നിവിന്‍ പോളി നായകനായെത്തിയചിത്രം തുറമുഖം ഒ.ടി.ടിയില്‍ റിലീസ് ചെയ്തു. മാര്‍ച്ച് 10-ന് തിയേറ്ററിലെത്തിയ ചിത്രം ഏപ്രില്‍ 28 ഇന്ന് മുതല്‍ ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചു സോണി ലിവിലൂടെയാണ് ചിത്രം പ്രേക്ഷകരിലേയ്ക്ക് എത്തുന്നത്. ഏറെ പ്രതിസന്ധികല്‍ക്ക് ശേഷം തിയേറ്ററുകളില്‍ എത്തിയ തുറമുഖം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു.
Read MoreDay: 28 April 2023
സ്ത്രീകളെ ലോഡ്ജുകളിൽ താമസിപ്പിച്ച് പെൺവാണിഭം,5 പേർ പിടിയിൽ
കോഴിക്കോട്:ബെംഗളൂരുവിൽ നിന്ന് 10 സ്ത്രീകളെ നഗരത്തിൽ എത്തിച്ചു വിവിധ ലോഡ്ജുകളിൽ താമസിപ്പിച്ചു പെൺവാണിഭം നടത്തിയ സംഘത്തിലെ 2 പേരും ഇടപാടുകാരായി എത്തിയ 3 പേർ പോലീസ് പിടിയിൽ. മലപ്പുറം വള്ളിക്കുന്ന് മങ്ങാട്ടുഞാലിൽ സനീഷ്, പാലക്കാട് ആലത്തൂർ പത്തനാപുരം ഷമീർ എന്നിവരും മറ്റ് 3 പേരെയും കസബ പോലീസ് ഇൻസ്പെക്ടർ എൻ.പ്രജീഷ്, സബ് ഇൻസ്പെക്ടർ കെ.റസാഖ് എന്നിവരുടെ നേതൃത്വത്തിൽ സംഘം അറസ്റ്റ് ചെയ്തു. ഇടപാടുകാരായി എത്തി 3 പേർക്കു കോടതി ജാമ്യം നൽകി. ബെംഗളൂരുവിൽ നിന്ന് എത്തിച്ച സ്ത്രീകളെ കോടതി നിർദ്ദേശപ്രകാരം ബന്ധുക്കളോടൊപ്പം വിട്ടയച്ചു. വെബ്സൈറ്റിൽ…
Read Moreഅമിത് ഷാ നാളെ മംഗളൂരുവിൽ റോഡ് ഷോ നടത്തും
ബെംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അമിത് ഷാ നാളെ മംഗളൂരുവിൽ റോഡ്ഷോ നടത്തുമെന്ന് വേദവ്യാസ് കാമത്ത് എംഎല്‍എ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. വൈകുന്നേരം അഞ്ചിന് ടൗണ്‍ഹോള്‍ പരിസരത്ത് നിന്ന് ആരംഭിച്ച് കെഎസ് റാവു റോഡ് വഴി മഞ്ചേശ്വരം ഗോവിന്ദ പൈ സര്‍ക്കിളില്‍ (നവഭാരത്) സമാപിക്കും. പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച ടൗണ്‍ഹോളും പരിസരവും പരിശോധിച്ച് സുരക്ഷാ മുന്നൊരുക്കങ്ങള്‍ നടത്തി. വ്യാഴാഴ്ച രാഹുല്‍ ഗാന്ധിയുടെ റോഡ്ഷോ തീരുമാനിച്ചിരുന്നെങ്കിലും അമിത് ഷായുടെ റോഡ് ഷോയുടെ ദിവസവും സമയവും സംബന്ധിച്ച് വ്യക്തത ഇല്ലാത്തതിനാല്‍ ഉപേക്ഷിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ അമിത് ഷാ…
Read Moreപ്രസംഗത്തിനിടെ വാങ്ക് വിളി, പ്രസംഗം നിർത്തി രാഹുൽ ഗാന്ധി
ബെംഗളൂരു:നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടന്ന റാലിയെ അഭിസംബോധന ചെയ്യവെ പള്ളിയില്‍ നിന്നും വാങ്കുവിളി ഉയര്‍ന്നപ്പോള്‍ പ്രസംഗം നിര്‍ത്തിവച്ച് രാഹുല്‍ ഗാന്ധി. മംഗളൂരു ജില്ലയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യവെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ രാഹുല്‍ ഗാന്ധി ആസാന് (പ്രാര്‍ത്ഥനയ്ക്കുള്ള ആഹ്വാനം) സമയത്ത് തന്റെ പ്രസംഗം നിര്‍ത്തിയത്. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. വാങ്കുവിളി അവസാനിച്ച ശേഷമാണ് രാഹുല്‍ പ്രസംഗം പുനരാരംഭിച്ചത്. 2022ല്‍ ജമ്മു കശ്മീരിലെ ബരമുള്ളയില്‍ കേന്ദ്രമന്ത്രി അമിത് ഷായും വാങ്കുവിളിക്കിടെ പ്രസംഗം നിര്‍ത്തിവെച്ചിരുന്നു.
