സ്ത്രീകളെ ലോഡ്ജുകളിൽ താമസിപ്പിച്ച് പെൺവാണിഭം,5 പേർ പിടിയിൽ 

കോഴിക്കോട്:ബെംഗളൂരുവിൽ നിന്ന് 10 സ്ത്രീകളെ നഗരത്തിൽ എത്തിച്ചു വിവിധ ലോഡ്ജുകളിൽ താമസിപ്പിച്ചു പെൺവാണിഭം നടത്തിയ സംഘത്തിലെ 2 പേരും ഇടപാടുകാരായി എത്തിയ 3 പേർ പോലീസ് പിടിയിൽ.

മലപ്പുറം വള്ളിക്കുന്ന് മങ്ങാട്ടുഞാലിൽ സനീഷ്, പാലക്കാട് ആലത്തൂർ പത്തനാപുരം ഷമീർ എന്നിവരും മറ്റ് 3 പേരെയും കസബ പോലീസ് ഇൻസ്പെക്ടർ എൻ.പ്രജീഷ്, സബ് ഇൻസ്പെക്ടർ കെ.റസാഖ് എന്നിവരുടെ നേതൃത്വത്തിൽ സംഘം അറസ്റ്റ് ചെയ്തു.

  ഡി കെ ശിവകുമാർ മന്ത്രിസഭയിലെ 13 മന്ത്രിമാർക്ക് മുറികൾ അനുവദിച്ചു; രാമലിംഗ റെഡ്ഡിക്ക് വൻ നേട്ടം

ഇടപാടുകാരായി എത്തി 3 പേർക്കു കോടതി ജാമ്യം നൽകി. ബെംഗളൂരുവിൽ നിന്ന് എത്തിച്ച സ്ത്രീകളെ കോടതി നിർദ്ദേശപ്രകാരം ബന്ധുക്കളോടൊപ്പം വിട്ടയച്ചു. വെബ്സൈറ്റിൽ നമ്പർ നൽകിയ സംഘം വാട്സാപ്പ് മുഖേന സ്ത്രീകളുടെ ഫോട്ടോ അയച്ചു നൽകിയതാണ് ഇടപാടുകാരെ കണ്ടെത്തുന്നത്. ഇടപാടുകാരിൽ നിന്ന് ഏതാനും മണിക്കൂറുകൾക്ക് 3,000 മുതൽ 5,000 രൂപ വരെ ഈടാക്കുന്നതായി പോലീസ് അറിയിച്ചു.

ഡി.സി.പി ഐ.കെ.ബൈജുവിനു ലഭിച്ച വിവരത്തെ തുടർന്ന് പോലീസ് വിവിധ ലോഡ്ജുകളിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പോലീസിന്റെ പിടിയിലായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാറിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റിരുന്ന ഭർത്താവും മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐപിഎൽ കിരീടം; വിരാട് കോഹ്‌ലിയുടെയും അനുഷ്കയുടെയും നൃത്താഘോഷം, വീഡിയോ വൈറൽ
[masterslider id="10"]

Related posts