ബെംഗളൂരു: എയർപോർട്ടിൽ തുണിയഴിച്ചുള്ള പരിശോധനയെന്ന ട്വീറ്റുമായി എത്തിയ യുവഗായിക കൃഷാനി ഗധ് വിയുടെ ട്വീറ്റും അക്കൗണ്ടും അപ്രത്യക്ഷമായി. തന്നെ സിഐഎസ്എഫുകാർ തുണിയഴിച്ചു പരിശോധിച്ചെന്നായിരുന്നു കൃഷാനി ഗധ് വിയുടെ ട്വീറ്റ്. ഉടനെ ബെംഗളൂരു വിമാനത്താവള അധികൃതർ മാപ്പ് ചോദിക്കുകയും ചെയ്തു. എന്നാൽ ഈ ആരോപണം തെറ്റാണെന്നും മുകളിൽ ധരിച്ച ജാക്കറ്റ് മാത്രമാണ് പരിശോധനയ്ക്കായി അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടതെന്നായിരുന്നു സിഐഎസ് എഫ് വിശദീകരണം. ബെംഗളൂരു വിമാനത്താവളത്തിൽ ഓരോ ഇഞ്ച് സ്ഥലവും സിസിടിവി നിരീക്ഷണത്തിലുള്ളതാണ്. ക്യാമറ പരിശോധിച്ചപ്പോൾ അതിന്റെ പരിശോധന നടന്നതായി കണ്ടെത്തിയില്ല. കൃഷാനി ഗധ് വിയ്ക്കെതിരെ കേസെടുക്കാൻ സിഐഎസ്…
Read MoreMonth: January 2023
റെയിൽവേ സ്റ്റേഷൻ ഫ്ലാറ്റ്ഫോമിലെ മാലിന്യ ഡ്രമ്മിൽ മൃതദേഹം കണ്ടെത്തി
ബെംഗളൂരു: യശ്വന്ത്പൂര റെയില്‍വേ സ്റ്റേഷനിലെ മാലിന്യ ഡ്രമ്മില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. യശ്വന്ത്പൂർ റെയില്‍വേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്ഫോമില്‍ ക്ലീനിംഗ് ജീവനക്കാര്‍ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് റെയില്‍വേ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഡ്രം വസ്ത്രങ്ങള്‍ കൊണ്ട് മൂടിയ നിലയിൽ ആയിരുന്നു . 20 വയസ്സിനു മുകളില്‍ പ്രായമുണ്ടെന്ന് കരുതുന്ന യുവതിയുടെ മൃതദേഹം ആണ് കണ്ടെത്തിയത്. ആരാണ് എന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് രണ്ടോ മൂന്നോ ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്ത്…
Read Moreമുഴുവൻ പണം നൽകിയിട്ടും ഫോൺ നൽകിയില്ല, ഫ്ലിപ്കാർട്ടിന് കോടതി പിഴ ചുമത്തി
ബെംഗളൂരു: മുൻകൂറായി മുഴുവൻ പണമടച്ചിട്ടും ഉപഭോക്താവിന് സെൽഫോൺ നൽകാത്തതിന് ഫ്ലിപ്പ്കാർട്ടിന് ബെംഗളൂരു അർബൻ ഡിസ്ട്രിക്റ്റ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പിഴ ചുമത്തി. ചെയർപേഴ്സൺ എം ശോഭ, അംഗം രേണുകാദേവി ദേശപാണ്ഡെ എന്നിവരടങ്ങുന്ന ബെഞ്ച് ആണ് വിധി പ്രസ്താവിച്ചത്. 12 ശതമാനം വാർഷിക പലിശ സഹിതം 12,499 രൂപയും 20,000 രൂപയും പിഴയും നിയമപരമായ ചെലവിനായി 10,000 രൂപയും നൽകണമെന്ന് കമ്മീഷൻ കമ്പനിയോട് നിർദ്ദേശിച്ചു. 2022 ജനുവരി 15 ന് താൻ ഒരു മൊബൈൽ ഡെലിവറി ബുക്ക് ചെയ്തിട്ടുണ്ടെന്നും അത് അടുത്ത ദിവസം നൽകുമെന്നും…
Read Moreലഹരി കടത്ത് മലയാളികൾ പിടിയിൽ
