വനത്തിൽ മാൻ വേട്ട നടത്തിയ രണ്ടുപേർ അറസ്റ്റിൽ; ഒരാൾ ഓടി രക്ഷപ്പെട്ടു

ബെംഗളൂരു : വനത്തിൽനിന്ന് മാനിനെ വെടിവെച്ചുകൊന്ന കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റുചെയ്തു.

സംഘത്തിലെ ഒരാൾ ഓടി രക്ഷപ്പെട്ടു.

കുശാൽനഗറിലെ വനമേഖലയിൽ നായാട്ട് നടത്തിയ സിദ്ധാപുര സ്വദേശിയായ സുനിൽ (34), നാപോക്ക് സ്വദേശി കെ.ഡി. മുത്തണ്ണ (59) എന്നിവരാണ് പിടിയിലായത്.

  കോർപ്പറേറ്റ് ആഡംബരങ്ങളോട് വിട; അമേരിക്കയിലെ കോടികളുടെ ജോലി ഉപേക്ഷിച്ച് ബെംഗളൂരുവിൽ കഫേതുടങ്ങി ഐഐടി-ഐഐഎം സുഹൃത്തുക്കൾ

നാപോക് സ്വദേശി എ.എൻ. ശ്യാമാണ് രക്ഷപ്പെട്ടതെന്ന് പോലീസ് അറിയിച്ചു.

മൂവരും ചേർന്ന് രണ്ട് മാനുകളെ കൊന്നുവെന്നാണ് കേസ്.

തുടർന്ന് മാംസം പങ്കിട്ട് ശരീരാവശിഷ്ടങ്ങൾ കുഴിച്ചു മൂടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. അറസ്റ്റിലായവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കാലാവസ്ഥ വ്യതിയാനം: കുട്ടികളിൽ ഡെങ്കിപ്പനിയും ന്യൂമോണിയയും വർദ്ധിക്കുന്നു, കർശന നിർദ്ദേശങ്ങളുമായി ഡോക്ടർമാർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts