ഫ്ലിപ്പ്കാര്‍ട്ട് തങ്ങളുടെ ബിഗ് സേവിങ് ഡേയ്സ് സെയില്‍ തീയതികള്‍ പ്രഖ്യാപിച്ചു. സ്മാര്‍ട്ട്ഫോണുകളും മറ്റ് ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളും വിലക്കുറവില്‍ വാങ്ങാന്‍ ഏറ്റവും അനുയോജ്യമായ സമയമായാണ് ഫ്ലിപ്പ്കാര്‍ട്ട് ബിഗ് സേവിങ് ഡെയ്സ് സെയിലുകളെ ഉപയോക്താക്കള്‍ വിലയിരുത്തുന്നത്. നിലവില്‍ ഹോളിയുമായി ബന്ധപ്പെട്ടുള്ള ഓഫര്‍ സെയില്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ നടക്കുന്നുണ്ട്. ഇത് അവസാനിക്കും മുമ്പെയാണ് ഏറ്റവും പ്രധാന ഓഫര്‍ സെയിലുകളിലൊന്നിന്റെ തീയതി ഫ്ലിപ്പ്കാര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച് 11 മുതല്‍ 15 വരെയാണ് ഫ്ലിപ്പ്കാര്‍ട്ട് ബിഗ് സേവിങ് ഡേയ്സ് സെയില്‍ നടക്കുക എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. തങ്ങളുടെ പ്ലസ് അംഗങ്ങള്‍ക്കായി ബിഗ് സേവിങ്…
Read MoreDay: 6 March 2023
കൈക്കൂലി കേസിൽ മുൻകൂർ ജാമ്യം തേടി ബിജെപി എം.എൽ.എ
ബെംഗളൂരു: കൈക്കൂലി കേസില്‍ പ്രതിയായ ബി.ജെ.പി എം.എല്‍.എ മദല്‍ വിരുപാക്ഷപ്പ മുന്‍കൂര്‍ ജാമ്യം തേടി കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. ഹർജി അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് ജസ്റ്റിസ് കെ.നടരാജന് ബെഞ്ചിനെ സമീപിച്ചത്. ചൊവ്വാഴ്ച ലിസ്റ്റ് ചെയ്ത ശേഷം വാദം കേള്‍ക്കാമെന്ന് കോടതി അറിയിച്ചു. കൈക്കൂലി കേസില്‍ വിരൂപാക്ഷപ്പയെ ഒന്നാം പ്രതിയാക്കി ലോകായുക്ത എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എം.എല്‍.എയുടെ മകന് വി.പ്രശാന്ത് മദലിന്റെ പക്കല്‍നിന്ന് എട്ട് കോടി രൂപ ലോകായുക്ത കണ്ടെത്തിയിരുന്നു. വിരുപാക്ഷപ്പ ചെയര്‍മാനായിരുന്ന കര്‍ണാടക സോപ്സ് ആന്‍ഡ് ഡിറ്റര്‍ജെന്റ്സ് ലിമിറ്റഡിന്റെ ഓഫീസില്‍ നിന്നാണ് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയത്.…
Read Moreലൈംഗികബന്ധത്തിനായി വിളിച്ചു വരുത്തി, ഗ്രീഷ്മ ഷാരോണിനെ കുടുക്കിയത് മണിക്കൂറുകൾ നീണ്ട സെക്സ് ടോക്കിലൂടെ
തിരുവനന്തപുരം : ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി ചതിച്ചെന്നും താന്‍ മരിച്ചുപോകുമെന്നും കാമുകനായ ഷാരോണ്‍ രാജ് ഐസിയുവില്‍വച്ച് ബന്ധുവിനോട് കരഞ്ഞു പറഞ്ഞതായി ക്രൈംബ്രാഞ്ച് കുറ്റപത്രം. ജ്യൂസില്‍ കീടനാശിനി കലര്‍ത്തി ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ജില്ലാ ക്രൈംബ്രാഞ്ച് സമര്‍പിച്ച കുറ്റപത്രത്തിലാണ് പരാമര്‍ശം. 2021 ഒക്ടോബര്‍ മുതലാണ് ഷാരോണ്‍രാജും ഗ്രീഷ്മയും പ്രണയത്തിലായതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 2022 മാര്‍ച്ച് 4ന് സൈനികനുമായി ഗ്രീഷ്മയ്ക്കു വിവാഹനിശ്ചയം നടത്തിയതിനെ തുടര്‍ന്ന് ഇരുവരും പിണങ്ങി. 2022 മേയ് മുതല്‍ വീണ്ടും ഷാരോണുമായി അടുപ്പത്തിലായി. നവംബറില്‍…
Read Moreയൂണിഫോം ധരിച്ച് എത്തിയാൽ പരീക്ഷ എഴുതാം, ഹിജാബ് അനുവദിക്കില്ല ; ബി. സി നാഗേഷ്
