ബെംഗളൂരുവിൽ സുഹൃത്തിന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന ലോറി ഡ്രൈവർ മരിച്ചു 

ബെംഗളൂരു: സുഹൃത്തുമായുണ്ടായ വാക്കുതര്‍ക്കത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ലോറി ഡ്രൈവര്‍ മരിച്ചു.

തൃത്താല ഞാങ്ങാട്ടിരി താഴത്തേതില്‍ മുഹമ്മദ് മുബാറക് (26) ആണ് മരിച്ചത്.

ചൊവ്വാഴ്ച പുലര്‍ച്ചെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു മരണം.

കഴിഞ്ഞ നവംബര്‍ നാലിന് രാത്രിയിലാണ് സംഭവം. തമിഴ്‌നാട്ടില്‍ നിന്ന് ബെംഗളൂരുവിലേക്ക് സാധനങ്ങള്‍ കൊണ്ടുപോകുന്ന ഹെവി ലോറിയുടെ ഡ്രൈവറായ മുബാറക് ബെംഗളൂരുവിൽ വെച്ചാണ് ആക്രമണത്തിനിരയായത്.

  80,000 രൂപ വാങ്ങി നൽകുന്നത് പാറ്റയിട്ട ചോറ് കോഴിക്കറിയിൽ തൂവലും; മലയാളി നഴ്സിങ് വിദ്യാർത്ഥികളുടെ ദുരിതജീവിതം; നടുക്കുന്ന വിവരങ്ങൾ പുറത്ത്

കാസര്‍കോട് സ്വദേശിയായ ഡ്രൈവറാണ് പ്രതി.

രണ്ടു പേരും സഹപ്രവര്‍ത്തകരാണ്. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് പട്ടിക കൊണ്ട് തലക്കടിക്കുകയായിരുന്നു.

ഗുരുതര പരിക്കേറ്റുകിടക്കുന്ന വിവരം അറിഞ്ഞ ബെംഗളൂരു പോലീസ് തൊട്ടടുത്ത ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

തുടര്‍ന്ന് നാട്ടില്‍ നിന്ന് എത്തിയ ബന്ധുക്കളും ബെംഗളൂരുവിലെ സുഹൃത്തുക്കളും ചേര്‍ന്ന് ബെംഗളൂരു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപ്രതിയിലേക്കു മാറ്റി.

മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലാണ്.

  കേരള മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ അനിശ്ചിതത്വം തുടരുന്നു; പ്രഖ്യാപനം ഇന്നും ഉണ്ടാകാൻ സാധ്യത ഇല്ല

ബെംഗളൂരുവിൽ നിന്ന് പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടത്തിയതിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു കൊടുക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ‘കാവിക്കരുത്ത്’ പ്രവചിച്ച് പ്രധാനമന്ത്രി; കര്‍ണാടക ഉപതിരഞ്ഞെടുപ്പ് വിജയത്തെ അഭിനന്ദിച്ചു
[masterslider id="10"]

Related posts

Click Here to Follow Us