ബിജെപി സർക്കാരിന് മാത്രമേ ലവ് ജിഹാദ് അവസാനിപ്പിക്കാൻ നിയമം കൊണ്ടു വരാൻ സാധിക്കൂ ; കർണാടക ബിജെപി പ്രസിഡന്റ്‌ 

ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കുന്ന കര്‍ണാടകയില്‍ സര്‍ക്കാറിന്റെ ഭരണപരാജയം മറച്ചുവെക്കാന്‍ ‘ലൗ ജിഹാദ്’ ജനങ്ങളിലേക്ക് എത്തിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റും എം.പിയുമായ നളിന്‍ കുമാര്‍ കട്ടീല്‍.

അടിസ്ഥാന സൗകര്യവികസനമടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യാതിരിക്കാന്‍ ലൗ ജിഹാദിന് മുന്‍ഗണന നല്‍കുകയാണ് വേണ്ടത്.

ബി.ജെ.പി സര്‍ക്കാറിന് മാത്രമേ ലൗ ജിഹാദ് അവസാനിപ്പിക്കാന്‍ നിയമം കൊണ്ടുവരാന്‍ കഴിയുകയുള്ളൂ. മംഗളൂരുവില്‍ പാര്‍ട്ടിയുടെ ‘ബൂത്ത് വിജയ് അഭിയാന്‍’പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.റോഡ്, അഴുക്കുചാല്‍ പോലുള്ള ചെറിയ വിഷയങ്ങള്‍ ജനങ്ങളോട് സംസാരിക്കരുത്. പാര്‍ട്ടിയുടെ മംഗളൂരു സൗത്ത് നിയോജകമണ്ഡലം എം.എല്‍.എ വേദവ്യാസ് കമ്മത്ത് നിയമസഭയില്‍ ജനകീയപ്രശ്നങ്ങള്‍ ഉയര്‍ത്തിയില്ലെന്നും പറയരുത്.

  നിരോധനം കടലാസിലൊതുങ്ങിയോ? ബെംഗളൂരുവിൽ 'കൊലയാളി രാസവസ്തു' വിൽക്കുന്നത് യാതൊരു നിയന്ത്രണവുമില്ലാതെ!

പകരം നിങ്ങള്‍ നിങ്ങളുടെ മക്കളുടെ ഭാവിയെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. ലൗ ജിഹാദ് അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നമുക്ക് വേണ്ടത് ബി.ജെ.പിയാണെന്നും നളിന്‍ കുമാര്‍ പറഞ്ഞു. അടുത്ത മൂന്നുമാസം പാര്‍ട്ടിയുടെ കോര്‍പറേറ്റര്‍മാര്‍ മറ്റൊന്നും ചിന്തിക്കാതെ തങ്ങളുടെ വാര്‍ഡില്‍നിന്ന് പാര്‍ട്ടിക്ക് പരമാവധി വോട്ടുകള്‍ സമാഹരിക്കാന്‍ യത്നിക്കണം.കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ലൗ ജിഹാദ് സജീവമാകും.

  ഈജിപുര ഫ്ലൈഓവർ നിർമാണം വീണ്ടും വൈകുന്നു; ഒടുവിൽ '40 അലിബാബമാരെ' തിരഞ്ഞ് അധികൃതർ!

പശുവിനെ അറുക്കല്‍ നിരോധനനിയമം, മതപരിവര്‍ത്തന നിയമം എന്നിവ പിന്‍വലിക്കും. ‘നവ കര്‍ണാടക’വേണോ അതോ ‘ഭീകരവാദികളുള്ള കര്‍ണാടക’വേണോ എന്നാണ് ജനം ആലോചിക്കേണ്ടതെന്നും നളിന്‍ കുമാര്‍ പറഞ്ഞു. സ്വകാര്യസ്ഥാപനം വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതടക്കം അഴിമതി ആരോപണങ്ങളാല്‍ ഉഴലുകയാണ് സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാര്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്നാഴ്ചത്തെ ഇടിവിനുശേഷം സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് ഇന്ന് 880 രൂപ വർധിച്ചു
[masterslider id="10"]

Related posts