ഇനി സംസ്ഥാനത്തെ അനധികൃത ട്യൂഷൻ കേന്ദ്രങ്ങൾക്ക് പിടിവീഴും

ബെംഗളൂരു : അനധികൃത ട്യൂഷൻ കേന്ദ്രങ്ങൾക്കെതിരേ കർശന നടപടിക്കൊരുങ്ങി സ്കൂൾ വിദ്യാഭ്യാസ വകുപ്പ്.

അനധികൃത ട്യൂഷൻ കേന്ദ്രങ്ങളുടെ വിവരം ശേഖരിക്കുകയാണെന്നും സംഭവത്തിൽ ശക്തമായ നടപടിയെടുക്കുമെന്നും സ്കൂൾ വിദ്യാഭ്യാസ വകുപ്പ് കമ്മിഷണർ ബി.വി. ത്രിലോക് ചന്ദ്ര അറിയിച്ചു.

ഇതു സംബന്ധിച്ച് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാർക്ക് ഉത്തരവ് കൈമാറിയെന്നും അദ്ദേഹം അറിയിച്ചു.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി

ഇത്തരം കേന്ദ്രങ്ങളിൽ ട്യൂഷൻ ക്ലാസിന് പോകുന്ന വിദ്യാർഥികൾ സാധാരണ സ്കൂൾ ക്ലാസുകൾ സ്ഥിരമായി ഒഴിവാക്കുന്നുവെന്ന പരാതിയെത്തുടർന്നാണ് നടപടി.

സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിലാണ് നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന ഇത്തരം ട്യൂഷൻ കേന്ദ്രങ്ങൾ വ്യാപകമായുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഉൾപ്പടെ സംസ്ഥാന പല ഭാ​ഗങ്ങളിലും മൂന്ന് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts