അനുവാദമില്ലാതെ ഭർതൃമാതാവ് തന്റെ മേക്കപ്പ് സെറ്റ് ഉപയോഗിച്ചു; വിവാഹ മോചനം ആവശ്യപ്പെട്ട് യുവതി 

ഉത്തർപ്രദേശ്: ഭർത്താവിന്റെ അമ്മ അനുവാദം കൂടാതെ തന്റെ മേക്കപ്പ് സെറ്റ് ഉപയോഗിക്കുന്നതിനെ തുടർന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് യുവതി.

ഉത്തർപ്രദേശിലെ മാൽപുരയിലാണ് സംഭവം.

മേക്കപ്പ് സെറ്റ് ഉപയോഗിക്കുന്നതിനെ ചൊല്ലി ഭർതൃമാതാവുമായി യുവതി സ്ഥിരമായി തർക്കം ഉണ്ടാവാറുണ്ടായിരുന്നു.

തർക്കം രൂക്ഷമായതോടെ ഭർത്താവ് ഇവരെയും സഹോദരിയെയും വീട്ടിൽ നിന്ന് പുറത്താക്കിയിരുന്നു.

യുവതിയെയും സഹോദരിയെയും എട്ട് മാസം മുമ്പാണ് ഒരേ വീട്ടിൽ താമസിക്കുന്ന സഹോദരന്മാർ വിവാഹം ചെയ്തത്.

  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്

യുവതിയുടെ അനുമതിയില്ലാതെ അവരുടെ മേക്കപ്പ് സെറ്റ് ഭർതൃമാതാവ് ഉപയോഗിക്കുന്നത് കണ്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

ഭർതൃമാതാവ് ഉപയോഗിക്കുന്നതിനാൽ തനിക്ക് മേക്കപ്പ് ​ചെയ്യാതെ പരിപാടികൾക്ക് പോവേണ്ടി വന്നിരുന്നതായി യുവതി പറഞ്ഞു.

ഭർതൃമാതാവ് വിവരം മകനെ അറിയിച്ചതോടെ ദമ്പതികൾ തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും യുവതിയെയും സഹോദരിയെയും വീട്ടിൽ നിന്ന് പുറത്താക്കുകയുമായിരുന്നു.

രണ്ടുമാസമായി സഹോദരിമാർ അമ്മയുടെ വീട്ടിലാണ് താമസം.

ഭർത്താവ് തന്റെ ഭാഗം കേൾക്കാൻ തയാറാകുന്നില്ലെന്നും മാതാവിനെ പിന്തുണക്കുകയാണ് ചെയ്യുന്നതെന്നും തന്നെ ഗാർഹിക പീഡനത്തിനിരയാക്കുന്നതിനാൽ വിവാഹ മോചനം വേണമെന്നും പോലീസിന്റെ ഫാമിലി കൗൺസലിങ് സെന്ററിലെത്തിയ യുവതി ആവശ്യപ്പെട്ടു.

  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി

ഇരുവരെയും ഒരുമിച്ചിരുത്തി പ്രശ്നപരിഹാരത്തിനുള്ള ശ്രമത്തിലാണ് പോലീസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോൺപേ വഴി പണം വാങ്ങി ക്യാഷ് നൽകുന്നവർ സൂക്ഷിക്കുക; യുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ പൂട്ടിച്ച് സൈബർ പോലീസ്
[masterslider id="10"]

Related posts