മീഷോയിൽ നിന്ന് കോടികൾ തട്ടിയ സംഘം പിടിയിൽ 

ബെംഗളൂരു: : ഇ-കൊമേഴ്‌സ് സ്ഥാപനമായ മീഷോയില്‍ നിന്നും 5.5 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ മൂന്ന് പേരെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു.

വ്യാജ അക്കൗണ്ടുകള്‍ നിർമ്മിച്ചായിരുന്നു പ്രതികള്‍ തട്ടിപ്പ് നടത്തിയത്.

മീഷോയില്‍ സാധനങ്ങള്‍ ഓർഡറുകള്‍ ചെയ്ത് പിന്നീട് റീഫണ്ട് ചെയ്യുന്ന തരത്തിലാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയതെന്ന് സൈബർ പോലീസ് വ്യക്തമാക്കി.

സൂറത്തില്‍ ‘ഒഎം ശ്രീ എൻ്റർപ്രൈസസ്’ എന്ന പേരില്‍ കമ്പനി സ്ഥാപിച്ച്‌ വ്യാജ പേരും വിലാസവും നല്‍കി ഓർഡറുകള്‍ നല്‍കിയെന്നാണ് പോലീസ് സംശയിക്കുന്നത്.

  വൈകുന്നേരങ്ങളിലെ തണുത്ത കാറ്റും കറുത്ത ആകാശവും കനത്ത മഴയും; പെട്ടെന്ന് മാറിയ ബെംഗളൂരു കാലാവസ്ഥയ്ക്ക് പിന്നിൽ!

വാങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് തിരിച്ചാണ് തട്ടിപ്പ്.

യഥാർത്ഥ ഉല്‍പ്പന്നങ്ങള്‍ക്ക് പകരം കേടായ ഉല്‍പ്പന്നങ്ങള്‍ തിരികെ നല്‍കുകയും റീഫണ്ട് ക്ലെയിം ചെയ്യുന്നതുമാണ് രീതി.

തെളിവായി കേടുവന്ന ഉല്‍പ്പന്നങ്ങളുടെ വീഡിയോകളും അവർ അയച്ചു നല്‍കിയിരുന്നതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

ഇത്തരത്തില്‍ ഈ വർഷം ജനുവരി മുതല്‍ ജൂലൈ വരെ വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 5.5 കോടി രൂപയാണ്‌ ഇ-കൊമേഴ്‌സ് മീഷോയില്‍ നിന്ന് പ്രതികള്‍ തട്ടിയത്.

മീഷോയുടെ നോഡല്‍ ഓഫീസർ ജൂലൈയില്‍ സൈബർ പോലീസില്‍ പരാതി നല്‍കിയതിൻറെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കുകയും ചെയ്തു.

  ബെംഗളൂരു-ചന്നപട്ടണ ബിഎംടിസി എസി ബസ്: സ്റ്റോപ്പും ടിക്കറ്റ് നിരക്കും അറിയാൻ വായിക്കാം

പണം കൈമാറാൻ പ്രതികള്‍ ഉപയോഗിച്ചിരുന്ന ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചും അവർ ഉപയോഗിച്ച മൊബൈല്‍ നമ്പറുകളെക്കുറിച്ചും പോലീസിന് വിവരം ലഭിച്ചതോടെയാണ് സൂറത്തില്‍ നിന്ന് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതികള്‍ 2023ലും സമാനമായ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി.

കൂ‌ടുതല്‍ പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തെരുവുനായ്ക്കളെ ദയാവധം ചെയ്യാൻ അനുമതി നൽകിയ സുപ്രീം കോടതി വിധിക്കെതിരെ ന​ഗരത്തിലെ മൃഗസ്നേഹികൾ
[masterslider id="10"]

Related posts