Read Moreമോദിയെ എത്രയേറെ അപകീർത്തിപ്പെടുത്തുന്നുവോ അത്രയേറെ താമര വിരിയും ; അമിത് ഷാ
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത് . മോദിയെ എത്രയേറെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവോ അത്രയേറെ കൂടുതല്‍ താമര വിരിയുമെന്ന് അമിത് ഷാ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ ബഹുമാനത്തോടെ നരേന്ദ്ര മോദിയെ ലോകം മുഴുവന്‍ സ്വാഗതം ചെയ്യുകയാണെന്നും, കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ഇന്ത്യയുടെ അഭിമാനം നരേന്ദ്ര മോദി ലോകം മുഴുവനും ഉയര്‍ത്തിയെന്നും അമിത് ഷാ അവകാശപ്പെട്ടു. മരണത്തിന്റെ വ്യാപാരി എന്നാണ് സോണിയ ഗാന്ധി വിശേഷിപ്പിച്ചത്. താഴ്ന്ന ജാതിയില്‍പെട്ടയാള്‍ എന്നാണ് പ്രിയങ്ക…
Read Moreജഗദീഷ് ഷെട്ടാറിനെ വിജയിപ്പിക്കാൻ ചോര കൊണ്ടുള്ള പ്രചാരണം
ബെംഗളൂരു :മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിനെ വിജയിപ്പിക്കാന്‍ വ്യത്യസ്ത പ്രചരണവുമായി കോണ്‍ഗ്രസ്. ബിജെപിയുടെ ഉറച്ച സീറ്റായി ഹൂബ്ലി- ദാര്‍വാര്‍ഡ് സെന്‍ട്രലില്‍ ഏത് വിധേനയും ജഗദീഷിനെ ജയിപ്പിച്ചെടുക്കാനാണ് അണികളുടെ നീക്കം. എച്ച്ഡി സെന്‍ട്രലില്‍ നിന്നും ഷെട്ടാര്‍ വിജയിക്കുമെന്ന് അണികള്‍ രക്തത്തില്‍ കത്തെഴുതിയാണ് പ്രചരണം നടത്തുന്നത്. എന്നാല്‍ ഏത് വിധേനെയും ഷെട്ടാറിനെ മണ്ഡലത്തില്‍ മുട്ടുകുത്തിക്കാനാണ് ബിജെപിയുടെ ശ്രമം. ഷെട്ടാറിന്റെ പരാജയം ഉറപ്പാക്കാന്‍ ബിജെപി ശക്തനായ ബിഎസ് യെദ്യൂരപ്പയെപ്പോലുള്ള വൻ താര പ്രചാരകരെ മണ്ഡലത്തില്‍ എത്തിച്ചിരുന്നു. ‘തെരഞ്ഞെടുപ്പില്‍ ജഗദീഷ് ഷെട്ടാര്‍ വിജയിക്കുകയും കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിക്കുകയും ചെയ്യും’ എന്ന…
Read Moreസുഡാനിൽ നിന്ന് വന്ന മലയാളികളെ ബെംഗളൂരു വിമാനത്താവളത്തിൽ തടഞ്ഞു
ബെംഗളൂരു: സുഡാനില്‍ നിന്ന് വന്ന മലയാളികളെ ബെംഗളൂരു വിമാനത്താവളത്തില്‍ തടഞ്ഞു. യെല്ലോ ഫീവര്‍ പ്രതിരോധ വാക്സിന് കാര്‍ഡ് ഇല്ലെങ്കില്‍ മലയാളികളെ പുറത്ത് ഇറക്കി വിടില്ലെന്നാണ് എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞത്. അതല്ലെങ്കില്‍ സ്വന്തം ചിലവില്‍ അഞ്ച് ദിവസം ക്വാറന്റീനില്‍ പോകണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. 25 മലയാളികള്‍ ആണ് ബെംഗളൂരു വിമാനത്തവളത്തിൽ കുടുങ്ങിയത്. ജീവനും കൊണ്ട് നാട്ടിലേക്ക് തിരികെ എത്തിയ തങ്ങള്‍ക്ക് ഇനി ബെംഗളുരുവില്‍ ക്വാറന്റീന് ചെലവ് കൂടി താങ്ങാന്‍ ശേഷി ഇല്ലെന്നാണ് യാത്രക്കാരുടെ മറുപടി. അതേസമയം, മുംബൈ അടക്കം ഉള്ള വിമാനത്താവളങ്ങളില്‍ എത്തിയവര്‍ വാക്സിന് സര്‍ട്ടിഫിക്കറ്റ്…