ബെംഗളൂരു: ഹിജാബ് ധരിച്ചെത്തുന്നവരെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്. ഒമ്പതിന് പ്രീ യൂണിവേഴ്സിറ്റി പരീക്ഷകള്‍ തുടങ്ങാനിരിക്കെയാണ് മന്ത്രിയുടെ പ്രസ്താവന. കഴിഞ്ഞ വര്‍ഷത്തെപ്പോലെ തന്നെ കാര്യങ്ങള്‍ തുടരും. യൂണിഫോം ധരിച്ചെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാം. ഹിജാബ് ധരിച്ചെത്തുന്നവരെ ഒരു കാരണവശാലും പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാറും നിയമങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഹിജാബ് നിരോധനത്തിന് ശേഷം പരീക്ഷയെഴുതാനെത്തുന്ന മുസ്ലിം പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിച്ചെന്നും മന്ത്രി അവകാശപ്പെട്ടു. ഹിജാബ് ധരിച്ച് പഠനം നടത്താന്‍ അനുവദിക്കണമെന്ന്…
Read Moreതെരുവ് നായയുടെ ആക്രമണം, 55 വയസുകാരിക്ക് ദാരുണാന്ത്യം
ചെന്നൈ: ക്രോംപേട്ടില്‍ തെരുവ് നായ ആക്രമണത്തില്‍ ബൈക്കില്‍ നിന്ന് വീണ 55 വയസുകാരി മരിച്ചു. രാധ നഗര്‍ സ്വദേശിയായ തേന്മൊഴിയാണ് മരിച്ചത്. മകനുമായി ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ ഗാന്ധിനഗറില്‍ വെച്ച് ഒരുകൂട്ടം തെരുവ് നായ്ക്കള്‍ വാഹനത്തിന് പിന്നാലെ ഓടി. നായ്ക്കളില്‍ നിന്ന് രക്ഷപ്പെടാനായി മകന് പെട്ടന്ന് വണ്ടിയുടെ വേഗത കൂട്ടിയതിനെത്തുടര്‍ന്നാണ് തേന്മൊഴി താഴേക്ക് വീണത്. വീഴ്ചയില്‍ തലക്ക് സാരമായ പരിക്കേറ്റ തേന്മൊഴിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ അപകടമരണത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Read Moreവനിതാ സംഗമം സംഘടിപ്പിക്കുന്നു
ബെംഗളൂരു: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഡെക്കാൻ കൾച്ചറൽ സൊസൈറ്റി വനിതാ വിഭാഗം “വനിതാ സംഗമം” സംഘടിപ്പിക്കുന്നു. മാർച്ച് 12 ന് വൈകുന്നേരം 3.30 ന് മൈസൂരു റോഡ് ബ്യാറ്ററയാനപുരയിലുള്ള ഡി.സി.എസ്. സിൽവർ ജൂബിലി ഹാളിൽ വെച്ച് നടത്തുന്ന പരിപാടിയിൽ വനിതാ വിഭാഗം ചെയർ പേഴ്സൺ ശ്രീമതി. പ്രസന്ന പ്രഭാകർ അധ്യക്ഷം വഹിക്കും. ശ്രീ. സതീഷ് തോട്ടശ്ശേരി “സ്ത്രീയും പൊതുമണ്ഡലവും”എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് അംഗങ്ങളുടെ ചർച്ചയും, വിനോദ മത്സരങ്ങളും, കലാ പരിപാടികളും നടക്കും. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക ജി. ജോയ് സെക്രട്ടറി…
Read Moreയെദ്യൂരപ്പ സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാഴികയ്ക്ക്
ബെംഗളൂരു: ബി എസ് യെദ്യൂരപ്പ സഞ്ചരിച്ച ഹെലികോപ്ടർ ലാൻഡിംഗ് ചെയ്യാൻ കഴിയാതെ വട്ടം കറങ്ങി. കർണാടകയിലെ കലബുർഗിയിലെ ഹെലിപാഡിലാണ് സംഭവം. ഹെലിപാഡിൽ പ്ലാസ്റ്റിക് ഷീറ്റുകളും മറ്റ് മാലിന്യങ്ങളും കൂടിക്കിടക്കുന്നതാണ് ലാൻഡിംഗിന് തടസ്സമായത് . ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഹെലികോപ്ടർ നിലത്തിറക്കാൻ ഒരുങ്ങുമ്പോൾ ഹെലിപാഡിലെ പ്ലാസ്റ്റിക് വസ്തുക്കളും മറ്റ് മാലിന്യങ്ങളും ഉയർന്നു. ഇത് ഹെലികോപ്റ്ററിൽ കുരുങ്ങിയാൽ ഉണ്ടാകുന്ന അപകടസാധ്യത കണക്കിലെടുത്താണ് പൈലറ്റ് ലാൻഡിംഗിൽ നിന്ന് പിൻമാറിയത്. ശേഷം ഹെലിപാഡ് വൃത്തിയാക്കുന്നത് വരെ ഹെലികോപ്ടർ മുകളിൽ വട്ടമിട്ടു കറങ്ങി. പൂർണമായും ഹെലിപാഡ് വൃത്തിയാക്കിയതിന് പിന്നാലെയാണ്…
