നാലര ലക്ഷം രൂപയുടെ കള്ളനോട്ട് കേസിൽ , മംഗളൂരുവിൽ 2 പേർ അറസ്റ്റിൽ

ബെംഗളൂരു: നാലര ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി രണ്ടു പേരെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു.

മംഗളൂരു നഗരത്തിലെ നന്തൂരിന് സമീപം നടത്തിയ വാഹനപരിശോധനയിലാണ് ഇരുചക്ര വാഹനത്തില്‍ കടത്തുകയായിരുന്ന അഞ്ഞൂറ് രൂപയുടെ കള്ളനോട്ട് പിടികൂടിയത്.

പോലീസിനെ കണ്ട് പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പരിശോധനയിലാണ് അഞ്ഞൂറ് രൂപയുടെ കള്ളനോട്ട് കണ്ടെത്തിയത്. ബൈക്കില്‍ ഉണ്ടായിരുന്ന ബിസി റോഡ് സ്വദേശി നിസാമുദ്ദീന്‍, ജെപ്പു സ്വദേശി റജീം എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു

അറസ്റ്റിലായവരില്‍ നിസാമുദ്ദീന്‍ കൊലപാതകം, മോഷണം, കൊലപാതകശ്രമം തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. റജീമിനെതിരെയും കേസുകള്‍ നിലവിലുണ്ട്. പ്രതികള്‍ ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനം മോഷ്ടിച്ചതാണെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുള്ളത്.

കള്ളനോട്ട് എത്തിച്ച്‌ നല്‍കിയത് ബെംഗളൂരു സ്വദേശി ഡാനിയല്‍ ആണെന്ന് പിടിയിലായവര്‍ പോലീസിന് മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഡാനിയല്‍ ഉള്‍പ്പടെയുള്ള നാലുപേരെ ബംഗളുരു പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തടാകത്തിൽ പൊന്തിക്കിടന്ന ചുവന്ന സ്യൂട്ട്കേസിന് ഉളളിലെ മൃതദേഹം; സുഹൃത്തിന്റെ അമ്മയെ കൊന്ന് തള്ളിയ പ്രതി പിടിയിൽ
[masterslider id="10"]

Related posts