പ്രകൃതിചികിത്സയിലൂടെ സുഖപ്രസവം വാഗ്ദാനം; കുഞ്ഞ് മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃകമ്മിഷൻ

മലപ്പുറം: പ്രകൃതിചികിത്സയ്ക്കും യോഗ സമ്പ്രദായത്തിനും കീഴിൽ സ്വാഭാവിക പ്രസവം വാഗ്ദാനം ചെയ്തുവെന്നും അഞ്ച് മാസത്തെ ചികിത്സയ്ക്ക് ശേഷം പ്രസവത്തിനിടെ കുഞ്ഞ് മരിച്ചെന്നുമുള്ള പരാതിയിൽ യുവതിക്ക് ജില്ലാ ഉപഭോക്തൃ കമ്മിഷൻ നഷ്ടപരിഹാരം വിധിച്ചു. ചികിത്സാ ചെലവ് ഉൾപ്പെടെ 6,24,937 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു. കുട്ടിയുടെ മരണം ചികിത്സിച്ചവരുടെ വീഴ്ചയാണെന്ന് കമ്മിഷൻ കണ്ടെത്തി.

  ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാ വസന്തം ഇനി കളറിൽ

മൂന്ന് പ്രസവങ്ങളും സിസേറിയനിലൂടെയാണെങ്കിലും സ്വാഭാവിക പ്രസവം നടക്കുമെന്ന് അറിഞ്ഞാണ് നാലാം പ്രസവത്തിനായി പരാതിക്കാരി വാളക്കുളത്തെ സ്പ്രൗട്ട്സ് ഇന്‍റർനാഷണൽ മെറ്റേണിറ്റി സ്റ്റുഡിയോയിൽ എത്തിയത്.

സ്വാഭാവിക പ്രസവത്തിന് തടസ്സമില്ലെന്ന് പരിശോധിച്ച ശേഷം പറഞ്ഞതിനാൽ അഞ്ച് മാസത്തോളം സ്ഥാപനത്തിലെ ചികിത്സാ രീതികൾ പിന്തുടർന്നു. പ്രസവവേദനയെ തുടർന്ന് സ്ഥാപനത്തിൽ എത്തി. മണിക്കൂറുകൾ കഴിഞ്ഞിട്ടും പ്രസവിച്ചില്ല. ഇവരെ പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയെ പുറത്തെടുത്തെങ്കിലും മരിച്ചു. ദീർഘകാലത്തെ ചികിത്സയ്ക്ക് ശേഷവും ദേഹാസ്വാസ്ഥ്യം തുടരുന്നതിനാലാണ് പരാതിക്കാരി ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തരിശുഭൂമിയിൽ കൃഷി, ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സി നിയമനം; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി അഖിൽ മാരാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ലോട്ടറി അടിച്ചെന്ന' വ്യാജധാരണ; 15 ലക്ഷം ആവശ്യപ്പെട്ട് കഞ്ചക്കോട്ട് വ്യാപാരിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ സ്വന്തം ബന്ധുക്കൾ
[masterslider id="10"]

Related posts