കൊറൽ ക്രെഷെൻഡോ സീസൺ 02, ഡിസംബർ ന് വൈറ്റ്‌ഫീൽഡ് സേക്രഡ് ഹാർട്ട് ചർച്ചിൽ 

ബെംഗളൂരു: വൈറ്റ്‌ഫീൽഡിലെ സീറോ മലബാർ മലയാളി ക്രിസ്ത്യൻ പള്ളിയായ സേക്രഡ് ഹാർട്ട് ചർച്ചിൻ്റെ നേതൃത്വത്തിൽ ഡിസംബർ 7ന് എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ സെന്റർ ക്യാമ്പസിൽ കൊറൽ ക്രെഷെൻഡോ സീസൺ 02 അവതരിപ്പിക്കാൻ സന്തോഷത്തോടെ തയ്യാറെടുക്കുകയാണ്.

ആദ്യ പതിപ്പായ സീസൺ 1 ൻ്റെ വിജയത്തെ തുടർന്ന്, ഈ വർഷവും ബെംഗളൂരുവിലെ വിവിധ പള്ളികളിൽ നിന്നുള്ള മികച്ച കാരോൾ ഗാന സംഘങ്ങളെ ഉൾപ്പെടുത്തി കൊണ്ടാണ് മൽസരം.

  കേരളത്തിൽ കനത്ത മഴയും ഇടിമിന്നലും തുടരും; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംഗീത മേഖലയിലെ വിദഗ്ധർ ഈ മത്സരം വിലയിരുത്താൻ എത്തുന്നതും ആയിരിക്കും.

ഈ മെഗാ ക്രിസ്മസ് ആഘോഷം മനോഹരമായ സംഗീതത്തിൻ്റെയും, പൈതൃകമായ ക്രിസ്മസ് രാവിൻ്റെയും ഓർമകളിലേക്കും കൊണ്ടുപോകുന്നതിനോടൊപ്പം തന്നെ പ്രേക്ഷകർക്കായി സ്വാദിഷ്ടമായ ഭക്ഷണ വിൽപ്പന സ്റ്റാളുകൾ, ക്രിസ്മസ് വിൽപ്പന സ്റ്റാളുകൾ, കുട്ടികൾക്കായുള്ള വിനോദ പരിപാടികൾ, വിശാലമായ പാർക്കിങ്ങ് സൗകര്യങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്.

നമ്മുടെ പ്രതീക്ഷയുടെയും, സ്നേഹത്തിൻ്റെയും, ഐക്യത്തിൻ്റെയും സന്ദേശം പ്രചരിപ്പിക്കാൻ ഉളള ഈ ആഘോഷരാവിലേക്ക് എല്ലാവരേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സേക്രഡ് ഹാർട്ട് ചർച്ച് വികാരി, ഫാ. മാർട്ടിൻ തട്ടാപ്പരമ്പിൽ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  6 മാസം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിട്ട നഗരത്തിലെ വൈറ്റ്ടോപ്പിങ് എങ്ങുമെത്താതെ ഇഴയുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us