ബെംഗളൂരു: കോഴിക്കോട് ജില്ലയില്‍ വിതരണം ചെയ്യുന്നതിനായി മുത്തങ്ങ ചെക്പോസ്റ്റ് വഴി കടത്തുകയായിരുന്ന 108 ഗ്രാം എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍. താമരശ്ശേരി നരിക്കുനി തീയ്യകണ്ടിയില്‍ ജ്യോതിഷ്, കോഴിക്കോട് പുന്നശ്ശേരി അമ്പലമുക്ക് തോട്ടത്തില്‍ ജാബിര്‍ എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ക്രിസ്തുമസ്-പുതുവത്സരം പ്രമാണിച്ച് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് നടത്തിയ വാഹന പരിശോധനക്കിടെയാണ് യുവാക്കള്‍ കുടുങ്ങിയത്. മുത്തങ്ങ പൊന്‍കുഴി അതിര്‍ത്തിയില്‍ വാഹന പരിശോധന നടത്തുകയായിരുന്നു ഉദ്യോഗസ്ഥ സംഘം. മൈസൂരുവില്‍ നിന്നും വരികയായിരുന്ന കര്‍ണാടക ആര്‍ടിസി ബസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതിനിടെ സംശയാസ്പദമായി കണ്ട ജ്യോതിഷിനെയും ജാബിറിനെയും ചോദ്യം ചെയ്തപ്പോഴാണ്…
Read Moreവിവാഹിതരായ പെൺമക്കളെ ഒഴിവാക്കുന്നത് വിവേചനം ; കർണാടക ഹൈക്കോടതി
ബെംഗളൂരു: മുന്‍ സൈനികരുടെ കുടുംബാംഗങ്ങള്‍ക്കുള്ള പദ്ധതികളില്‍ നിന്നും വിവാഹിതരായ പെണ്മക്കളെ ഒഴിവാക്കുന്നത് വിവേചനവും ഭരണഘടന ഉറപ്പു നല്കുന്ന തുല്യതയുടെ ലംഘനവുമാണെന്ന് കര്‍ണാടക ഹൈക്കോടതി. പ്രിയങ്ക പാട്ടീല്‍ എന്ന യുവതി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. 25 വയസ് വരെ ആണ്മക്കള്ക്കും ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം ജോലി ചെയ്യാനാകാത്തവര്‍ക്കുമൊക്കെ മുന്‍ സൈനികരുടെ കുടുംബാംഗങ്ങള്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡ് ലഭിക്കുമ്പോള്‍ 25 വയസിനു മുന്‍പ് വിവാഹിതരാകുന്ന പെണ്മക്കള്ക്ക് ആ ആനുകൂല്യം ലഭിക്കുന്നില്ലെന്നും ജസ്റ്റിസ് എം നാഗപ്രസന്ന ഉത്തരവില്‍ പറഞ്ഞു. 25 വയസിന് താഴെയുള്ള, അവിവാഹിതരായ പെണ്‍കുട്ടികള്‍ക്കാണ് ഈ ആനുകൂല്യം…
Read Moreമൈസൂരു വിമാനത്താവള വികസനം, നിർമ്മാണ ജോലികൾ മാർച്ചിൽ തുടങ്ങും
ബെംഗളൂരു: മൈസൂരു വിമാനത്താവളത്തിലെ റൺവേ വികസനത്തിന്റെ നിർമാണജോലികൾ മാർച്ചിൽ ആരംഭിക്കും. റൺവേ വികസനത്തിനായി 240 ഏക്കർ ഭൂമിയാണ് വേണ്ടത്. ഇതിൽ 194 ഏക്കർ ഏറ്റെടുത്തു. ഇനി 46 ഏക്കറാണ് ഏറ്റെടുക്കാനുള്ളത്. ഒരേക്കറിന് 1.5 കോടി രൂപ സർക്കാർ നിശ്ചയിച്ചിരിക്കുന്ന നഷ്ടപരിഹാരം. വിമാനങ്ങൾക്കുമാത്രം ഇറങ്ങാൻ സാധിക്കുന്ന 1740 മീറ്റർ നീളമുള്ള റൺവേയാണ് ഇപ്പോൾ വിമാനത്താവളത്തിലുള്ളത്. റൺവേ വികസിപ്പിക്കുന്നതോടെ ബോയിങ്, എയർബസ് തുടങ്ങിയ വലിയ വിമാനങ്ങൾക്ക് ഇറങ്ങാൻ സാധിക്കുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
Read Moreഗാനരചയിതാവ് ബീയാർ പ്രസാദ് അന്തരിച്ചു
കോട്ടയം : പ്രമുഖ ചലച്ചിത്ര ഗാനരചയിതാവ് ബീയാർ പ്രസാദ് (61) അന്തരിച്ചു. ചലച്ചിത്ര ഗാനരചയിതാവ്, സംവിധായകൻ, പ്രഭാഷകൻ, അവതാരകൻ തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയനായെങ്കിലും ചലച്ചിത്ര ഗാനരചയിതാവ് എന്ന നിലയിലാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. 2003ൽ പ്രിയദർശൻ സംവിധാനം ചെയ്ത ‘കിളിച്ചുണ്ടൻ മാമ്പഴ’ത്തിലൂടെയാണ് ചലച്ചിത്ര ഗാനരചന രംഗത്തേക്ക് കടന്നുവന്നത്. തുടർന്ന് വാമനപുരം ബസ് റൂട്ട്, ജലോത്സവം, വെട്ടം, സൽപ്പേർ രാമൻ കുട്ടി, തത്സമയം ഒരു പഠനം തുടങ്ങി ഇരുപത്തഞ്ചോളം സിനിമകൾക്ക് ഗാനരചന. ‘കിളിച്ചുണ്ടൻ മാമ്പഴ’ത്തിലെ ഒന്നാം കിളി പൊന്നാം കിളിയെന്ന ഗാനം ഏറെ ശ്രദ്ധനേടി. ‘ജലോത്സവ’ത്തിൽ അൽഫോൻസ്…
