എൻജിനിയറിങ് സീറ്റ് തട്ടിപ്പ്: കർണാടക പരീക്ഷാ അതോറിറ്റി ഉദ്യോഗസ്ഥനുൾപ്പെടെ എട്ടുപേർ അറസ്റ്റിൽ

ബെംഗളൂരു : കർണാടകത്തിൽ എൻജിനിയറിങ് സീറ്റ് തട്ടിപ്പ് കേസിൽ കർണാടക പരീക്ഷാ അതോറിറ്റി (കെ.ഇ.എ.) ഉദ്യോഗസ്ഥനുൾപ്പെടെ എട്ടുപേരെ പോലീസ് അറസ്റ്റുചെയ്തു.

എൻജിനിയറിങ് കോളേജുകളിലെ ജീവനക്കാരും ഇടനിലക്കാരുമാണ് അറസ്റ്റിലായ മറ്റുള്ളവർ.

വിവിധ എൻജിനിയറിങ് കോളേജുകളിൽ 2024-25 വർഷത്തേക്കുള്ള കോഴ്‌സുകളിലെ സീറ്റുകളാണ് ബ്ലോക്ക് ചെയ്തത്.

  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!

നവംബർ 13-നാണ് സീറ്റ് ബ്ലോക്ക് ചെയ്യുന്ന കാര്യം അറിഞ്ഞത്. ഇതേത്തുടർന്ന് കെ.ഇ.എ. അധികൃതർ മല്ലേശ്വരം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

മൂന്ന് സ്വകാര്യ എൻജിനിയറിങ് കോളേജുകളുടെ മാനേജ്‌മെന്റുകളെ ചോദ്യംചെയ്ത് തെളിവുശേഖരിച്ചെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ പത്തുദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts