഉൾപ്പെടെ അയക്കാനും സൗകര്യം ഉണ്ടാകുമെന്ന് ട്രാഫിക്…
Read Moreമണ്ഡ്യയിലെ സംഘർഷാവസ്ഥ; ഫെബ്രുവരി 9 ന് ബന്ദ്
ബെംഗളൂരു: മണ്ഡ്യയിൽ അനധികൃതമായി സ്ഥാപിച്ച ഹനുമാൻ പതാക പോലീസ് നീക്കിയതിനെതിരെ സംഘ്പരിവാർ സംഘടനകൾ നടത്തിയ പ്രതിഷേധം മണ്ഡ്യയിലും ബംഗളൂരുവിലും സംഘർഷാവസ്ഥയ്ക്ക് വഴിതെളിച്ചു. ബെംഗളൂരുവിലെ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. മണ്ഡ്യ ഡെപ്യൂട്ടി കമീഷണർ ഓഫിസിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. തുടർന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ നടത്തിയ ലാത്തിച്ചാർജിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവ് ആർ. അശോക, ബി.ജെ.പി നേതാക്കളായ സി.ടി. രവി, ഡോ. സി.എൻ. അശ്വത് നാരായൺ, ജെ.ഡി-എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു. കുമാരസ്വാമി കാവി ഷാൾ…
Read Moreട്രെയിൻ തട്ടി യുവാക്കൾ മരിച്ച നിലയിൽ
ബെംഗളൂരു: കാസര്‍കോട് പൈക്കത്ത് ട്രെയിന്‍ തട്ടി യുവാക്കൾ മരിച്ച നിലയിൽ. രണ്ടു പുരുഷന്മാരുടെ മൃതദേഹമാണ് പാളത്തിന് സമീപത്തു നിന്നും കണ്ടെത്തിയത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പുലര്‍ച്ചെ 5.20 ന് മംഗലാപുരത്തു നിന്നുള്ള ഗുഡ്‌സ് ട്രെയിന്‍ തട്ടിയാണ് അപകടമെന്നാണ് റെയില്‍വേ ജീവനക്കാര്‍ സൂചിപ്പിക്കുന്നത്. 25 വയസ്സിന് താഴെ പ്രായമുള്ള യുവാക്കളാണ് മരിച്ചതെന്നാണ് നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അബദ്ധത്തില്‍ ട്രെയിന്‍ തട്ടിയതാണോ, ആത്മഹത്യയാണോ എന്ന് അന്വേഷിച്ചു വരുന്നതായി റെയില്‍വേ പോലീസ് അറിയിച്ചു.
Read More