Read Moreപ്ലസ് ടു വിന് മാർക്ക് കുറവാണോ? ബെംഗളൂരുവിൽ വാടക വീട് ലഭിക്കില്ല, വൈറലായി യുവാവിന്റെ ട്വീറ്റ്
ബെംഗളൂരു: വീട് വാടകയ്ക്ക് ലഭിക്കാൻ വിദ്യാഭ്യാസം ഒരു നിർബന്ധ ഘടകമാണോ? അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. യുവാവിന് വിദ്യാഭ്യാസമുണ്ടെങ്കിലും പ്ലസ് ടു വിന് മാർക്ക് വളരെ കുറവായതിനാല്‍ വാടകയ്ക്ക് വീട് നല്കാന് വീട്ടുടമ വിസമ്മതിച്ചുവെന്നാണ് വൈറൽ ട്വീറ്റിൽ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് വളരെ വേഗത്തിലാണ് വൈറലായത്. രണ്ട് വാട്സ്ആപ് സ്ക്രീന്‍ഷോട്ടുകള്‍ പോസ്റ്റിനൊപ്പം യുവാവ് ചേര്‍ത്തിട്ടുണ്ട്. ബ്രോക്കറും യുവാവും തമ്മിലുള്ള സംഭാഷണം ആദ്യ സ്ക്രീന്‍ഷോട്ടില്‍ കാണാം, അതില്‍ ബ്രോക്കര്‍ യുവാവില്‍ നിന്ന് എല്ലാ രേഖകളും ആവശ്യപ്പെടുന്നു. ഇതോടൊപ്പം തന്നെ കുറിച്ച് എന്തെങ്കിലും…
Read Moreഎംഎൽഎയുടെ കാറിന്റെ ചില്ല് പൊട്ടിച്ച് ബാഗ് മോഷ്ടിച്ചു
ബെംഗളൂരു:കോൺഗ്രസ് എംഎൽഎ യുടെ കാറിന്റെ ചില്ല് പൊട്ടിച്ച്, അദ്ദേഹത്തിന്റെ ഭാര്യയുടെ ബാഗ് കവർന്ന് മോഷ്ടാവ്. ഹോസ്കോട്ടെ എംഎൽഎ ശരത് കുമാർ ബച്ച ഗൗഡയുടെ എസ് യു വി കാറിന്റെ ചില്ല് പൊട്ടിച്ചാണ് അകത്തിരുന്ന ബാഗ് മോഷ്ടിച്ചത്. ശരത് കുമാറിന്റെ ഭാര്യ പ്രതിഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുമ്പോഴാണ് സംഭവം. ഈ സമയം മറ്റൊരു ഗ്രാമത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു. രാവിലെ 9.50ഓടെ ഡ്രൈവർ ഇന്നോവ കാർ റോഡരികിലെ മരച്ചുവട്ടിൽ നിർത്തി പ്രതിഭയും ഡ്രൈവറും സമീപത്തെ ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാനായി പോയിരുന്ന സമയത്താണ് മോഷണം നടന്നത്. തിരിച്ചെത്തിയപ്പോഴാണ് കാറിന്റെ…
Read Moreകേരളത്തിലേക്കും ഇനി ഇ –ബസിൽ പോകാം
ബെംഗളൂരു: കേരളം ഉൾപ്പെടെയുള്ള അയൽസംസ്ഥാനങ്ങളിലേക്ക് ഇലക്ട്രിക് ബസ് സർവീസ് ആരംഭിക്കാൻ ഒരുങ്ങി സ്വകാര്യ ഏജൻസികൾ. ബെംഗളൂരു– തിരുപ്പതി സംസ്ഥാനാന്തര റൂട്ടിൽ ഫ്രെഷ് ബസ്, ന്യൂ ഗോ എന്നീ ഏജൻസികളാണ് ഇലക്ട്രിക് ബസ് സർവീസുകൾ ആരംഭിച്ചത്. ഡീസൽ ബസുകളെ അപേക്ഷിച്ച് ചെലവ് കുറവും സംസ്ഥാനാന്തര പെർമിറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിലെ ഇളവുമാണ് ഇലക്ട്രിക് ബസ് സർവീസിന് അനുകൂലമായിരിക്കുന്നത്. ഒറ്റ ചാർജിൽ 400 കിലോമീറ്റർ വരെ യാത്ര ചെയ്യാമെന്നതും മലബാർ മേഖലയിലേക്ക് സർവീസ് ആരംഭിക്കുന്നതിന് സൗകര്യപ്രദമാണ്. കേന്ദ്ര സർക്കാരിന്റെ ഫെയിം പദ്ധതിയിൽപെടുത്തി ആദ്യഘട്ടത്തിലെ 50 ബസുകളിൽ 34 ബസുകളാണ്…
Read More