Read Moreനാലര ലക്ഷം രൂപയുടെ കള്ളനോട്ട് കേസിൽ , മംഗളൂരുവിൽ 2 പേർ അറസ്റ്റിൽ
ബെംഗളൂരു: നാലര ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി രണ്ടു പേരെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു നഗരത്തിലെ നന്തൂരിന് സമീപം നടത്തിയ വാഹനപരിശോധനയിലാണ് ഇരുചക്ര വാഹനത്തില്‍ കടത്തുകയായിരുന്ന അഞ്ഞൂറ് രൂപയുടെ കള്ളനോട്ട് പിടികൂടിയത്. പോലീസിനെ കണ്ട് പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. പരിശോധനയിലാണ് അഞ്ഞൂറ് രൂപയുടെ കള്ളനോട്ട് കണ്ടെത്തിയത്. ബൈക്കില്‍ ഉണ്ടായിരുന്ന ബിസി റോഡ് സ്വദേശി നിസാമുദ്ദീന്‍, ജെപ്പു സ്വദേശി റജീം എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റിലായവരില്‍ നിസാമുദ്ദീന്‍ കൊലപാതകം, മോഷണം, കൊലപാതകശ്രമം തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.…
Read Moreബിജെപി സർക്കാരിന് മാത്രമേ ലവ് ജിഹാദ് അവസാനിപ്പിക്കാൻ നിയമം കൊണ്ടു വരാൻ സാധിക്കൂ ; കർണാടക ബിജെപി പ്രസിഡന്റ്
ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കുന്ന കര്‍ണാടകയില്‍ സര്‍ക്കാറിന്റെ ഭരണപരാജയം മറച്ചുവെക്കാന്‍ ‘ലൗ ജിഹാദ്’ ജനങ്ങളിലേക്ക് എത്തിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റും എം.പിയുമായ നളിന്‍ കുമാര്‍ കട്ടീല്‍. അടിസ്ഥാന സൗകര്യവികസനമടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യാതിരിക്കാന്‍ ലൗ ജിഹാദിന് മുന്‍ഗണന നല്‍കുകയാണ് വേണ്ടത്. ബി.ജെ.പി സര്‍ക്കാറിന് മാത്രമേ ലൗ ജിഹാദ് അവസാനിപ്പിക്കാന്‍ നിയമം കൊണ്ടുവരാന്‍ കഴിയുകയുള്ളൂ. മംഗളൂരുവില്‍ പാര്‍ട്ടിയുടെ ‘ബൂത്ത് വിജയ് അഭിയാന്’പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.റോഡ്, അഴുക്കുചാല്‍ പോലുള്ള ചെറിയ വിഷയങ്ങള്‍ ജനങ്ങളോട് സംസാരിക്കരുത്. പാര്‍ട്ടിയുടെ മംഗളൂരു സൗത്ത് നിയോജകമണ്ഡലം എം.എല്‍.എ വേദവ്യാസ്…
Read Moreബെംഗളൂരുവിൽ പിഒഎസ് മെഷീൻ തട്ടിപ്പ് നടത്തിയയാളിൽ നിന്ന് 200 ബാങ്ക് കാർഡുകൾ പിടിച്ചെടുത്തു
ബെംഗളൂരു: 110 ഡെബിറ്റ് കാർഡുകൾ, 110 ക്രെഡിറ്റ് കാർഡുകൾ, നിരവധി ബാങ്ക് പാസ്ബുക്കുകൾ, 15 വാണിജ്യ സ്ഥാപനങ്ങളുടെ വ്യാജ സീലുകൾ, ആറ് മൊബൈൽ ഫോണുകൾ, മൂന്ന് ലാപ്ടോപ്പുകൾ. വഞ്ചനാപരമായ മാർഗങ്ങളിലൂടെ ഒരു ഡസനിലധികം പോയിന്റ് ഓഫ് സെയിൽ (PoS) മെഷീനുകൾ എന്നിവ പിഒഎസ് മെഷീൻ തട്ടിപ്പ് നടത്തിയയാളിൽ നിന്ന് പിടിച്ചെടുത്ത് പോലീസ്. ഉത്തർപ്രദേശിലെ വാരണാസി സ്വദേശിയും ബനശങ്കരി രണ്ടാം സ്റ്റേജിൽ താമസിക്കുന്ന നവനീത് പാണ്ഡെയാണ് റസ്റ്റോറന്റുകളുടെയും ഹോട്ടലുകളുടെയും പേരിൽ വ്യാജ അപേക്ഷകൾ നൽകി വിവിധ ബാങ്കുകളിൽ നിന്ന് സ്വൈപ്പിംഗ് മെഷീനുകൾ നേടിയതെന്ന് പോലീസ് പറഞ്ഞു.…
Read More