കാത്തിരിപ്പിന് ശേഷം തുറന്ന മെട്രോ നാഗസന്ദ്ര–മാധവാര പാതയിൽ  യാത്രക്കാർ കുറവ് 

ബെംഗളൂരു∙ ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം തുറന്ന മെട്രോ നാഗസന്ദ്ര–മാധവാര പാതയിൽ പ്രതീക്ഷിച്ച യാത്രക്കാർ എത്തുന്നില്ലെന്ന് ബിഎംആർസി.

പ്രതിദിനം ശരാശരി 44,000 യാത്രക്കാരെ പ്രതീക്ഷിച്ചിടത്ത് എത്തുന്നത് 11,000 പേർ മാത്രം. റെയിൽവേ സുരക്ഷാ കമ്മിഷണറുടെ അനുമതി ലഭിച്ച് ഒരു മാസം കഴിഞ്ഞിട്ടും സർവീസ് ആരംഭിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമായതോടെ നവംബർ 7ന് ഔദ്യോഗിക ഉദ്ഘാടനം ഒഴിവാക്കി പാത തുറക്കുകയായിരുന്നു.

  'വേണമെങ്കിൽ പോവാം, രാജി സമർപ്പിച്ചാൽ മിനിറ്റുകൾക്കകം സ്വീകരിക്കും'; മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

നവംബർ 30 വരെയുള്ള കണക്കുകൾ പ്രകാരം 11303 യാത്രക്കാർ മാത്രമാണു പാത പ്രയോജനപ്പെടുത്തിയത്.

പാതയിലെ 3 സ്റ്റേഷനുകളിൽ ബാംഗ്ലൂർ ഇന്റർനാഷനൽ എക്സിബിഷൻ സെന്ററിനു (ബിഐഇസി) സമീപമുള്ള മാധവാരയിലാണു കൂടുതൽ യാത്രക്കാരെത്തിയത് 6642 പേർ. ചിക്കബിദരക്കല്ലുവിൽ 3649, മഞ്ജുനാഥ നഗറിൽ 1011 എന്നിങ്ങനെ യാത്രക്കാർ എത്തി.

മെട്രോയുടെ ആകെയുള്ള വളർച്ചയ്ക്കു പാത സഹായിച്ചെന്നു ബിഎംആർസി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. നവംബർ മാസത്തിലെ അവസാന 2 ആഴ്ചകളിൽ എട്ടര ലക്ഷത്തിലേറെ യാത്രക്കാർ മെട്രോയിൽ യാത്ര ചെയ്തു.

  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര

ആദ്യ ദിവസങ്ങളായതിനാലാണു യാത്രക്കാരുടെ എണ്ണം കുറഞ്ഞതെന്നും ബിഎംആർസി ലക്ഷ്യമിട്ട കണക്കിലേക്ക് പാത വൈകാതെ എത്തിച്ചേരുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.
[masterslider id="10"]

Related posts