സീറ്റിൽ ഇരിക്കാൻ പോലും അനുവദിക്കാതെ വിദ്യാർത്ഥികൾക്ക് നേരെ അസഭ്യ വർഷം; കണ്ടക്ടർക്കെതിരെ പ്രതിഷേധം 

ബെംഗളൂരു: കർണാടക ആർടിസി ബസ് കണ്ടക്ടർ കോളേജ് വിദ്യാർത്ഥികളെ അസഭ്യം പറയുകയും, അധിക്ഷേപിക്കുകയും, കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായി പരാതി.

ബസ് കണ്ടക്ടർക്കെതിരെ നടപടിയെടുക്കണമെന്നും ഇയാളെ സർവീസില്‍ നിന്നും മാറ്റണമെന്നുമാണ് വിദ്യാർഥികളുടെ ആവശ്യം.

ഗോകർണയില്‍ നിന്ന് സുബ്രഹ്മണ്യത്തിലേക്ക് ഓടുന്ന കെഎ 31 എഫ് 1506 നമ്പർ ബസിലെ കണ്ടക്ടർ മോശം ഭാഷയില്‍ ദിവസവും തങ്ങളെ അധിഷേപിക്കാറുണ്ടെന്നും വിദ്യാർഥികള്‍ പറഞ്ഞു.

  ഭാര്യയെ 50,000 രൂപയ്ക്ക് വിറ്റ് ഭർത്താവ്; പത്തുദിവസം മുറിയിൽ പൂട്ടിയിട്ട് കൂട്ടബലാത്സംഗം, ഭർത്താവടക്കം 6 പേർ വലയിൽ!

ബസില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനോ സംസാരിക്കാനോ സീറ്റുകളില്‍ ഇരിക്കാനോ പോലും ഇയാള്‍ വിദ്യാർത്ഥികളെ അനുവദിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്.

ചില യാത്രക്കാർ ചിത്രീകരിച്ച വീഡിയോകളില്‍, കണ്ടക്ടർ ഒരു വിദ്യാർത്ഥിയെ അധിക്ഷേപിക്കുന്നതും , വിദ്യാർത്ഥിയെ ആക്രമിക്കാൻ ശ്രമിക്കുന്നതും കാണാം.

ബസില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനാകില്ലെന്ന് ഇയാള്‍ പറയുന്നതും കേള്‍ക്കാം.

ബസ് കണ്ടക്ടർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികള്‍ പ്രതിഷേധത്തിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  20 വർഷത്തെ കാത്തിരിപ്പ് അവസാനത്തിലേക്ക്; അബ്ദുൽ റഹീമിന്റെ ശിക്ഷാകാലാവധി നാളെ കഴിയും, പ്രതീക്ഷയോടെ കേരളം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് ഈ ദിവസം മുതൽ അനിശ്ചിതകാല ബസ് പണിമുടക്ക്; യാത്രാക്ലേശം രൂക്ഷമായേക്കും
[masterslider id="10"]

Related posts