നടൻ യാഷിന്റെ അകമ്പടി വാഹനമിടിച്ച് ആരാധകൻ മരിച്ചു

ബെംഗളൂരു: റോക്കിംഗ് സ്റ്റാർ യാഷിന്റെ മറ്റൊരു ആരാധകൻ കൂടി ചൊവ്വാഴ്ച മരിച്ചു.

തിങ്കളാഴ്ച രാത്രി ഹുബ്ബള്ളി വിമാനത്താവളത്തിലേക്ക് മടങ്ങുന്നതിനിടെ നടന്റെ അകമ്പടി വാഹനം ഇടിച്ചതിനെ തുടർന്ന് എഞ്ചിനീയറിംഗ് വിദ്യാർത്ഥി അപകടത്തിൽ പെട്ടിരുന്നു.

തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവാണ് ഇന്ന് മരണപ്പെട്ടത്.

നിഖിൽ എന്ന 20കാരനാണ് മരിച്ചത്. ഗദഗ് താലൂക്കിലെ ബിങ്കടകട്ടി ഗ്രാമത്തിലാണ് യുവാവിന്റെ താമസം.

  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!

ഗദഗിന് സമീപം മുളഗുണ്ഡ് നകയിലാണ് അപകടം ഉണ്ടായത്. നടനെ ഒരു നോക്ക് കാണാൻ യാഷിന്റെ വാഹനത്തെ പിന്തുടരുകയായിരുന്നു യുവാവ് .

ജനുവരി 8 ന് ജന്മദിനം ആഘോഷിക്കാൻ ഗ്രാമത്തിൽ തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റെ ബാനറുകൾ സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ച മൂന്ന് യുവാക്കളുടെ കുടുംബാംഗങ്ങളെ യാഷ് തിങ്കളാഴ്ച വൈകുന്നേരം സുരനാഗി ഗ്രാമത്തിലെത്തി കണ്ടിരുന്നു.

തുടർന്ന് ഹുബ്ബള്ളി വിമാനത്താവളത്തിലേക്ക് മടങ്ങുന്നതിനിടെ യാഷിന്റെ പോലീസ് അകമ്പടി വാഹനം ഇരുചക്രവാഹനത്തിൽ ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ പോലീസ് തിങ്കളാഴ്ച രാത്രി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ചൊവ്വാഴ്ച പുലർച്ചെ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.

  ജാതി അധിക്ഷേപ കേസ്: ബി.ജെ.പി എം.എൽ.എ മുനിരത്‌നയെ കോടതി വെറുതെ വിട്ടു

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ 10 വരി പാതയായ 'എം.എ.ആർ' റോഡ് സജ്ജം; മൈസൂരു-മഗാഡി ഇടനാഴി 15 ദിവസത്തിനകം തുറക്കും
[masterslider id="10"]

Related posts