ഭാര്യയ്ക്ക് സ്വർണം വാങ്ങാൻ എടിഎമ്മിൽ നിന്നും മോഷ്ടിച്ചത് 8.65 ലക്ഷം; ജീവനക്കാരൻ അറസ്റ്റിൽ 

ബെംഗളൂരു: ഭാര്യക്ക് സ്വർണമാല വാങ്ങുന്നതിനായി എടിഎമ്മില്‍ നിന്ന് 8.65 ലക്ഷം രൂപ മോഷ്ടിച്ച സ്വകാര്യ ബാങ്കിലെ ജീവനക്കാരൻ അറസ്റ്റില്‍.

എച്ച്‌ഡിഎഫ്‌സി ബാങ്കിലെ കരാർ ജീവനക്കാരനും നഗരത്തിലെ കാൻഗ്രള്ളി ജ്യോതി നഗർ താമസക്കാരനുമായ കൃഷ്ണ സുരേഷ് ദേശായി (23) ആണ് പിടിയിലായത്.

എടിഎമ്മില്‍ പണം നിറയ്ക്കുന്നതിൻ്റെ ചുമതല കൃഷ്‌ണക്കായിരുന്നു.

നവംബർ 26 ന് മറ്റ് ജീവനക്കാർക്കൊപ്പം എത്തി, എടിഎമ്മില്‍ പണം നിറച്ച ശേഷം മടങ്ങി പോയ ഇയാള്‍ വൈകുന്നേരം തിരിച്ചെത്തി താക്കോല്‍ ഉപയോഗിച്ച്‌ എടിഎം തുറന്ന് പണത്തിൻ്റെ കെട്ടുകള്‍ ഒരു ബാക്ക്പാക്കില്‍ കുത്തി നിറച്ച്‌ കൊണ്ട് പോകുകയായിരുന്നു.

  ഓണം യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സർപ്രൈസ് പ്രഖ്യാപനവുമായി കർണാടക ആർടിസി

രണ്ട് ദിവസത്തിന് ശേഷം മോഷണവിവരം അറിഞ്ഞ ബാങ്ക് ജീവനക്കാർ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോളാണ് സംഭവം പുറംലോകം അറിയുന്നത്.

സംഭവത്തില്‍ നവംബർ 30ന് ബാങ്ക് അധികൃതർ പോലീസില്‍ പരാതി നല്‍കിയിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ്‌ ഭാര്യക്ക്ന സ്വർണം വാങ്ങാനാണ് മോഷണം നടത്തിയതെന്ന് പ്രതി പോലീസിന് മൊഴി നല്‍കിയത്.

മോഷ്ടിച്ച പണം ഉപയോഗിച്ച്‌ വാങ്ങിയ സ്വർണാഭരണങ്ങളും പരാതിയില്‍ നിന്നും പിടികൂടിയിട്ടുണ്ട്.

  അവസാന മെട്രോ റേക്കും എത്തി; ബെംഗളൂരു യെല്ലോ ലൈനിൽ ഇനി കാത്തിരിപ്പ് സമയം 4-5 മിനിറ്റായി കുറയും

പരാതി പ്രകാരം എടിഎമ്മില്‍ നിന്ന് 8.65 ലക്ഷം രൂപ അപഹരിച്ചതായും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ പ്രതി ബാങ്കിലെ തന്നെ ജീവനക്കാരനാണെന്ന് മനസ്സിലായെന്നും ചൊവ്വാഴ്ച മാധ്യമങ്ങളെ കണ്ട പോലീസ് കമ്മീഷണർ ഐഡ മാർട്ടിൻ മാർബാനിയാങ് പറഞ്ഞു.

പ്രതിയെ അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബസ് അപകടങ്ങൾ പതിവാകുന്നു; ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞ് യുവാവ് മരിച്ചു; 20 പേർക്ക് പരിക്ക്
[masterslider id="10"]

Related posts