സ്പായിൽ റെയ്ഡ്; 44 യുവതികളെ രക്ഷപ്പെടുത്തി 

ബെംഗളൂരു : ഓൾഡ് മദ്രാസ് റോഡിലെ സ്പായിൽ അനധികൃതമായി ജോലിചെയ്തിരുന്ന 44 യുവതികളെ സെൻട്രൽ ക്രൈംബ്രാഞ്ച് രക്ഷപ്പെടുത്തി.

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഇവർ.

സ്പാ ഉടമ അനിലിനെ അറസ്റ്റുചെയ്തു.

ഇയാളുടെ ആഡംബരകാറും സി.സി.ബി. സംഘം പിടിച്ചെടുത്തു.

അനാശാസ്യം നടക്കുന്നുവെന്ന പരാതിയെത്തുടർന്ന് ഞായറാഴ്ച വൈകീട്ടാണ് സി.സി.ബി. ഉദ്യോഗസ്ഥർ സ്പായിൽ റെയ്ഡ് നടത്തിയത്.

ഈ സമയത്ത് വിവിധ ആവശ്യങ്ങൾക്കായെത്തിയ 34 പേരും സ്പായിലുണ്ടായിരുന്നു.

  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും

ഇവരെയും സി.സി.ബി. കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മഹാദേവപുര പോലീസ് സ്റ്റേഷന്റെ പരിധിയിലാണ് സ്പാ പ്രവർത്തിച്ചിരുന്നത്.

സ്ഥാപനത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ മഹാദേവപുര പോലീസിന് നിർദേശം നൽകി.

രക്ഷപ്പെടുത്തിയ യുവതികളുടെ മൊഴി സി.സി.ബി. ശേഖരിച്ചുവരുകയാണ്.

ഏതുസാഹചര്യത്തിലാണ് യുവതികൾ ഇവിടെയെത്തിയതെന്നത് ഉൾപ്പെടെയുള്ള വിവരങ്ങളും അന്വേഷിക്കും.

ഇതിനുശേഷം കൂടുതൽ വകുപ്പുകൾ ഉടമയ്ക്കെതിരേ ചുമത്താനാണ് തീരുമാനം.

  ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകള്‍ ഇരട്ടിയാക്കുന്നു; ഓണസീസണിൽ മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസം; വിശദാംശങ്ങൾ

ഇയാൾക്കെതിരെ നേരത്തേ പീഡനപരാതിയുയർന്നിരുന്നതായും സി.സി.ബി. അറിയിച്ചു.

സ്പായിലെ ജീവനക്കാരിയാണ് മുൻപ് പരാതി നൽകിയിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ
[masterslider id="10"]

Related posts