ആഡംബര കാറിൽ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി 

death murder

ചെന്നൈ: ചെന്നൈയില്‍ ആഡംബരക്കാറിനുള്ളില്‍ നിന്നും പത്തുദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി.

വല്‍സരവാക്കം പോലീസാണ് തിങ്കളാഴ്ച റോഡരികില്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ട കാറിനുള്ളില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.

45 വയസ്സു പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

മരണകാരണം വ്യക്തമല്ല.

  ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകള്‍ ഇരട്ടിയാക്കുന്നു; ഓണസീസണിൽ മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസം; വിശദാംശങ്ങൾ

അമിത ലഹരി ഉപയോഗമാണ് മരണകാരണമെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പുതുച്ചേരി രജിസ്‌ട്രേഷനിലുള്ളതാണ് കാര്‍.

കുറച്ചു ദിവസങ്ങളായി കാര്‍ രാജഗോപാലന്‍ സ്ട്രീറ്റില്‍ വഴിയരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.

കാറില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts