ദസറ ആഘോഷം; കേരളത്തിലേക്ക് അടക്കം 2660 പ്രത്യേക ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക കെ.എസ്.ആർ.ടി.സി.

ബെംഗളൂരു : ദസറ ആഘോഷത്തിന്റെ ഭാഗമായുള്ള യാത്രാത്തിരക്ക് പരിഗണിച്ച് കർണാടക ആർ.ടി.സി. കേരളത്തിലേക്കുൾപ്പെടെ 2660 പ്രത്യേക ബസ് സർവീസുകൾ അനുവദിച്ചു. ഒക്ടോബർ ഒൻപതുമുതൽ 14 വരെയാണ് സർവീസുകൾ.

ബെംഗളൂരു കെംപെഗൗഡ ബസ് സ്റ്റേഷൻ, ശാന്തിനഗർ ബി.എം.ടി.സി. ബസ് സ്റ്റേഷൻ, മൈസൂരു റോഡ് ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽനിന്നാണ് പ്രത്യേകസർവീസുകൾ പുറപ്പെടുക.

ഹൈദരാബാദ്, ചെന്നൈ, ഊട്ടി, സേലം, തിരുച്ചിറപ്പള്ളി, പുതുക്കോട്ടെ, മധുര, പനാജി, ശിർദി, പുണെ, എറണാകുളം, പാലക്കാട്, എന്നിവിടങ്ങളിലേക്ക് പ്രത്യേക ബസുകളുണ്ടാകും.

  സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയും ആലിപ്പഴ വീഴ്ചയും; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്! കടലിൽ പോകരുതെന്ന് കർശന നിർദ്ദേശം;

സംസ്ഥാനത്തിനകത്ത് ധർമസ്ഥല, ശൃംഗേരി, ഹൊരനാട്, ശിവമോഗ, മടിക്കേരി, മംഗളൂരു, ദാവനഗരെ, ഗോകർണ, കൊല്ലൂർ, ധാർവാഡ്, ബെലഗാവി, വിജയപുര, കാർവാർ, ബല്ലാരി, ഹൊസപേട്ട്, കലബുറഗി എന്നിവിടങ്ങളിലേക്കും പ്രത്യേക ബസ്‌ സർവീസുകളുണ്ടാകും.

ബെംഗളൂരുവിൽനിന്ന് മൈസൂരുവിലേക്ക് 260 ബസുകളും മൈസൂരുവിന്റെ സമീപത്തുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് 400 ബസുകളും പ്രത്യേകസർവീസ് നടത്തും.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്

ബെംഗളൂരു വിമാനത്താവളത്തിൽനിന്ന് മൈസൂരുവിലേക്ക് നേരിട്ടുള്ള ഫ്ലൈ ബസ് സർവീസുമുണ്ടാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആശുപത്രിയിലെ ആ അടച്ചിട്ട മുറിയിൽ ഗർഭിണിയും സുരക്ഷിതയല്ല; ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്താൻ ശ്രമിച്ച ജീവനക്കാരനെതിരെ കേസ്
[masterslider id="10"]

Related posts