Read Moreരാഹുൽ ഗാന്ധിക്കെതിരെ വിവാദ പരാമർശവുമായി നളിൻ കുമാർ കട്ടീൽ
ബെംഗളൂരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് കർണാടക ബിജെപി അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബിജെപി നടത്തുന്ന ‘വിജയ സങ്കൽപ യാത്ര’ രാമനഗരയിൽ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് കട്ടീൽ രാഹുൽ ഗാന്ധിക്കെതിരെ സംസാരിച്ചത്. കോവിഡ് വാക്സിനുകൾ എടുക്കരുതെന്ന് രാഹുൽ ഗാന്ധിയും സിദ്ധരാമയ്യയും പറഞ്ഞു. വാക്സിനെടുത്തവർക്ക് കുട്ടികളുണ്ടാകില്ല എന്നാണ് അവർ പറഞ്ഞത്. എന്നാൽ രാത്രിയിൽ രാഹുൽ ഗാന്ധിയും സിദ്ധരാമയ്യയും രഹസ്യമായി വാക്സിനെടുത്തു. രാഹുൽ ഗാന്ധിക്ക് കുട്ടികളുണ്ടാകില്ലെന്ന് അറിയാവുന്നതിനാൽ വിവാഹം കഴിക്കാത്തതെന്ന് എംഎൽസിയായ മഞ്ജുനാഥ് അടുത്തിടെ പറഞ്ഞതായി കട്ടീൽ പറഞ്ഞു.…
Read Moreഡോ. റോബിൻ രാധാകൃഷ്ണൻ ഹിന്ദി ബിഗ് ബോസിലേക്ക്?
ഹിന്ദി ബിഗ് ബോസിലേക്ക് തനിക്ക് ക്ഷണം വന്നതായി മലയാളം ബിഗ് ബോസ് താരം റോബിന് രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍. തനിക്ക് ഹിന്ദി ബിഗ് ബോസിലേക്ക് ക്ഷണം വന്നിരുന്നുവെന്നും ഹിന്ദി അറിയില്ലാത്തതുകൊണ്ട് പോയില്ലെന്നുമാണ് റോബിന് പറയുന്നത്. എന്‍ഗേജ്മെന്റിന് റോബിന് അലറിയത് ഏറെ ട്രോളുകള്‍ക്ക് ഇടയാക്കിയിരുന്നു. ഈ പരിഹാസങ്ങള്‍ക്കും റോബിന് മറുപടി പറഞ്ഞു. അന്ന് അലറിയത് പോലെ കല്യാണത്തിനും പ്രതീക്ഷിക്കാമെന്നും റോബിന് പുതിയ അഭിമുഖത്തില്‍ പറഞ്ഞു. ഇത് എന്റെ വ്യക്തിപരമായ ഒരു ആഘോഷം ആണ് അതിൽ ഞാൻ എങ്ങനെയാണോ അത് പോലെ പെരുമാറുമെന്നും റോബിൻ പറഞ്ഞു.
Read Moreഅമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു, ആശുപത്രിയിലെ പിഴവെന്ന് ബന്ധുക്കൾ
ബെംഗളൂരു: ജുവലറി ജീവനക്കാരിയായ യുവതി അമിത രക്ത സ്രാവത്തെ തുടർന്ന്അം മരിച്ചു. അംബിക (40) ആണ് ചികിത്സയിലിരിക്കെ അമിത രക്തസ്രാവം മൂലം മരിച്ചത്. ചികിത്സിച്ച ഡോക്ടര്‍മാരുടെ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് മംഗളൂരിലെ സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കള്‍ പരാതി നല്കി. പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മംഗളൂരു വെന്‍ലോക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഞായറാഴ്ച രാത്രി 9 മണിയോടെ നാട്ടിലെത്തിച്ച് സംസ്കാര ചടങ്ങുകള്‍ നടത്തി. ചെറുവത്തൂര്‍ ദീപ ജ്വല്ലറിയില്‍ സെയില്‍സ് ഗേളായി ജോലി ചെയ്യുന്ന അംബിക യൂട്രസ് സംബന്ധമായ അസുഖത്തെ കങ്കനാടിയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…
Read More