ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട കൊലക്കേസ് പ്രതിക്ക് കൃഷിചെയ്യാൻ പരോൾ അനുവദിച്ച് ഹൈക്കോടതി

ബെംഗളൂരൂ : ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പ്രതിക്ക് പിതാവിന്റെ ഭൂമിയിൽ കൃഷിചെയ്യാൻ മൂന്നുമാസത്തെ പരോൾ.

ബെംഗളൂരു സെൻട്രൽ ജയിലിൽ കഴിയുന്ന കൊലക്കേസ് പ്രതി രാമനഗര ജില്ലയിലെ സിദ്ധേവരഹള്ളിയിലെ ചന്ദ്രയ്ക്കാണ് (36) കർണാടക ഹൈക്കോടതി പരോൾ അനുവദിച്ചത്.

11 വർഷമായി ജയിലിൽ കഴിയുന്ന ഇയാൾ തന്റെ കുടുംബഭൂമിയിലെ കൃഷിക്ക് മേൽനോട്ടം വഹിക്കാൻ പരോളിനായി നേരത്തേ ജയിൽ സൂപ്രണ്ടിന് അപേക്ഷനൽകിയിരുന്നു.

  മുഖംമൂടി ധരിച്ചെത്തിയവർ കുട്ടിക്ക് ബലമായി കുത്തിവെപ്പ് എടുത്തതായി പരാതി; ദുരൂഹതയെന്ന് പോലീസ്, ഗ്രാമങ്ങളിൽ ഭീതി

കൃഷിജോലിക്കായി പിതാവിന് മറ്റ് ആൺമക്കളില്ലെന്നും അതിനാൽ പരോൾ നൽകണമെന്നുമായിരുന്നു അപേക്ഷ. എന്നാൽ, അപേക്ഷ ജയിൽസൂപ്രണ്ട് തള്ളി. തുടർന്നാണ് ചന്ദ്ര അനൂകൂലവിധി സമ്പാദിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാലുദിവസത്തിനിടെ പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി; പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us