ഇന്ത്യയ്ക്ക് ആദ്യത്തെ ബുളളറ്റ് ട്രെയിന്‍ അടുത്ത വര്‍ഷം; തിയതി പ്രഖ്യാപിച്ച് അശ്വിനി വൈഷ്ണവ്

ഡല്‍ഹി: ഇന്ത്യയ്ക്ക് ആദ്യത്തെ ബുളളറ്റ് ട്രെയിന്‍ 2027 ഓഗസ്റ്റ് 15-ന് ലഭിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.

രാജ്യം അടുത്ത വര്‍ഷം ആദ്യത്തെ ബുളളറ്റ് ട്രെയിന്‍ ട്രാക്കില്‍ ഓടുന്നതിന് സാക്ഷ്യം വഹിക്കാന്‍ പോവുകയാണ് എന്നാണ് അശ്വിനി വൈഷ്ണവ് പറഞ്ഞത്.

വന്ദേഭാരത് ട്രെയിനുകള്‍ ഓടിത്തുടങ്ങിയത് ആത്മവിശ്വാസം വര്‍ധിപ്പിച്ചെന്നും ജനങ്ങള്‍ക്കിടയില്‍ വന്ദേ ഭാരതിന് വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  വെള്ളം തരില്ലെന്ന് കർണാടക, അടങ്ങിയിരിക്കില്ലെന്ന് തമിഴ്‌നാട്; കാവേരി തർക്കം ഇനി പരമോന്നത കോടതിയിൽ

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇപ്പോള്‍ വന്ദേഭാരത് ട്രെയിനുകള്‍ക്കായി അഭ്യര്‍ത്ഥനകള്‍ വരുന്നുണ്ട്.

മിക്കവാറും എല്ലാ എംപിമാരും അവരവരുടെ മണ്ഡലങ്ങളിലൂടെ വന്ദേഭാരത് ട്രെയിനുകള്‍ ഓടണമെന്നാണ് ആഗ്രഹിക്കുന്നത്.

അതേ സുഖസൗകര്യങ്ങളോടെ, സുരക്ഷയോടെ വന്ദേഭാരത് സ്ലീപ്പറുകളും ഉടന്‍ തന്നെ നമ്മുടെ ട്രാക്കുകളില്‍ ഓടിത്തുടങ്ങും’: അശ്വിനി വൈഷ്ണവ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts